ജിയോയുടെ മുന്നറിയിപ്പ്; വ്യാജ ഓഫർ എസ്എംഎസുകൾ വ്യാപിക്കുന്നു

|

കമ്പനി ദിവസേന 25 ജിബി ഡാറ്റ സൌജന്യമായി നൽകുന്നുവെന്ന വ്യാജ എസ്എംഎസിനെതിരെ മുന്നറിയിപ്പുമായി റിലയൻസ് ജിയോ. ട്വിറ്ററിലെ ചില ഉപയോക്താക്കൾക്ക് 6 മാസം ജിയോ സൌജന്യ ഡാറ്റ ലഭ്യമാകുമെന്നുള്ള മെസേജ് ഈയിടെ ലഭിച്ചിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകൾ ചോർത്താൻ സാധ്യതയുള്ള ആപ്പിൻറെ ലിങ്കും പലർക്കും ലഭിക്കുന്നുണ്ട്. ലിങ്കിലൂടെ ആപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ മാൽവെയർ കൂടി ഡൌൺലോഡ് ആവുകയും ഡാറ്റ ചോരാൻ സാധ്യതയുണ്ടെന്നും ജിയോ മുന്നറിയിപ്പ് നൽകി.

ജിയോയുടെ മുന്നറിയിപ്പ്; വ്യാജ ഓഫർ എസ്എംഎസുകൾ വ്യാപിക്കുന്നു

 

സ്കാമർമാർ ഷെയർ ചെയ്യുന്ന പുതിയ എസ്എംഎസിൽ "സന്തോഷവാർത്ത !! 6 മാസത്തേക്ക് ജിയോ ദിവസവും 25 ജിബി ഡാറ്റ സൗജന്യമായി നൽകുന്നു. അപ്ലിക്കേഷൻ ഇപ്പോൾ ഡൗൺലോഡുചെയ്‌ത് ഓഫർ ആക്ടിവേറ്റ് ചെയ്യാൻ രജിസ്റ്റർ ചെയ്യുക". എന്നാണ് ഉണ്ടാവുക. ഒരു ഉപയോക്താവ് ഇത് റിലയൻസ് ജിയോയിൽ റിപ്പോർട്ടുചെയ്‌തപ്പോൾ കമ്പനി ഇത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി.

ജിയോയുടെ മുന്നറിയിപ്പ്; വ്യാജ ഓഫർ എസ്എംഎസുകൾ വ്യാപിക്കുന്നു

ജിയോയുടെ പേര് ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ജിയോ അത്തരം സന്ദേശങ്ങൾ / കോളുകൾ വരിക്കാർക്ക് അയക്കുന്നില്ലെന്നും വ്യക്തമാക്കി. ജിയോ ഓഫറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ മൈജിയോ അപ്ലിക്കേഷനിലോ jio.com എന്ന വെബ്സൈറ്റിലോ സുതാര്യമായി ലഭ്യമാണ്. സ്‌പാം സന്ദേശങ്ങളെയും സ്‌കാമർമാരെയും ശ്രദ്ധിക്കണമെന്നും കമ്പനി വ്യക്തമാക്കി.

ജിയോയുടെ മുന്നറിയിപ്പ്; വ്യാജ ഓഫർ എസ്എംഎസുകൾ വ്യാപിക്കുന്നു

ഈ വർഷം ജൂലൈയിൽ, ജിയോ ഗിഗാഫൈബർ സേവന ലോഞ്ച് കാലയളവിലും സ്‌കാമർമാർ വ്യാജ ആക്ടിവേഷൻ റിക്വസ്റ്റ് ഇമെയിലുകൾ ഗിഗാഫൈബർ ആക്ടിവേഷൻ സബ്ജക്ട് ലൈൻ ഉപയോഗിച്ച് അയച്ചിരുന്നു. ബ്രോഡ്‌ബാൻഡ് സേവനം ആക്ടിവേറ്റ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന മെയിലുകൾ നിരവധി ഉപയോക്താക്കൾക്ക് ലഭിച്ചു. ആധികാരികമെന്ന് തോന്നുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടാണ് മെയിലുകൾ അയച്ചത്. ഇത്തരം ഇമെയിലുകളിൽ ആക്ടിവേഷനും പ്ലാനുകൾ പരിശോധിക്കുന്നതിനും ലിങ്കുകൾ വച്ചിരുന്നു.

 

ജിയോ ജിഗാ ഫൈബർ സബ്‌സ്‌ക്രിപ്‌ഷന്റെ പേരിൽ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ മെയിൽ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഈ ഇമെയിലുകളിൽ സ്‌കാമർമാർ ജിയോ സാധാരണയായി ഉപയോഗിക്കുന്ന മെസേജിൻറെ ഫോണ്ട് നിറവും ശൈലിയും അതുപോലെ പകർത്തിയെന്നാണ് റിപ്പോർട്ട്. ഫെസ്റ്റിവൽ സെയിലിൻറെ ഭാഗമായി ജിയോഫോൺ ഇപ്പോൾ 699 രൂപയ്ക്ക് ലഭ്യമാണെന്ന് റിലയൻസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ജിയോയിൽ നിന്നുള്ള 4 ജി ഫീച്ചർ ഫോൺ പഴയ ഫോൺ കൈമാറ്റം ചെയ്യാതെ കിഴിവിൽ ലഭിക്കും.

Best Mobiles in India

English summary
Reliance Jio has issued a warning to its subscribers against a fake SMS that says the company is offering free 25GB data daily. A few users on Twitter have reportedly received messages from scammers promising free Jio daily data for about 6 months. Reliance Jio customers should not download the app as there could possibly be a hidden malware to steal your sensitive data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X