സാംസംഗ് ഗാലക്‌സി എസ്3 പൊട്ടിത്തെറിച്ചു

Posted By: Super

സാംസംഗ് ഗാലക്‌സി എസ്3 പൊട്ടിത്തെറിച്ചു

സാംസംഗിന്റെ ഗാലക്‌സി എസ്3യെക്കുറിച്ച് ഒരു പൊട്ടിത്തെറി വാര്‍ത്ത! സ്മാര്‍ട്‌ഫോണിന്റെ പുതുമ വിട്ടുമാറും മുമ്പാണ് ഇത്തരമൊരു വാര്‍ത്ത വന്നിരിക്കുന്നത്. അയര്‍ലാന്റിലെ ഒരു ഉപയോക്താവിന്റെ എസ്3 ഫോണ്‍ കാറില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സാംസംഗ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം നടന്നത് ജര്‍മ്മനിയിലെ ഡുബ്ലിനിലാണ്. കാറിന്റെ വിന്‍ഡ്‌സ്‌ക്രീനിലാണ് ഫോണ്‍ വെച്ചിരുന്നത്. കാറിനകത്ത് ഹീറ്റിംഗ് സിസ്റ്റം ഓണ്‍ ആയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. താപനില ഉയര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് കരുതുന്നുണ്ടെങ്കിലും ഡുബ്ലിനിലെ ഇപ്പോഴത്തെ തണുത്ത കാലാവസ്ഥയില്‍ കാറിനകത്ത് അത്രത്തോളം ചൂട് വരാന്‍ സാധ്യതയില്ലെന്നും കരുതുന്നുണ്ട്.

ഫോണിന്റെ കുഴപ്പമാണ് പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫോണ്‍ ഉടമയും വ്യക്തമാക്കി. കാറിലെ ഹീറ്റിംഗ് സിസ്റ്റവും വിന്‍ഡ്‌സ്‌ക്രീനിനടുത്ത് വെച്ചതും പൊട്ടിത്തെറിക്ക് ഇടയാക്കിയോ എന്നറിയില്ലെന്നും ഉപയോക്താവ് പറഞ്ഞു.

എന്തായാലും സംഭവം സാംസംഗ് ഉപയോക്താക്കളില്‍ ചെറിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചൂടാണ് കാരണമെങ്കില്‍ ചൂടേറിയ കാലാവസ്ഥകളില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത് പ്രശ്‌നമാകുമോ എന്നാണ് സംശയിക്കുന്നത്. അടുത്തിടെ ഇന്ത്യയിലും ഈ ഉത്പന്നം ഇറക്കിയിരിക്കുന്നു. കാറുകളില്‍ വെക്കുമ്പോള്‍ കാറുകളിലെ ഡാഷ്‌ബോര്‍ഡുകള്‍ അതിവേഗം ചൂടാകുന്ന സ്ഥലമാണെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot