ഇനി മുതല്‍ ജിമെയിലിലൂടെ 10 ജിബി ഡാറ്റ വരെ അയയ്ക്കാം

Posted By: Staff

ഇനി മുതല്‍ ജിമെയിലിലൂടെ 10 ജിബി ഡാറ്റ വരെ അയയ്ക്കാം

ജിമെയില്‍ ഉപയോഗിയ്ക്കുമ്പോള്‍ നേരിട്ടിരുന്ന ഒരു വലിയ തലവേദനയായിരുന്നു 25 എംബിയില്‍ കൂടുതല്‍ വരുന്ന ഫയലുകള്‍ അയയ്ക്കാനാകില്ലെന്നത്. ഇത് കാരണം  ആളുകള്‍ ചിത്രങ്ങളും, വീഡിയോയുമൊക്കെ കംപ്രസ്സ് ചെയ്തായിരുന്നു അയച്ചു കൊണ്ടിരുന്നത്. എന്നാല്‍ കാലത്തിനും ആവശ്യങ്ങള്‍ക്കും ഒപ്പം ഗൂഗിള്‍ മികച്ച മാറ്റങ്ങളാണ് ജീമെയിലില്‍ വരുത്തിയിരിയ്ക്കുന്നത്.  ഇനി മുതല്‍ 10 ജിബി ഡാറ്റ വരെ ജീമെയില്‍ വഴി ഷെയര്‍ ചെയ്യാം. പക്ഷെ ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് 10 ജിബി ഡാറ്റ നേരെ ഒരു വിലാസത്തിലേയ്ക്ക് അയയ്ക്കാമെന്നല്ല. മറിച്ച് നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ഫയലിന്റെ ലിങ്ക് ജാമെയില്‍ സ്വീകര്‍ത്താവിന് അയയ്ക്കും. ആ ആള്‍ക്ക് ആ ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിയ്ക്കും. ഗൂഗിള്‍ ഡ്രൈവ് ഇന്റഗ്രേഷനിലൂടെയാണ് ജീമെയില്‍ ഇത് സാധ്യമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം ഉപയോഗത്തില്‍ വരും.

ഈയടുത്തയിടെ കമ്പോസ് സൗകര്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ സൈസും, തീയതിയും വച്ച് ഈമെയിലുകള്‍ തിരയാനുള്ള സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല ജീമെയില്‍ സെര്‍ച്ച് ബോക്‌സില്‍ തിരഞ്ഞാല്‍ ഈമെയിലുകള്‍ക്കൊപ്പം ഗൂഗിള്‍ ഡ്രൈവിലെയും, ഗൂഗിള്‍ കലണ്ടറിലെയും വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിസല്‍ട്ട് ലഭിയ്ക്കുകയും ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot