Just In
Don't Miss
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Automobiles
790 അഡ്വഞ്ചറിനെ ഇന്ത്യയിൽ അവതരിപ്പിച്ച് കെടിഎം
- Movies
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- News
പൗരത്വ ബില്ല് ബിജെപിക്ക് പാരയാകും; ബംഗാളില്‍ 120 സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്, മമത ആയുധമാക്കുന്നു
- Lifestyle
മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം
- Sports
ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
നിങ്ങളുടെ ഇഷ്ടാനുസരണം വസ്ത്രം തുന്നാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈകടത്തൽ നടത്താത്ത മേഖലകൾ ഇന്ന് കുറവാണ്. പെർഫ്യൂമുകൾ ഉണ്ടാക്കുന്നതുമുതൽ ഫേഷ്യൽ റെക്കഗനിഷൻ വഴി ഡീപ് ഫേക്ക് വീഡിയോകളെ തിരിച്ചറിയുന്നതുവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സാധ്യമാകുന്നുണ്ട്. എന്നാൽ MITയിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയിലെ ഗവേഷകർ വ്യത്യസ്തമായൊരു സോഫ്റ്റ് വെയർ വികസിപ്പിക്കുകയാണ്. സ്വന്തം വസ്ത്രം ആർക്കും എളുപ്പത്തിൽ ഡിസൈൻ ചെയ്യാനും തയ്ക്കാനും സാധിക്കുന്ന തുന്നൽ ഡിസൈൻ സോഫ്റ്റ് വെയറാണ് ഗവേഷകർ വികസിപ്പിക്കുന്നത്.
ഒരു ചിത്രമുപയോഗിച്ച് വസ്ത്രം ഉണ്ടാക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക്ക് മെഷീൻ ഇൻസ്ട്രക്ഷൻ വികസിപ്പിച്ച് ചിത്രത്തിൽ കാണുന്ന വിധം വസ്ത്രങ്ങൾ തയ്ക്കാൻ സാധിക്കുന്ന തരത്തിൽ മെഷീനുകളെ മാറ്റിയെടുക്കുകയും ചെയ്യുകയാണ് പ്രൊജക്ടിന്റെ ലക്ഷ്യമെന്നും ഗവേഷകർ വ്യക്തമാക്കി. മെഷീൻ പ്രവർത്തനങ്ങളുടെ ഇൻസ്ട്രക്ഷൻസ്, സിൻതറ്റിക് ഇമേജുകൾ ഉപയോഗിക്കുന്ന രീതി എന്നിവയടങ്ങുന്ന ഡാറ്റാ സെറ്റ് ഗവേഷകർ വികസിപ്പിച്ച് കഴിഞ്ഞു. ഈ ഡാറ്റാസെറ്റും കോഡും ഇതുസംബന്ധിച്ച മാനുഫാക്ച്ചറിങ് ഗവേഷണം നടത്തുന്നവർക്കായി ഗവേഷകർ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക്ക് മെഷീൻ
ഗവേഷകർ മുന്നോട്ടുവച്ച മറ്റൊരു വ്യത്യസ്ത ഡിസൈൻ രീതി വ്യാവസായിക തലത്തിലെ തയ്യൽ മേഖലയിൽ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. ഈ രീതിയിൽ വ്യവസായ മേഖലയിൽ ഓട്ടോമാറ്റിക്ക് മെഷീനുകൾ ഉപയോഗിക്കുമ്പോൾ മെഷീനുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഫാബ്രിക്ക് പാറ്റേൺ ഇമേജിൽ നിന്നാണ് സ്വീകരിക്കുക. മെഷീന് ആവശ്യമായ നിർദ്ദേശങ്ങളും അവയ്ക്ക് അനിയോജ്യമായ തുന്നൽ മാതൃകകളും അടങ്ങുന്ന ഡാറ്റാ സെറ്റും ഗവേഷകർ ശേഖരിച്ചുകഴിഞ്ഞു. സിമുലേറ്റർ ഉപയോഗിച്ച് കൃത്രമമായി ശേഖരിച്ച ഡാറ്റയും ഗവേഷകരുടെ പക്കലുണ്ട്. ഈ ഡാറ്റകളുടെ സഹായത്തോടെ തിയറ്റിക്കലായി ഉള്ള ഡാറ്റയെ പ്രോഗ്രാമാക്കി മാറ്റുന്ന മാപ്പും ഗവേഷകർ വികസിപ്പിച്ചിട്ടുണ്ട്.

സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ
ഈ ഓട്ടോമാറ്റിക്ക് മെഷീൻ സ്വന്തം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആത് ചെയ്യാനുള്ള സാധ്യത തുറന്നുകൊടുക്കുന്നു. പ്രോഗ്രാമിങ്ങിലും മെഷീൻ ഉപയോഗത്തിലും അറിവില്ലാത്ത സാധാരണക്കാർക്കും മെഷീൻ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാക്കുക കൂടിയാണ് പ്രോജക്ട് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ മെഷീൻ ഡീസൈനിങിന്റെയും മാനുഫാക്ച്ചറിങിന്റെയും സാധ്യതകൾ സാധാരണക്കാരിലെത്തും

3D തയ്യൽ
3D പ്രിന്റിങ്ങിനേക്കാൾ വളരെയധികം സ്വാധീനമുണ്ടാക്കാൻ 3D തയ്യലിന് സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഡിസൈൻ ടൂളുകളും അവയുടെ കപ്പാസിറ്റിയും വളരെ കുറവാണ്. അതുതന്നെയാണ് ഈ മേഖലയിൽ പുതിയ ഗവേഷണങ്ങൾക്കുള്ള സാധ്യതയും.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090