റോബോട്ടിക് വേശ്യകള്‍ക്കും ഭാവിയുണ്ട്!

Posted By: Super

റോബോട്ടിക് വേശ്യകള്‍ക്കും ഭാവിയുണ്ട്!

വിസ്മയം തീര്‍ത്ത ധാരാളം റോബോട്ട് വാര്‍ത്തകള്‍ കഴിഞ്ഞ കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. റോബോട്ടിക് ടെക്‌നോളജിയുടെ സാധ്യതകള്‍ വ്യവസായ ശാലകളിലും ഗാര്‍ഹിക മേഖലകളിലും മാത്രമായി ഒതുങ്ങുകയില്ലെന്ന് റിപ്പോര്‍ട്ട്. വീട്ടു ജോലികള്‍ ചെയ്യാനാകുന്ന റോബോട്ടുകള്‍, മനുഷ്യന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വ്യാവസായിക മേഖലകളില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട റോബോട്ടുകള്‍ തുടങ്ങി വിവാഹചടങ്ങുകളുടെ കാര്‍മ്മികത്വം വരെ വഹിക്കാന്‍ റോബോട്ടുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ രംഗത്തും ഇപ്പോള്‍ മനുഷ്യര്‍ക്കൊപ്പം റോബോട്ടുകളുണ്ട്.

വിക്ടോറിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ 2050 ആകുമ്പോഴേക്കും വേശ്യാവൃത്തിയിലും റോബോട്ടുകള്‍ എത്തുമെന്നാണ് സൂചന. റോബോട്ടുകളെ ലൈംഗീകാവശ്യങ്ങള്‍ക്കായി 2050ഓടെ കൂടുതല്‍ കാണാനാകുമെന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇന്ന് തന്നെ പല രാജ്യങ്ങളിലും ലൈംഗീകാവശ്യങ്ങള്‍ക്കായി പാവകളെ ഉപയോഗിക്കാറുണ്ട്. ഇത്തരം പാവകളില്‍ റോബോട്ടിക് സാങ്കേതികത ഉപയോഗപ്പെടുത്തിയാകും സെക്‌സ് റോബോട്ടുകള്‍ എന്ന വിഭാഗം ജനിക്കുക.

മസാചുസെറ്റ്സ് യൂണിവേഴ്സിറ്റി ഇതിന് മുന്പ് നടത്തിയ ഒരു പഠനവും ഇതേ അനുമാനത്തിലായിരുന്നു എത്തിയിരുന്നത്. ജീവനില്ലെങ്കിലും ജീവനുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് റോബോട്ടുകള്‍ ശ്രദ്ധിക്കപ്പെടാനുണ്ടായ കാരണം. കുറേ യന്ത്രങ്ങളെ സംയോജിപ്പിച്ച് അതിന് ചലനശേഷി നല്‍കുകയെന്നതിനപ്പുറം ഇന്ന് റോബോട്ടിക് മേഖലയില്‍ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. രൂപത്തിലും ഭാവത്തിലും മനുഷ്യനോട് കിടപിടിക്കുന്ന റോബോട്ടുകളാണ് ഇന്ന് രൂപമെടുക്കുന്നത്.

സദാചാരങ്ങളെ മുറുകെ പിടിക്കുന്ന പലരും ഈ വാര്‍ത്തയ്ക്ക് നേരെ നെറ്റി ചുളിച്ചെന്നിരിക്കാം. എന്നാല്‍ സെക്‌സ് റോബോട്ടുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഒന്നിലേറെ വ്യക്തികളുമായുള്ള ലൈംഗീകബന്ധമാണ് മനുഷ്യരില്‍ എയ്ഡ് പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കിയതെന്ന വസ്തുതയെ മാനിക്കുന്നവര്‍ സെക്‌സ് റോബോട്ടിനേയും അംഗീകരിച്ചേക്കും. കാരണം ഇത്തരം റോബോട്ടുകള്‍ ലൈംഗീകജന്യ രോഗങ്ങള്‍ക്ക് ഇടയാക്കില്ല.

സുരക്ഷിതമായ ലൈംഗീകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് ഇത്തരം റോബോട്ടുകളുടെ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത്. റോബോട്ടിക് പ്രണയവും ലൈംഗീകതയും വരുംതലമുറയിലെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് കൃത്രിമ ഇന്റലിജന്‍സ് വിദഗ്ധനും അന്താരാഷ്ട്ര ഗെയിമിംഗ്  അസോസിയേഷന്റെ നേതാക്കളില്‍ ഒരാളുമായ ഡേവിഡ് ലെവി അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സംസ്‌കാരം ഇത്തരമൊരു ടെക്‌നോളജി വിപ്ലവത്തെ പെട്ടെന്നൊന്നും ്വാഗതം ചെയ്യില്ലെന്ന് പ്രതീക്ഷിക്കാമെങ്കിലും ഒന്നിലേറെ പങ്കാളികള്‍ നിലനില്‍ക്കുന്ന ചില പാശ്ചാത്യ രാജ്യങ്ങള്‍ക്കാകും ഇത് ഏറെ ഉപകാരപ്പെടുക. 2050 ആകുമ്പോഴേക്കും സാധാരണ വേശ്യാവൃത്തിയേക്കാളും റോബോട്ടുമായുള്ള ലൈംഗീകബന്ധങ്ങളാകും ഏറെയും ഉണ്ടാകുകയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാമാണെങ്കിലും വൈറസ് ആക്രമണങ്ങള്‍ ഈ റോബോട്ടുകള്‍ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് പറയാനാകില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot