Just In
- 3 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 8 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 10 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 22 hrs ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- News
2019ല്‍ ഇന്ത്യയെ ഉലച്ച പ്രക്ഷോഭങ്ങള്‍: ജെഎന്‍യു മുതല്‍ പൗരത്വ ഭേദഗതി നിമയം വരെ, കശ്മീരിലും അസമിലും..
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Lifestyle
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Sports
മുന്‍ അര്‍ജന്റീന ഫുട്ബോള്‍ താരം ലാവേസി വിരമിക്കല്‍ പ്രഖ്യാപിച്ചു
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഒരു വർഷത്തേക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം അവതരിപ്പിക്കാനൊരുങ്ങി ജിയോ
ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഫിക്സഡ് ബ്രോഡ്ബാൻഡിൻറെ വിന്യാസമായ റിലയൻസ് ജിയോ രാജ്യത്തെ 1,600 നഗരങ്ങളിലായി ഒരേസമയം ഫൈബർ-ടു-ഹോം (എഫ്ടിടിഎച്ച്) ബിസിനസ്സ് ആരംഭിക്കുവാൻ പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ എഫ്ടിടിഎച്ച് ഉള്ള 75 ദശലക്ഷം വീടുകളിൽ ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈബർനെറ്റ്വർക്കാണ് ജിയോ അവതരിപ്പിക്കുവനായി ലക്ഷ്യമിടുന്നത്.
ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയാണ് ജിയോ ഈ പുതിയ ബ്രോഡ്ബാൻഡ് സേവനം ആദ്യമായി പരിചയപ്പെടുത്തിയത്. അന്ന് പറഞ്ഞത് 1100 നഗരങ്ങളിൽ നിന്ന് അഞ്ചു കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നുവെന്നാണ്. ഇപ്പോൾ തന്നെ നൂറോളം നഗരങ്ങളിൽ ജിയോ എഫ്ടിടിഎച്ച് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്നുണ്ട് എന്നാണ് ടെലികോം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

ജിയോ ഗിഗാഫൈബർ
100 എം.ബി.പി.എസ്, 50 എം.ബി.പി.എസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണ്. 100 എം.ബി.പി.എസ് അല്ലെങ്കിൽ 50 എം.ബി.പി.എസ് സ്പീഡ് വേണോ എന്നതിനെ അടിസ്ഥാനപ്പെടുത്തി 4500 രൂപ അല്ലെങ്കിൽ 2500 രൂപ ഫീസ് നൽകിയാൽ ജിയോ ഗിഗാഫൈബർ സൗജന്യമായി ലഭിക്കും. ജിയോ ഗിഗാഫൈബർ വിപണിയിൽ എന്നുമുതൽ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമല്ല.

വാണിജ്യ സേവനങ്ങൾ
ഏതാനും ആഴ്ചകൾക്കുള്ളിൽ ജിയോ ഗിഗാഫൈബർ തുടങ്ങിയേക്കുമെന്ന വാർത്തകളുണ്ട്. ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ റിലയൻസ് ഗിഗാഫൈബറിൻറെ വാണിജ്യ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വാണിജ്യ നിരക്കുകൾ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്നും ഒരു വർഷം സൗജന്യമായി സേവനം നൽകിയതിനു ശേഷമായിരിക്കും മറ്റു കാര്യങ്ങൾ വെളിപ്പെടുത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്റർനെറ്റ് സേവനം
നിലവിൽ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് ജിയോ ഗിഗാഫൈബർ സൗജന്യമായി നൽകും. ഒരു വര്‍ഷത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കം ശേഷം വാണിജ്യ നിരക്കുകൾ സ്വികരിക്കും. ഗിഗാഫൈബറിൻറെ വാണിജ്യ വിതരണത്തിനു ജിയോ ഇൻഫ്രാസ്ട്രക്ചർ മികച്ച രീതിയിൽ
തയ്യാറാക്കുന്നുണ്ട്. കൂടാതെ ജിയോ ഗിഗാഫൈബർ വിപണി തയാറാക്കാനും മാസം തോറും അല്ലെങ്കിൽ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ജിയോയ്ക്ക് ഒരു വർഷം വേണം.

ടെലികോം
നിലവിൽ ഉപയോക്താക്കൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായ 2,500 രൂപ അടച്ചാൽ ഗിഗാഫൈബറിൻറെ സേവനം സൗജന്യമായി ലഭിക്കും. 50 എം.ബി.പി.എസ് വരെ വേഗമുള്ള സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ ആണ് ഈ പ്ലാൻ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്രതിമാസം 1100 ജി.ബി ഡേറ്റ വരെ ഈ പ്ലാനിൽ നിന്നും പ്രയോജനപ്പെടുത്താം. രാജ്യത്ത് പുതിയൊരു ടെക് വിപ്ലവം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജിയോ എന്ന ടെലികോം താരം.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790