ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

|

ആപ്പിൾ വാച്ച് സീരീസ് 6, അമാസ്ഫിറ്റ് ജിടിഎസ് 2 മിനി പോലുള്ള സ്മാർട്ട് വാച്ചുകളിലൂടെ നിങ്ങൾക്ക് എസ്പിഒ2 അഥവാ ഓക്സിൻ അളവ് അറിയാൻ സാധിക്കും. ഈ സ്മാർട്ട് വാച്ചുകൾ നൽകുന്ന ഡാറ്റ എത്രത്തോളം വിശ്വാസ്യയോഗ്യമാണ് എന്ന കാര്യം വ്യക്തമല്ല. സ്മാർട്ട് വാച്ചുകളും ഹെൽത്ത് ബാൻഡുകളും കമ്പനികൾ അവകാശപ്പെടുന്ന രീതിയിൽ മികച്ച പ്രവർത്തനങ്ങൾ ഉള്ളവയാണ് എങ്കിൽ പോലും രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുമ്പോൾ ഇവയെക്കാൾ നല്ലത് ഓക്സിമീറ്ററുകളാണ്. ഡോ. ട്രസ്റ്റ്, ബ്യൂറർ പോലുള്ള ബ്രാൻഡുകളുടെ വില കുറഞ്ഞ ഓക്സിമീറ്ററുകൾ ഇന്ന് ലഭ്യമാണ്.

 

സ്മാർട്ട് വാച്ച്

ഒരു സ്മാർട്ട് വാച്ച്, സ്മാർട്ട് ബാൻഡ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്പിഒ2 അളക്കുന്ന കാര്യത്തിൽ ഓക്സിമീറ്റർ കൂടുതൽ വിശ്വസനീയമാണ്. സാങ്കേതികവിദ്യയിലെ വ്യത്യാസ കൊണ്ടാണ് ഇത്. രക്തത്തിലെ ഓക്സിജൻ ലെവൽ അളക്കാൻ രണ്ട് മാർഗങ്ങളുണ്ട്. റിഫ്ലക്ടൻസ് ഓക്സിമെട്രി, ട്രാൻസ്മിഷൻ ഓക്സിമെട്രി എന്നിവയാണ് ഈ മാർഗങ്ങൾ. സ്മാർട്ട് വാച്ചുകൾ റിഫ്ലക്ടൻസ് ഓക്സിമെട്രിയാണ് ഉപയോഗിക്കുന്നത്. വിരൽ ഡിവൈസിൽ വച്ച് എസ്പിഒ2 അളക്കുന്ന സാധാരണ ഓക്സിമീറ്ററുകൾ ട്രാൻസ്മിഷൻ ഓക്സിമെട്രി രീതിയാണ് ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

റിഫ്ലെക്റ്റൻസ് ഓക്സിമെട്രിയും  ട്രാൻസ്മിറ്റൻസ് ഓക്സിമെട്രി

റിഫ്ലെക്റ്റൻസ് ഓക്സിമെട്രിയും ട്രാൻസ്മിറ്റൻസ് ഓക്സിമെട്രി

എസ്പിഒ2 അളക്കാനുള്ള രണ്ട് രീതികളുടെയും പേരുകളിൽ നിന്ന് തന്നെ അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കും. ഗോൾഡ് സ്റ്റാൻഡേർഡായി കണക്കാക്കപ്പെടുന്ന ട്രാൻസ്മിഷൻ ഓക്സിമെട്രി ഡിവൈസിന്റെ രണ്ട് അറ്റങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിരൽ ഒരു ഓക്സിമീറ്ററിൽ സ്ഥാപിക്കുമ്പോൾ ഡിവൈസിന്റെ ഒരറ്റം ഒരു പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് പ്രകാശം പുറപ്പെടുവിക്കുന്നു, ഈ പ്രകാശം വിരലിലൂടെ കടന്നുപോകുകയും മറ്റേ അറ്റത്തുള്ള സെൻസറുകളിൽ തട്ടുകയും ചെയ്യുന്നു. ഈ സെൻസറുകൾ ഫോട്ടോഡിയോഡുകളാണ്. ഈ സെൻസർ ലൈറ്റ് പ്രോപ്പർട്ടികൾ - തരംഗദൈർഘ്യം തുടങ്ങിയവ റീഡ് ചെയ്ത് എസ്പിഒ2 ലെവൽ കണക്കാക്കുന്നു.

റിഫ്ലെക്ഷൻ
 

സ്മാർട്ട് വാച്ചുകളിലും ഫിറ്റ്നസ് ബാൻഡുകളിലും ഉപയോഗിക്കുന്ന റിഫ്ലെക്ഷൻ ഓക്സിമെട്രിയിൽ ചർമ്മത്തിന് കീഴിലുള്ള രക്തത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തിലൂടെയാണ് എസ്പിഒ2 അളക്കുന്നത്. കാരണം, ലൈറ്റ് എമിറ്റിംഗ് സെൻസറുകളും ലൈറ്റ് റീഡ് ചെയ്യുന്ന സെൻസറുകളും രണ്ടും ഒരു വശത്താണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്മാർട്ട് വാച്ചിൽ "ട്രാൻസ്മിറ്റ്" ചെയ്യുന്ന ലൈറ്റ് മെഷർമെന്റ് ഇല്ല. ഇത് എസ്പിഒ2 ലെവൽ കൃത്യമായ രേഖപ്പെടുത്താനുള്ള സാധ്യത കുറയ്ക്കുന്നു.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾകൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

ഏതിനാണ് കൃത്യത

ഏതിനാണ് കൃത്യത

ഇതുവരെ വിവരിച്ച സാങ്കേതികവിദ്യയിൽ നിന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നതുപോലെ, ട്രാൻസ്മിഷൻ ഓക്സിമെട്രി കൂടുതൽ കൃത്യമാണ്, കാരണം ഇത് ശരീരത്തിന്റെ ഒരു ഭാഗത്തിലൂടെ കടന്നുപോയ പ്രകാശം റീഡ് ചെയ്ത് കൂടുതൽ കൃത്യമായ വിവരം നൽകുന്നു. ഇതിലൂടെ ചർമ്മത്തിന്റെ നിറം മുതലായ ഘടകങ്ങളുടെ സ്വാധീനം കാണം ഓക്സിജൻ ലെവൽ അളക്കുന്നതിൽ മാറ്റങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. എസ്പിഒ2 അളക്കുന്ന സ്മാർട്ട് വാച്ചിനേക്കാൾ മികച്ചത് പൾസ് ഓക്സിമീറ്ററുകളാണ് എന്ന് പറയുമ്പോൾ തന്നെ ഓക്സിമീറ്ററുകളോട് മത്സരിക്കാൻ പോന്ന വിധത്തിൽ മികച്ച റിസൾട്ട് ആപ്പിൾ വാച്ച് 6 പോലുള്ള നല്ല സ്മാർട്ട് വാച്ചുകൾ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Oximeters are better than smart watches and bands when it comes to measuring blood oxygen levels. Inexpensive oximeters are available today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X