Just In
- 16 min ago
ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബിഎസ്എൻഎല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ
- 36 min ago
ആൻഡ്രോയിഡ് 10 ഗോ, വാട്ടർ ഡ്രോപ്പ് നോച്ച് വരുന്ന ഐടെൽ വിഷൻ 1 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു
- 2 hrs ago
മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം
- 3 hrs ago
അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാർട്ട് വാച്ചുകൾ ജനുവരി 19 ന് അവതരിപ്പിക്കും
Don't Miss
- News
ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ചൈനയില്‍ നിന്ന് രക്ഷിച്ചില്ല, പാകിസ്താനെ വിമര്‍ശിച്ച് മോദി!!
- Movies
മലയാളത്തില്‍ നടിമാര്‍ക്ക് നിലനില്‍പ്പ് പ്രയാസം; മൂന്ന് ടേണിങ്ങ് പോയിന്റുകളെ കുറിച്ച് നമിത പ്രമോദ്
- Sports
IND vs AUS: എന്തുകൊണ്ട് ഇന്ത്യയുടെ ഇത്രയും പേര്‍ക്ക് പരിക്ക്? കാരണമറിയണം- ഗില്ലിയുടെ ഉപദേശം
- Finance
തുടർച്ചയായ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
- Automobiles
വർക്ക് ഫ്രം ഹോം മടുത്തോ? എവിടെ നിന്നും ജോലി ചെയ്യാൻ പുത്തൻ പോംവഴിയുമായി നിസാൻ
- Lifestyle
മുടി പ്രശ്നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്ക് സഹായിക്കും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
മൈക്രോ എസ്.ഡി കാര്‍ഡ് ഉള്‍ക്കൊള്ളിച്ച പുതിയ സൗണ്ട് വണ്‍ എക്സ് 80 വയര്‍ലെസ് ഇയര്‍ഫോണ്‍
നിരവധി ബ്രാന്‍ഡുകളുടെ വിവിധ മോഡല്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. വിപണിയില്‍ മത്സരം ഏറുന്നതിനനുസരിച്ച് പല പുത്തന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. ഹോംങ് കോങിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ സൗണ്ട് വണ്‍ നിര്‍മിച്ച പുത്തന്‍ ഇയര്‍ഫോണ്‍ മോഡലായ എക്സ്80 വയര്‍ലെസ് മോഡലിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
നെക്ക് ബാന്‍ഡ് സ്റ്റൈല്‍ ഡിസൈനിലാണ് ഈ മോഡലിന്റെ വരവ്. ശ്രേണിയിലെ മറ്റുള്ള വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലില്‍ കാണുന്നതുപോലെ മാഗ്നെറ്റിക് ക്ലാംബിംഗ് ഈ മോഡലിലുമുണ്ട്. മൈക്രോ എസ്.ഡ് കാര്‍ഡ് ഉള്‍ക്കൊള്ളിച്ച മോഡലാണ് എക്സ്80 എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2,990 രൂപയാണ് മോഡലിന്റെ വില. ഫ്ളിപ് കാര്‍ട്ടിലൂടെ വാങ്ങുന്നവര്‍ക്ക് ഓഫറിലൂടെ 1,890 രൂപയ്ക്ക് വാങ്ങാം.
സൗണ്ട് വണ്‍ എക്സ്80
എക്സ് സീരീസില്‍ സൗണ്ട് വണ്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണിത്. എക്സ് 70 യുടെ പിന്മുറക്കാരനായാണ് എക്സ് 80യുടെ വരവ്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഡിസൈനില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്വാല്‍കോം CSR8645 ചിപ്പ്സെറ്റ് അധിഷ്ഠിതമായാണ് ഇയര്‍ഫോണിന്റെ പ്രവര്‍ത്തനം.
ഐ.പി5 സര്‍ട്ടിഫൈഡ് മോഡലാണിത്. അതിനാല്‍ത്തന്നെ വെള്ളവും വിയര്‍പ്പം ഉള്ളില്‍ കയറുന്നത് ഒരുപരിധിവരെ തടയും. മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായി മൈക്രോ എസ്.ഡി സ്ലോട്ടുമുണ്ട്. 10 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
ക്വാല്‍കോം CSR 8645 ചിപ്പ്സെറ്റായതു കൊണ്ടുതന്നെ നോയിസ് ക്യാന്സലേഷന് ഫീച്ചര്‍ മോഡലിലുണ്ട്. വോയിസ് കോളിംഗ് സമയത്ത് ഏറെ ആവശ്യകരമായ ഫീച്ചറാണിത്. ഇതിനായി മൈക്രോഫോണില്‍ പ്രത്യേകതകള്‍ വരുത്തിയിട്ടുണ്ട്. കണക്ടീവിറ്റി സമയത്ത് മികച്ച സൗണ്ട് ഔട്ട്പുട്ടിനായി ബ്ലൂടൂത്ത് കോടെക്ക് ടെക്ക്നോളജിയും ഉപയോഗിച്ചിരിക്കുന്നു.
മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടുണ്ടെന്നതാണ് മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിലൂടെ ബ്ലൂടൂത്ത് വഴി മാത്രമല്ലാതെ കാര്‍ഡില്‍ റെക്കോര്‍ഡ് ചെയ്ത പാട്ടുകളും കേള്‍ക്കാനാകും. 64 ജി.ബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇയര്‍ഫോണ്‍ നിയന്ത്രിക്കാനായി പ്രത്യേക ബട്ടണുകളും എക്സ്80 ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
20000 രൂപയില്‍ താഴെ വിലയുള്ള മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകള്‍
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190