ഉയരുന്ന താപനിലയെ വെല്ലാൻ ഇതാ ഒരു പോക്കറ്റ് എയർകണ്ടീഷണർ

|

ആഗോള താപനില ഭയാനകമായ തോതിൽ ഉയരുന്നതിനാൽ, വേനൽക്കാലത്ത് ഉരുകുന്ന ഒരു അവസ്ഥയാണ് അറിയുവാൻ സാധിക്കുന്നത്. ദിനംപ്രതി കൂടുതൽ കഠിനമാവുകയാണ് വേനൽ കാലത്തുള്ള താപം. ഇപ്പോൾ, സാങ്കേതിക ഭീമനായ സോണി ഒരു ഭാവി പരിഹാരവുമായി എത്തിയിരിക്കുന്നു: ഒരു ഷർട്ട് പോക്കറ്റിൽ യോജിക്കുന്ന ഒരു ചെറിയ സ്വകാര്യ എയർകണ്ടീഷണർ. കടുത്ത വേനലിനെ അതിജീവിക്കാന്‍ അത്തരത്തിലൊരു ഉപകരണം തയ്യാറാക്കാനുള്ള പദ്ധതി സോണി കമ്പനി തുടങ്ങിക്കഴിഞ്ഞു.

ഉയരുന്ന താപനിലയെ വെല്ലാൻ ഇതാ ഒരു പോക്കറ്റ് എയർകണ്ടീഷണർ

 

സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി പ്രയോജനപ്പെടുത്തി, 'റിയോണ്‍ പോക്കറ്റ്' എന്ന് വിളിക്കുന്ന 'ധരിക്കാവുന്ന എയര്‍കണ്ടീഷണര്‍' സോണി ഇതിനോടകം നിർമിച്ചുകഴിഞ്ഞു. ചൂട് കൂടുമ്പോഴും ശരീരത്തെ തണുപ്പിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. വസ്ത്രത്തിന് അകത്തോ പുറത്തോ ധരിക്കാവുന്നതും എളുപ്പത്തില്‍ കൊണ്ട് നടക്കാവുന്നതുമായ ഈ ഉപകരണം സ്മാര്‍ട്ട്ഫോണുപയോഗിച്ച് നിയന്ത്രിക്കാനാകും.

റിയോണ്‍ പോക്കറ്റ്

റിയോണ്‍ പോക്കറ്റ്

അതായത്, ഇത് ഒരു അടിവസ്ത്രത്തിൻറെ പോക്കറ്റിൽ ഒരു വ്യക്തിയുടെ കഴുത്തിന് തൊട്ടുതാഴെയായി ധരിക്കുന്നു. ഈ ഉപകരണം സ്ഥാപിച്ചുകഴിഞ്ഞാൽ, ഒരു സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ച് വ്യക്തിക്ക് ഇത് നിയന്ത്രിക്കാൻ കഴിയും എന്നർത്ഥം. സോണിയുടെ ‘റിയോണ്‍ പോക്കറ്റ്' എന്ന പുതിയ ഉപകരണം ആളെ കൊല്ലുന്ന ചൂടില്‍ നിന്ന് മാത്രമല്ല, കടുത്ത തണുപ്പില്‍ നിന്നും ആശ്വാസം നല്‍കും.

പോക്കറ്റിലൊതുങ്ങുന്ന ഉപകരണം

പോക്കറ്റിലൊതുങ്ങുന്ന ഉപകരണം

പോക്കറ്റിലൊതുങ്ങുന്ന ഉപകരണം ചെറിയ ബാഗിലോ അല്ലെങ്കില്‍ അടിവസ്ത്രത്തിലോ ഘടിപ്പിക്കാനാകുമെന്നതിനാൽ ആവശ്യമനുസരിച്ച് നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിച്ച് താപനില ക്രമീകരിക്കാവുന്നതാണ്. ഈ ചെറിയ ഉപകരണത്തിലുള്ള പെല്‍റ്റിയര്‍ എലമെന്‍റിന് ഫലപ്രദമായ് ചൂടും തണുപ്പും ക്രമീകരിക്കാനാകും. കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ നേരം തണുപ്പ് നിലനിര്‍ത്തേണ്ടി വരുന്ന ഉപകരണങ്ങളായ കാറുകള്‍, വൈന്‍ കൂളേഴ്സ് എന്നിവയിലാണ് ഈ സംവിധാനം ഉപയോഗിക്കാറുള്ളത്.

സ്മാർട്ഫോൺ ഉപയോഗിച്ച് താപനില ക്രമീകരിക്കാം
 

സ്മാർട്ഫോൺ ഉപയോഗിച്ച് താപനില ക്രമീകരിക്കാം

ഇതിൽ വരുന്ന ഏതെങ്കിലും അഴുക്ക്, വിയർപ്പ്, ജലത്തുള്ളികൾ എന്നിവ ഹൈഗ്രോസ്കോപ്പിക് സോഫ്റ്റ് തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം. ധരിക്കാവുന്ന എയര്‍ കണ്ടീഷണുകള്‍ ഘടിപ്പിക്കുന്നതിനായ് ഡിസൈൻ ചെയ്തിരിക്കുന്ന അടിവസ്ത്രങ്ങള്‍ സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ ലഭ്യമാണെങ്കിലും പുരുഷന്‍മാര്‍ക്കുളളത് മാത്രമാണ് ഇപ്പോള്‍ വിപണിയിൽ ലഭ്യമായിട്ടുള്ളത്.

പോക്കറ്റ് എയർകണ്ടീഷണർ

പോക്കറ്റ് എയർകണ്ടീഷണർ

പുറകില്‍ ഈ പോക്കറ്റ് എയർകണ്ടീഷണർ സ്ഥാപിക്കാനുള്ള പോക്കറ്റുമായാണ് അടിവസ്ത്രം വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നില്‍ക്കുന്ന ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കനം കുറഞ്ഞതും ഏകദേശം 54 x 20 x 116 മില്ലി മീറ്റര്‍ വലുപ്പമുള്ളതുമായ ഉപകരണം, ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
The Reon Pocket is a Bluetooth device about the size of a card wallet that utilizes thermoelectric cooling. You basically slip it into a special undershirt with a pocket at the base of the neck, connect to an app, hit a button, and wham. Instant cooling. Or heating. Sony says you can also use the device on cold winter days to stay warm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X