ഹിറ്റാച്ചിയില്‍ നിന്ന് ഏറ്റവും മെലിഞ്ഞ ഹാര്‍ഡ് ഡിസ്‌ക്

Posted By:

ഹിറ്റാച്ചിയില്‍ നിന്ന് ഏറ്റവും മെലിഞ്ഞ ഹാര്‍ഡ് ഡിസ്‌ക്

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവെന്ന അവകാശവാദവുമായി ഹിറ്റാച്ചിയില്‍ നിന്ന് പുതിയ ഉത്പന്നം. 2.5 ഇഞ്ച് വരുന്ന നോട്ട്ബുക്ക്  ഹാര്‍ഡ് ഡ്രൈവാണ് ട്രാവല്‍സ്റ്റാര്‍ ഇസഡ്7കെ500 എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചത്.

തായ്‌ലാന്റിലെ വെള്ളപ്പൊക്കം മൂലം ഹാര്‍ഡ് ഡ്രൈവിന് നേരിട്ട ദൗര്‍ലഭ്യവും വില വര്‍ധനവും വിപണിയെ കാര്യമായി ബാധിച്ചെങ്കിലും പുതിയ ആശയങ്ങള്‍ ഈ രംഗത്ത് തുടരുന്നുണ്ടെന്നതിന് സൂചനയാണ് ഹിറ്റാച്ചി ഈ ഉത്പന്നത്തിലൂടെ നല്‍കുന്നത്.

7എംഎം നീളമുള്ള ഈ ഹാര്‍ഡ് ഡ്രൈവ് 500ജിബി സ്റ്റോറേജ് കപ്പാസിറ്റിയിലാണ് തുടക്കത്തില്‍ വിപണിയിലെത്തുക. എന്നാല്‍ ഏറെ താമസിയാതെ ഇതിന്റെ 250ജിബി വേര്‍ഷനും 320ജിബി വേര്‍ഷനും വില്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചിലാകും ഹിറ്റാച്ചി 500ജിബി വേര്‍ഷന്‍ വില്പനക്കെത്തിക്കുക.

32എംബി കാഷെയുള്ള ഇസഡ്7കെ500 കുറഞ്ഞരീതിയിലാണ് ഊര്‍ജ്ജോപഭോഗം നടത്തുന്നതെന്ന ഗുണവും ഉണ്ട്. റീഡ്, റൈറ്റ് ടാസ്‌കുകള്‍ നടക്കുമ്പോള്‍ ലോഡ്  ചെയ്യാന്‍ ഡ്രൈവിന് വെറും 1.8 വാട്ട് മതിയാകും. പ്രവൃത്തികള്‍ ഒന്നും ചെയ്യാത്ത അവസ്ഥയില്‍ ഇത് 0.8വാട്ടായി കുറയുകയും ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot