വെയറെബിള്‍ എ.സിയുമായി സോണി; വില 9,000

|

തണുപ്പുകാലത്തും ചൂടുകാലത്തും ശരീരോഷ്മാവ് നിയന്ത്രിക്കാന്‍ വെയറെബിള്‍ എ.സിയുമായി പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ സോണി രംഗത്ത്. ധരിക്കുന്ന വസ്ത്രത്തിനടിയില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് നിര്‍മാണം. റിയാണ്‍ പോക്കറ്റ് എന്നാണ് വെയറെബിള്‍ എ.സിക്ക് പേരു നല്‍കിയിരിക്കുന്നത്.

വെയറെബിള്‍ എ.സിയുമായി സോണി; വില 9,000

 

ഒരു മൊബൈല്‍ ഫോണിനെക്കാളും വലിപ്പവും ഭാരവും കുറവുള്ള റിയോണിന് 9,000 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ബാറ്ററിയിലാണ് പ്രവര്‍ത്തനം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എ.സിയുടെ താപനില നിയന്ത്രിക്കാവുന്നതാണ്. രണ്ടു മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ഒന്നര മണിക്കൂറിന്റെ പ്രവര്‍ത്തനസമയം കമ്പനി വാഗ്ദാനം നല്‍കുന്നു.

വെയറെബിള്‍ എ.സിയുമായി സോണി; വില 9,000

കാറുകളിലും വൈന്‍ കൂളറുകളിലും ഉപയോഗിച്ചുവരുന്ന സാങ്കേതികതയാണ് വെയറെബില്‍ എ.സിയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു ക്രൗഡ് ഫണ്ടഡ് പ്രോജക്ടായാണ് രിയോണ്‍ പോക്കറ്റിന്റെ പിറവി. 28,236,670 യെന്നാണ് ഇതിനോടകം സംഭരിച്ചത്. 66,000,000 യെന്‍ എത്തിക്കുകയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.

വെയറെബിള്‍ എ.സിയുമായി സോണി; വില 9,000

സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ വലിപ്പമുള്ള ഇന്നര്‍വെയറില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് നിര്‍മാണം. അണ്ടര്‍ഷര്‍ട്ടും റിയോണിനൊപ്പം ലഭിക്കുക. പുരുഷന്മാര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. ലിഥിയം അയോണ്‍ ബാറ്ററിയാണ് എ.സിയിലുള്ളത്.

വെയറെബിള്‍ എ.സിയുമായി സോണി; വില 9,000

 

ബ്ലൂടൂത്ത് 5.0 കണക്ടീവിറ്റിയാണ് റിയോണിലുള്ളത്. വാട്ടര്‍പ്രൂഫിംഗ് സംവിധാനവും പ്രത്യേകതയാണ്. പൊടിയു, വിയര്‍പ്പും ഹൈഗ്രോസ്‌കോപിക് സോഫ്റ്റ് തുണികൊണ്ട് തുടച്ചുകളയാവുന്നതാണ്. ജപ്പാനില്‍ മാത്രമാണ് നിലവില്‍ റിയോണിന്റെ വില്‍പ്പന.

Most Read Articles
Best Mobiles in India

Read more about:
English summary
The AC works with battery and the temperature can be adjusted by smartphone via bluetooth connection. The rechargeable battery of the AC can last for 90 minutes after two hours of charging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X