സൗണ്ടിംഗ്‌ റോക്കറ്റ് RH 560 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ, സവിശേഷതകൾ ഇവയാണ്

|

സൗണ്ടിംഗ്‌ റോക്കറ്റായ ആർഎച്ച് 560 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻ്ററിൽ നിന്നായിരുന്നു വിക്ഷേപണം. അന്തരീക്ഷത്തിലെ കാറ്റിൻ്റെ ഭാവ മാറ്റത്തെക്കുറിച്ചും പ്ലാസ്മ ഡൈനാമിക്കിനെക്കുറിച്ചും പഠിക്കുക ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഇതിൻ്റെ ചിത്രങ്ങളും മറ്റും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്.

 

സൗണ്ടിംഗ്‌ റോക്കറ്റ് RH 560 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ, സവിശേഷതകൾ

ഒന്നോ രണ്ടോ സോളിഡ് പ്രൊപ്പല്ലുകൾ ഉപയോഗിച്ചുള്ള സൗണ്ടിംഗ്‌ റോക്കറ്റുകൾ അന്തരീക്ഷത്തിന് മുകളിൽ നിരീക്ഷണം നടത്താനും സ്പെയ്സ് റിസേർച്ചിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിന് മുകളിൽ 48 കിലോമീറ്ററിനും 145 കിലോമീറ്ററിനും ഇടയിലാണ് സൗണ്ടിംഗ്‌ റോക്കറ്റ് വിക്ഷേപിക്കാറ്. 40 കിലോമീറ്റർ വരെ കാലാവസ്ഥാ ബലൂണുകളും 120 കിലോമീറ്ററിന് മുകളിൽ ഉപഗ്രഹങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇതിന് രണ്ടിനും ഇടക്കുള്ള അന്തരീക്ഷത്തിൽ പരീക്ഷണങ്ങൾ നടത്തുവാനും വിവരങ്ങൾ ശേഖരിക്കുവാനും സൗണ്ടിംഗ് റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്.

1965 മുതലാണ് ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച സൗണ്ടിംഗ്‌ റോക്കറ്റുകൾ വിക്ഷേപിച്ച് തുടങ്ങിയത്. 1975 ൽ സൗണ്ടിംഗ്‌ റോക്കറ്റ് പ്രവർത്തനങ്ങൾ രോഹിണി സൗണ്ടിംഗ്‌ റോക്കറ്റ് പ്രോഗ്രാമുമായി സംയോജിപ്പിച്ചു. RH-75 അഥവാ 75 മില്ലി മീറ്റർ വ്യാസമായിരുന്നു ആദ്യത്തെ റോക്കറ്റിന് ഉണ്ടായിരുന്നത്. പിന്നീട് അത് 100 , 125 മില്ലീമീറ്ററുകളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച റോക്കറ്റിൻ്റെ വ്യാസം 560 മില്ലീമീറ്ററാണ്. ഒരേ സമയം വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് സൗണ്ടിംഗ്‌ റോക്കറ്റുകൾ വിക്ഷേപിക്കാനും ഒരു ദിവസം നിരവധി സൗണ്ടിംഗ്‌ റോക്കറ്റുകൾ വിക്ഷേപിക്കാനും ഇന്ന് ഐഎസ്ആർഒ ക്ക് സാധിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

1963 നവംബർ 21 ന് തിരുവനന്തപുരം തുമ്പയിൽ നിന്ന് സൗണ്ടിംഗ്‌ റോക്കറ്റ് വിക്ഷേപിച്ചാണ് ഇന്ത്യ ബഹീരാകാശ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റഷ്യയിൽ നിന്നും ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത രണ്ട് ഘട്ട റോക്കറ്റാണ് അന്ന് ഉപയോഗിച്ചിരുന്നത്. റഷ്യയിൽ നിന്നുള്ള എം- 100 ന് 75 കിലോ ഭാരം 85 കിലോമീറ്റർ ഉയരത്തിലേക്കും ഫ്രാൻസിൽ നിന്നുള്ള സെഞ്ച്വറിന് 30 കിലോ ഭാരം 150 കിലോമീറ്റർ ഉയരത്തിലും എത്തിക്കാൻ സാധിച്ചിരുന്നു.

Most Read Articles
Best Mobiles in India

English summary
The Sounding-Rocket RH560 was successfully launched from the Satish Dhawan Space Center at ISRO Sriharikota. The launch is aimed at studying the change in the appearance of air in the atmosphere and the dynamics of plasma.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X