അടുത്ത രണ്ട് വർഷത്തിനുള്ളിൽ റിലയൻസ് 20 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കും

|

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിലയൻസ്. പ്രാദേശിക കമ്പനികളോട് ഡിവൈസുകളുടെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷവോമി അടക്കമുള്ള ചൈനീസ് ബ്രാൻഡുകളോട് മത്സരിക്കാനായി വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനാണ് ജിയോ ശ്രമിക്കുന്നത്.

 4,000 രൂപയിൽ താഴെ വില
 

സ്മാർട്ട്‌ഫോണുകൾ 4,000 രൂപയിൽ താഴെയുള്ള വിലയിൽ വിപണിയിലെത്തിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ആഭ്യന്തര കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്നതും ജിയോയുടെ പ്ലാനുകളുമായി യോജിക്കുന്നതുമായിരിക്കും. ടെലികോം വിപണി പിടിച്ചെടുത്തതിന് പിന്നാലെ ഹാൻഡ്‌സെറ്റ് വിപണിയിലും വൻ ശക്തിയാകാനാണ് ജിയോ ശ്രമിക്കുന്നത്.

കൂടുതൽ വായിക്കുക: ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്താൽ സൌജന്യമായി ഐപിഎൽ കാണാം

ആഭ്യന്തര സ്മാർട്ട്ഫോൺ കമ്പനികൾ

ആഭ്യന്തര സ്മാർട്ട്ഫോൺ കമ്പനികളായ ലാവ ഇന്റർനാഷണൽ, കാർബൺ മൊബൈൽസ്, ഡിക്സൺ ടെക്നോളജീസ് എന്നിവയുടെ പ്രൊഡക്ഷൻ വർധിപ്പിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത്. ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുകന്നതെന്നും എൻട്രി ലെവൽ ഫോണുകളുടെ വിഭാഗത്തിൽ തങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇന്ത്യാ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു. ബിസിനസിനും ഉൽപ്പാദനത്തിനും യോജിച്ച സ്ഥലമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർടെൽ

ജിയോ സ്മാർട്ട്‌ഫോണുകൾക്ക് പുറമെ എയർടെല്ലും സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള പദ്ധതികളിലാണ്. എയർടെൽ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുമായി ചേർന്ന് ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കും. ഓഹരി വിൽപ്പനയുടെ ഭാഗമായി അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗൂഗിളും മറ്റ് 13 കമ്പനികളുടമായി ചേർന്നതിന് പിന്നാലെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: പബ്‌ജിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ജിയോ, ചർച്ചകൾ ആരംഭിച്ചു

കെകെആർ
 

യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ കെകെആർ റീട്ടെയിൽ വിഭാഗത്തിൽ 5,550 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. കെ‌കെ‌ആർ അതിന്റെ ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിനെ 4.21 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി വാല്യുവിൽ എത്തിക്കും.

റിലയൻസ് ഇൻഡസ്ട്രീസ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിൽപ്പന കരാർ പ്രഖ്യാപിച്ചത്. നേരത്തെ സിൽവർ ലേക്ക് റിലയൻസിന്റെ റീട്ടെയിൽ ബിസിനസിൽ 7,500 കോടി രൂപ നിക്ഷേപിച്ചതായി പ്രഖ്യാപിച്ചിരുന്നു. വൻ കമ്പനികൾ റിലയൻസിലേക്ക് നിക്ഷേപം നടത്തുന്നത് സ്മാർട്ട്ഫോൺ നിർമ്മാണം ഉൾപ്പെടെയുള്ള റിലയൻസിന്റെ പുതിയ പദ്ധതികൾ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: പോസ്റ്റ് പെയ്ഡിലും ജിയോ തരംഗം; 399 രൂപ മുതൽ ആരംഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചു

പോസ്റ്റ്പെയ്ഡ്

കഴിഞ്ഞ ദിവസം ജിയോ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. 399 രൂപ മുതലുള്ള വിലയിൽ ലഭ്യമാകുന്ന ആകർഷകമായ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചത്. ഈ 5 പ്ലാനുകളും മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളെക്കാൾ ആനുകൂല്യം നൽകുന്നതും പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുന്നതുമായിരുന്നു.

Most Read Articles
Best Mobiles in India

English summary
Reliance is all set to launch 20 crore smartphones in the next two years. Reliance Industries has asked local companies to increase production of the devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X