Just In
- 5 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 14 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ബസിൽ വെച്ച് പരിചയപ്പെട്ടു, പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേർ പിടിയിൽ
- Sports
IND vs IRE: വിക്കറ്റെടുത്തു, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഹര്‍ദിക്, മറ്റൊരു ഇന്ത്യന്‍ നായകനുമില്ല
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
അടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ചെറിയ ഹോട്ട്സ്പോട്ട് ഡിവൈസ് ആണ് ജിയോഫൈ. നിലവിൽ മൂന്ന് വ്യത്യസ്ത പോസ്റ്റ്പെയ്ഡ് താരിഫുകളാണ് ജിയോഫൈയ്ക്കൊപ്പം ലഭിക്കുന്നത്. ജിയോഫൈയുടെ ബേസ് പ്ലാൻ 249 രൂപയ്ക്കാണ് ലഭിക്കുന്നത്. 299 രൂപ, 349 രൂപ പ്ലാനുകളാണ് ഇനിയുള്ളത്. ഓഫീസുകൾക്കും ബിസിനസുകൾക്കും വേണ്ടിയുള്ളതാണ് ഈ പ്ലാനുകൾ എന്നതാണ് പ്രത്യേകത. ഓഫീസുകൾക്ക് അവരുടെ ജീവനക്കാർക്ക് ഈ ചെറിയ വൈഫൈ ഹോട്ട്സ്പോട്ട് ഡിവൈസുകൾ നൽകാൻ കഴിയും. തടസമില്ലാതെ ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ജോലി ചെയ്യാനും ഈ ഡിവൈസുകൾ സഹായിക്കും. ജിയോഫൈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോഫൈ 249 രൂപ പ്ലാൻ
ജിയോഫൈയിൽ നിന്നുള്ള 249 രൂപയുടെ പ്ലാൻ 30 ജിബി പ്രതിമാസ ഡാറ്റ ഓഫർ ചെയ്യുന്നു. റിലയൻസ് ജിയോ ജിയോഫൈയ്ക്കായി ഓഫർ ചെയ്യുന്ന അടിസ്ഥാന എന്റർപ്രൈസ് പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടിയാണിത്. ജിയോഫൈ പ്ലാനുകളിൽ എസ്എംഎസുകളോ വോയ്സ് ആനുകൂല്യങ്ങളോ ഓഫർ ചെയ്യുന്നില്ല. എന്റർപ്രൈസ് ഈ പ്ലാൻ സെലക്റ്റ് ചെയ്യുകയാണെങ്കിൽ 18 മാസത്തെ ലോക്ക് ഇൻ കാലയളവ് ഉണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
ജിമെയിൽ പാസ്വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

ജിയോഫൈ 299 രൂപ പ്ലാൻ
ജിയോഫൈ ഡിവൈസുകൾക്കായി ഓഫർ ചെയ്യുന്ന 299 രൂപയുടെ പ്ലാനിൽ, റിലയൻസ് ജിയോ 40 ജിബി പ്രതിമാസ ഡാറ്റ ബണ്ടിൽ ചെയ്യുന്നു. ഈ പ്ലാനിന്റെ ലോക്ക് ഇൻ കാലയളവും 18 മാസമാണ്. ജിയോഫൈ 299 രൂപ പ്ലാൻ ഫെയർ യൂസേജ് പോളിസിയുമായാണ് വരുന്നത്. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

ജിയോഫൈ 349 രൂപ പ്ലാൻ
അവസാനമായി, റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന 349 രൂപയുടെ ജിയോഫൈ പ്ലാനിൽ, അതേ 18 മാസത്തെ ലോക്ക് ഇൻ കാലയളവിൽ പ്രതിമാസം 50 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. റിലയൻസ് ജിയോ നൽകുന്ന ജിയോഫൈ ഡിവൈസ് സൗജന്യമാണ്. എന്നാൽ ഡിവൈസ് യൂസ് ആൻഡ് റിട്ടേൺ ബേസിലാണ് നൽകിയിരിയ്ക്കുന്നത്. കൂടാതെ, ഈ ഡിവൈസുകൾ ഓർഡർ ചെയ്യുന്ന ഏതൊരു എന്റർപ്രൈസ് / കമ്പനിയും കുറഞ്ഞത് 200 ഡിവൈസുകൾക്ക് പണം നൽകേണ്ടി വരും.
മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

ജിയോഫൈ ഫീച്ചറുകൾ
ജിയോഫൈ ഹോട്ട്സ്പോട്ട് ഡിവൈസിന് വലിപ്പം വളരെ കുറവാണ്, യഥാക്രമം 150 എംബിപിഎസ്, 50 എംബിപിഎസ് ഡൗൺലോഡ്, അപ്ലോഡ് വേഗത നൽകാൻ കഴിയും. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ബ്രൗസിങ് ടൈം നൽകുന്ന 2,300 എംഎഎച്ച് ബാറ്ററിയാണ് ജിയോഫൈ ഫീച്ചർ ചെയ്യുന്നത്. ഗാഡ്ജെറ്റ് 10 ഡിവൈസുകളും ഒരു യുഎസ്ബി കണക്ഷനും പെയർ ചെയ്യാൻ സഹായിക്കുന്നു. 2ജി, 3ജി ഡിവൈസുകളിൽ നിങ്ങൾക്ക് എച്ച്ഡി വോയ്സ് കോളിങും കോൺഫറൻസിങും ആസ്വദിക്കാൻ കഴിയും.

വ്യക്തിഗത ഹോട്ട്സ്പോട്ടുകൾ സൃഷ്ടിക്കാനും യഥാർഥ 4ജി നെറ്റ്വർക്ക് കണക്റ്റിവിറ്റി എക്സ്പീരിയൻസ് ചെയ്യാനും നിങ്ങളെ സഹായിക്കുന്ന ഒരു ഡിവൈസ് ആണ് ജിയോഫൈ. ബിൽറ്റ് ഇൻ റീചാർജബിൾ ബാറ്ററിയുമായാണ് ജിയോഫൈ വരുന്നത്. എവിടെയും എപ്പോഴും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. തടസമില്ലാത്ത യൂസർ എക്സ്പീരിയൻസിനായി 150 എംബിപിഎസ് വരെ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനാണ് ജിയോഫൈ ഡിസൈൻ ചെയ്തിരിക്കുന്നത്.
അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

5, 6 മണിക്കൂർ നേരത്തേക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സർഫിങിന് സഹായിക്കുകയും ചെയ്യുന്നു. താൽപ്പര്യമുള്ള സംരംഭങ്ങൾക്ക് / ഉപയോക്താക്കൾക്ക് ജിയോഫൈ ഓർഡർ ചെയ്യാനോ പ്രോഡക്റ്റ് / സേവനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നേടാനോ റിലയൻസ് ജിയോയുമായി ബന്ധപ്പെടാം. ജിയോഫൈ മുമ്പ് സാധാരണ ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കുമിടയിൽ സാധാരണവും ജനപ്രിയവുമായിരുന്നു.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999