ഇ-സിഗരറ്റും അപകടകാരികൾ, മരണത്തിന് കാരണമാകുന്ന രോഗങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഗവേഷകർ

|

ഇ-സിഗരറ്റുകളുടെ ഉപയോഗത്തെ പൊതുവേ വാപ്പിങ് എന്നാണ് പറയാറ്. സിഗരറ്റ് ഉപയോഗം നിർത്തുന്നതിനും പുകവലിച്ചിരുന്നവർക്ക് അത് നിർത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാനാണുമാണ് വാപ്പിങ് ഉപയോഗിക്കാറുള്ളത്. വാപ്പിങ്ങും മരണത്തിന് കാരണമാവുന്ന രോഗങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വാപ്പിങ് മൂലമുള്ള ശ്വാസകോശ പ്രശ്നം മൂലം ഒരാൾ മരിച്ചതോടെ ഇ-സിഗരറ്റ് എന്ന പുകവലിക്കാരുടെ രക്ഷകൻ വില്ലനാവുകയാണ്.

ഇ-സിഗരറ്റും അപകടകാരികൾ, മരണത്തിന് കാരണമാകുന്ന രോഗങ്ങളിലേക്ക് നയിക്കുന്

 

കഴിഞ്ഞ ജൂൺ 28 മുതൽ ഇതുവരെ 193 പേരാണ് ഇ-സിഗരറ്റ് ഉപയോഗത്തിലൂടെയുണ്ടായ ശ്വാസകോശ പ്രശ്നങ്ങങ്ങൾ മൂലം അമേരിക്കയിൽ മാത്രം ചികിത്സ തേടിയതെന്ന് അമേരിക്കയിലെ രോഗനിയന്ത്രണ വിഭാഗം റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ ഇല്ലിനോയിസിൽ മാത്രം ഇ-സിഗരറ്റ് ഉപയോഗം മൂലമുണ്ടായ ശ്വാസകോശ രോഗങ്ങൾകൊണ്ട് ചികിത്സ തേടിയവരുടെ എണ്ണം ഒരാഴ്ച്ചയ്ക്കിടെ ഇരട്ടിയായിട്ടുണ്ട്.

ആദ്യ പുകയിൽ തന്നെ അപകടം

ആദ്യ പുകയിൽ തന്നെ അപകടം

നിക്കോട്ടിൻ സാന്നിധ്യം ഇല്ലാതിരുന്നിട്ടുകൂടി ഇ-സിഗരറ്റിൻറെ ആദ്യ പുക എടുക്കുമ്പോൾ തന്നെ ആളുകളുടെ രക്തകുഴലുകളിലും രക്തയോട്ടത്തിലും വലീയ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് പെൻസിൽവാനിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇ- സിഗരറ്റ് ഉപയോഗിക്കുന്നവരുടെ ധാരണ അത് യാതൊരു വിധത്തിവും ശരീരത്തെ ബാധിക്കില്ല എന്നും നീരാവി പോലൊന്നാണ് തങ്ങൾ ശ്വസിക്കുന്നത് എന്നുമാണ്. എന്നാൽ ആ പുക അപകടകാരികളാണ്.

ഫ്ലേവറുകൾ അപകടകാരികൾ

ഫ്ലേവറുകൾ അപകടകാരികൾ

ഇ-സിഗരറ്റുകളിൽ നിക്കോട്ടിൻ സാന്നിധ്യം ഇല്ലെങ്കിലും പുക ഉണ്ടാക്കാനായി ഇ-സിഗരറ്റുകൾക്ക് അകത്ത് നടക്കുന്ന പ്രോസസുകളും അതിൽ ചേരുന്ന ഫ്ലേവറുകളും അപകടകാരികളാണെന്നും രക്തക്കുഴലുകളിൽ വലീയ മാറ്റങ്ങൾ വരുത്താൻ അവയ്ക്ക് സാധിക്കുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി. മനുഷ്യ ശരീരത്തെ അപകടത്തിലാക്കുന്ന നിക്കോട്ടിന് പകരം ഉപയോഗിക്കാം എന്ന നിലയിൽ പ്രചാരം നേടിയ ഇ-സിഗരറ്റുകളും അപകടകാരികൾ തന്നെയാണെന്ന് ഗവേഷകർ കണ്ടെത്തുന്നു.

ഇ- സിഗരറ്റുകളിലെ വില്ലന്മാർ
 

ഇ- സിഗരറ്റുകളിലെ വില്ലന്മാർ

ഒരുതരം ദ്രാവകത്തെ ഏയറോസോളാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇ-സിഗരറ്റുകളിൽ നടക്കുന്നത്. ഇവ പുകയായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ വലിച്ച് കയറ്റാൻ സാധിക്കുന്നു. ഈ ദ്രാവകത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നത് പ്രോപ്പിലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, നിക്കോട്ടിൻ, വെള്ളം, ഫ്ലേവറിങ്സ്, പ്രിസർവേഷൻ എന്നിവയാണ്. ഈ പറഞ്ഞവയുടെ പ്രത്യേക കോമ്പിനേഷനാണ് ഇ- സിഗരറ്റുകളിൽ പുകവലിക്കാരെ തൃപ്തിപ്പെടുത്തുന്ന പുകയായി മാറുന്നത്.

ഗവേഷണം

ഗവേഷണം

ഗവേഷണത്തിൻറെ ഭാഗമായി ഇ-സിഗരറ്റികളിലടങ്ങിയ ദ്രാവകം ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടത് ആവശ്യമായിരുന്നു. ഇതിനായി 19 വയസിനും 33 വയസ്സിനും ഇടയിലുള്ള പുകവലിക്കുകയോ ഹൃദയസംബന്ധിയായ രോഗമോ ശ്വാസകോശ രോഗമോ ഇല്ലാത്ത ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി. നിക്കോട്ടിൻ ഇല്ലാത്ത ദ്രാവകം മാത്രം അടങ്ങിയ വാപ്പ് കാറ്റ്റിഡ്ജുകൾ നൽകി മൂന്ന് സെക്കൻറ് വീതമുള്ള 16 പുകകൾ വലിക്കുവാൻ പറഞ്ഞു. ഇവരുടെ MRI പുകവലിക്ക് മുൻപും ശേഷവും എടുത്തു.

വാപ്പിങ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ

വാപ്പിങ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ

ഈ പരീക്ഷത്തിനുശേഷം തലച്ചോർ, ശ്വാസകോശം, ഹൃദയം എന്നിവയിലുണ്ടായമാറ്റം ഗവേഷകർ രേഖപ്പെടുത്തി. ഓരോന്നിലും കോൺസ്ട്രിക്ഷൻറെ അഭാവം 30 ശതമാനത്തോളമായിരുന്നു. രക്തക്കുഴലുകളുടെ വികാസമാവട്ടെ പുകവലിക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 34 ശതമാനം കുറവുമായിരുന്നു. ബ്ലഡ് ആക്സിലറേഷൻ വാപ്പിങിന് ശേഷം 25 ശതമാനം കുറഞ്ഞു. ബ്ലഡ് ഫ്ലോ 17.5 ശതമാനമാണ് കുറഞ്ഞത്. ധമനികളിലെ ഓക്സിജൻറെ അളവിൽ 20 ശതമാനം കുറവാണ് വാപ്പിങ് വരുത്തിയത്.

രക്തക്കുഴലുകളെ നശിപ്പിക്കുന്ന ഇ-സിഗരറ്റുകൾ

രക്തക്കുഴലുകളെ നശിപ്പിക്കുന്ന ഇ-സിഗരറ്റുകൾ

രക്തക്കുഴലുകൾക്ക് അകത്തെ എൻഡോതീലിയം എന്ന ഭാഗത്തെ നശിപ്പിക്കാൻ ഇ-സിഗരറ്റുകൾക്ക് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുകവലി നിർത്താനുള്ള മാർഗ്ഗമായി ആളുകൾ ഉപയോഗിക്കുന്ന സുരക്ഷിതമെന്ന് കരുതിയ ഇ-സിഗരറ്റുകളും അപകടകാരികളാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഇ-സിഗരറ്റുകൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.

Most Read Articles
Best Mobiles in India

English summary
A person has died from what the Centers for Disease Control and Prevention speculate is a vaping-related condition. Nearly 200 other cases of varying severeness have been reported nationwide, described by the CDC as “severe unexplained respiratory symptoms after reported vaping or e-cigarette use.”

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X