ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

|

ഇന്ത്യൻ ടെലിക്കോം വിപണി ശക്തമായ മത്സരം നടക്കുന്ന വിപണിയാണ്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയാണ് ഇന്ത്യയിലെ വിപണി അടക്കി ഭരിക്കുന്ന കമ്പനികൾ. ഇതിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ജിയോയ്ക്കും ഏറ്റവും കുറവ് ബിഎസ്എൻഎല്ലിനുമാണ്. വിവിധ വില നിലവാരങ്ങളിൽ മികച്ച പ്ലാനുകൾ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള ശ്രമങ്ങൾ എല്ലാ കമ്പനികളും നടത്തുന്നുണ്ട്. പ്രീപെയ്ഡ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് എന്നതിനാൽ ഈ വിഭാഗത്തിൽ നിരവധി പ്ലാനുകൾ ഈ കമ്പനികൾ അവതരിപ്പിക്കുന്നു.

റീചാർജുകൾ
 

ഇടയ്ക്കിടെയുള്ള റീചാർജുകൾ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കാതെ ഇരിക്കുന്നത് ഇന്നത്തെ കാലത്ത് സ്വീകാര്യമായ ഒന്നല്ല. അതുകൊണ്ട് തന്നെ മികച്ച ദീർഘകാല പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും അവതരിപ്പിക്കുന്നുണ്ട്. ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവ 2399 രൂപയ്ക്ക് മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഒരു വർഷം വാലിഡിറ്റിയോടെ നൽകുന്നവയാണ്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 2399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ‌ ഉപയോക്താക്കൾക്ക് നേരത്തെ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. എന്നാൽ പുതിയ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി മെയ് 30 വരെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 72 ദിവസത്തെ വാലിഡിറ്റി അധികമായി ലഭിക്കുന്നു. അതായത് മൊത്തം 437 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇറൌസ് നൌ കണ്ടന്റ് അടക്കമുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ
 

വിഐ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് ബിഎസ്എൻഎൽ പ്ലാൻ നൽകുന്ന ആനുകൂല്യത്തെ അപേക്ഷിച്ച് വളരെ കുറവാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം ലഭിക്കുന്ന പ്ലാനാണ്. ഇത്. ഇതിലൂടെ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിനൊപ്പം എം‌പി‌എല്ലിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ കളിക്കുന്നതിന് 125 രൂപ അഷ്വേർഡ് ബോണസ് കാർഡും ലഭിക്കും. വിഐ മൂവീസ്, ടിവി ആക്‌സസ് എന്നിവയും സോമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകളിൽ ദിവസവും 75 രൂപ കിഴിവും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾ

ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഓൺ-നെറ്റ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. വിഐ പ്ലാനിനെക്കാൾ കൂടുതൽ ഡാറ്റ ജിയോ നൽകുന്നുണ്ട്. പക്ഷേ ബിഎസ്എൻഎൽ നൽകുന്ന ഡാറ്റയോളം ജിയോ പ്ലാനിലൂടെ ലഭിക്കില്ല. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Jio, BSNL and Vi are offering great plans for Rs 2399. These plans offer users data and calling benefits with one year validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X