റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിൻ ഇപ്പോഴും ഉപയോഗിക്കുന്നത് വിൻഡോസ് എക്സ്പി, കാരണം ഇതാണ്

|

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇപ്പോഴും മൈക്രോസോഫ്റ്റിന്റെ കാലഹരണപ്പെട്ട വിൻഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാലത് സത്യമാണ്. ഒരു പ്രസ് സർവീസ് പുറത്തുവിട്ട ചിത്രങ്ങൾ അനുസരിച്ച് അദ്ദേഹം ഉപയോഗിക്കുന്ന രണ്ട് സിസ്റ്റങ്ങളിലും വിൻഡോസ് എക്സ്പി ഒഎസാണ് ഉള്ളത്. ഒരു സിസ്റ്റം ക്രെംലിനിലും മറ്റൊന്ന് നോവോ-ഒഗാരിയോവോയിലെ വസതിയിലുമാണ് ഉള്ളത്. രണ്ട് കമ്പ്യൂട്ടറുകളുടെയും വാൾപേപ്പറുകൾ ക്രെംലിൻ ടവറുകളുടെ ചിത്രമാണ്. 2014 ഏപ്രിലിൽ അവസാനമായി അപ്‌ഡേറ്റുചെയ്‌ത കാലഹരണപ്പെട്ട ഒ‌എസ് ശക്തമായ ലോകരാജ്യങ്ങളിലൊന്നായ റഷ്യയുടെ പ്രസിഡന്‍റ് ഇപ്പോഴും കൊണ്ടു നടക്കുന്നത് എന്തിനെന്നത് രസകരമായ ചോദ്യമാണ്.

സുരക്ഷാ പ്രശ്നങ്ങൾ
 

സുരക്ഷാ പ്രശ്നങ്ങൾ

പ്രസിഡന്‍റിന്‍റെ കമ്പ്യൂട്ടറുകൾ വിൻഡോസ് എക്സ്പി എസിലാണ് പ്രവർത്തിക്കുന്നതെന്ന് റഷ്യയുടെ സ്വതന്ത്ര ഇന്റർനെറ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി മേധാവി മിഖായേൽ ക്ലിമരിയോവ് സ്ഥിരീകരിച്ചു. സ്വതന്ത്ര റഷ്യൻ വാർത്താ പോർട്ടലായ ഓപ്പൺ മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. വിൻഡോസ് 10 ലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിൽ നിന്ന് റഷ്യയുടെ സർക്കാർ നിയന്ത്രണങ്ങൾ പുടിനെ തടഞ്ഞിരിക്കാനാണ് സാധ്യത. യുഎസ് ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റ് പഴയ ഒഎസായ വിൻഡോസ് എക്സ്പിയിൽ ഇപ്പോഴും കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് "സുരക്ഷാ അപകടങ്ങൾക്കും വൈറസുകൾക്കും ഇരയാകുന്നു" എന്ന് വാദിക്കുമ്പോൾ തന്നെ വിൻഡോസ് 10 സ്ഥിരതയുള്ള ഒഎസ് ആണെന്ന് പറയാനാകില്ല.

വിൻഡോസ് 10

സമീപകാലത്തെ വിൻഡോസ് 10 അപ്‌ഡേറ്റുകൾ ബഗുകളുടെ ആക്രമണവും പൊതു പരിഹാസവും നേരിടുന്നു. റഷ്യയുടെ പ്രസിഡന്‍റിനെ സംബന്ധിച്ച് ഇവ വലിയ പ്രശ്നം തന്നെയാണ്. വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന ധാരാളം കമ്പ്യൂട്ടറുകൾ റഷ്യയിലെ സർക്കാർ സ്ഥാപനങ്ങളിലും മറ്റും ഉണ്ടെ്. വലിയ അളവിൽ വിൻഡോസ് 10നെ തടയാൻ റഷ്യൻ അധികൃതർ ഒരുക്കമല്ല. എന്നാൽ രാജ്യ രഹസ്യങ്ങളും മറ്റ് പ്രധാന ഡാറ്റകളും വിൻഡോസ് 10 ഒഎസ് ഉള്ള കമ്പ്യൂട്ടറുകളിൽ റഷ്യൻ സർക്കാർ സൂക്ഷിക്കാറില്ല.

കൂടുതൽ വായിക്കുക:വിന്‍ഡോസ് 10-ല്‍ ഫാനിന്റെ വേഗത കുറയ്ക്കുന്നത് എങ്ങനെ?

വിൻഡോസ് എക്സ്പി

തന്ത്ര പ്രധാന കാര്യങ്ങളുള്ള ഡാറ്റകൾ വിൻഡോസ് 10 ഉള്ള കമ്പ്യൂട്ടറുകളിലൂടെ കൈകാര്യം ചെയ്യാത്തതിന്‍റെ ഭാഗമായി തന്നെയാണ് വ്‌ളാഡിമിർ പുടിന്‍റെ കമ്പ്യൂട്ടറുകൾ ഇപ്പോഴും വിൻഡോസ് എക്സ്പിയിൽ തുടരുന്നത്. എന്തുകൊണ്ടാണ് പുടിൻ കാലഹരണപ്പെട്ട ഒഎസ് ഉള്ള കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിക്കാൻ വിസമ്മതിച്ചു.

റഷ്യയും ഇന്‍റർനെറ്റും
 

റഷ്യയും ഇന്‍റർനെറ്റും

മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്‍റെയും സേവനങ്ങളിൽ നിന്ന് ക്രമേണ സ്വതന്ത്രമാകാൻ റഷ്യൻ തലസ്ഥാനമായ മോസ്കോ പദ്ധതിയിടുന്നു. ഓഫീസുകൾ പിന്നീട് ആസ്ട്ര ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പ്രസിഡന്‍റെ കമ്പ്യൂട്ടറുകളെ ഡാറ്റ ചോർച്ചഗുരുതരമായി ബാധിക്കുമോ എന്നത് ചർച്ചാവിഷയമാണ്. ഇന്‍ർനെറ്റ് സേവനം ഉപയോഗിക്കാത്ത മുൻ കെ‌ജി‌ബി ഉദ്യോഗസ്ഥൻ ഒരിക്കൽ ഇന്‍റർനെറ്റിനെ "സി‌ഐ‌എ പ്രോജക്റ്റ്" എന്നാണ് വിളിച്ചത്. ചൈനയിലും ഇപ്പോൾ മറ്റ് രാജ്യങ്ങളിലുള്ള കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ നിരുത്സാഹപ്പെടുത്താനും തങ്ങളുടെ ഒഎസുകൾ വികസിപ്പിക്കാനും നടപടികൾ എടുക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: 2020ൽ 5ജി സ്മാർട്ട്ഫോണുകൾക്ക് വിലകുറയും, കാരണം ഇതാണ്

Most Read Articles
Best Mobiles in India

English summary
Russian president Vladimir Putin apparently still uses Microsoft’s outdated Windows XP operating system in his offices. According to images released by a press service, this includes both his machines. One at the Kremlin and one at his residence in Novo-Ogaryovo. Both the computers also have their wallpapers set to the Kremlin towers. Putin ironically sticking to Windows XP makes us wonder why the President would use an outdated OS that was last updated in April 2014.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X