ഇന്ത്യയിലെ 16 മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ അക്കൗണ്ടുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

|

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ നിലവിലുള്ള പ്രശസ്തരായ ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ 16 മില്യണ്‍ വ്യാജമെന്ന് പഠനറിപ്പോര്‍ട്ട്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനശക്തിയുള്ള ഇത്തരം വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കമ്പനികള്‍ മാര്‍ക്കറ്റിംഗിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്വീഡനിലെ ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ട്അപ്പ് ആയ എ ഗുഡ് കമ്പനിയും ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ ഹൈപ്പ് ഓഡിറ്ററും സംയുക്തമായാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ 16 മില്യണ്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ അക്കൗണ്ടുകള്

 

82 രാജ്യങ്ങളിലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇവര്‍ പരിശോധിച്ചു. ഇതില്‍ മൂന്ന് രാജ്യങ്ങളിലാണ് വ്യാജ അക്കൗണ്ടുകള്‍ കൂടുതലായി കണ്ടെത്തിയത്. അമേരിക്ക (49 മില്യണ്‍), ബ്രസീല്‍ (27 മില്യണ്‍), ഇന്ത്യ (16 മില്യണ്‍) എന്നീ രാജ്യങ്ങളാണ് വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ മുന്നില്‍.

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍ ആഗോളതലത്തില്‍ കമ്പനികള്‍ക്ക് 750 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് വിപണിയുടെ ആഗോള മൂല്യം ഏകദേശം 1.7 ബില്യണ്‍ ഡോളറാണ്. ഇന്‍സ്റ്റാഗ്രാം വഴി മാത്രമുള്ള ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഈ വര്‍ഷം അവസാനത്തോടെ 2 ബില്യണ്‍ ഡോളറിലെത്തുമെന്ന് മാര്‍ക്കറ്റിംഗ് കമ്പനിയായ മീഡിയകിക്‌സ് കണക്കുകൂട്ടുന്നു.

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്

ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്

ജനങ്ങളില്‍ എളുപ്പത്തില്‍ എത്താമെന്ന് കരുതി കമ്പനികള്‍ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന് വന്‍തുകയാണ് ചെലവഴിക്കുന്നതെന്ന് എ ഗുഡ് കമ്പനി സിഇഒ ആന്‍ഡേഴ്‌സ് അങ്കാര്‍ലിഡ് പറഞ്ഞു. ഇത് പലപ്പോഴും പാഴ്‌ച്ചെലവായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളുടെ ജനപ്രീതി
 

സമൂഹമാധ്യമങ്ങളുടെ ജനപ്രീതി

സമൂഹമാധ്യമങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെയും സ്വീകാര്യത വര്‍ദ്ധിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണിന് മുകളിലാണ്. ഫെയ്‌സ്ബുക്കിലെത്തുമ്പോള്‍ ഇത് ഏകദേശം 2.38 ബില്യണായി ഉയരുന്നു. ഓരോ ദിവസവും 16 മില്യണ്‍ ഉപയോക്താക്കള്‍ ട്വിറ്ററില്‍ ലോഗിന്‍ ചെയ്യുന്നു. ഇന്ത്യയില്‍ മാത്രം വാട്‌സാപ്പിന് 300 മില്യണ്‍ ഉപയോക്താക്കളുണ്ട്. ഈ ജനപ്രീതി തന്നെയാണ് കമ്പനികളെ മാര്‍ക്കറ്റിംഗിനായി സമൂഹമാധ്യങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

അനലിറ്റിക്‌സ് ടൂളുകള്‍

അനലിറ്റിക്‌സ് ടൂളുകള്‍

ശരിയായ ഇന്‍ഫ്‌ളുവന്‍സര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്ന അനലിറ്റിക്‌സ് ടൂളുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ അത്ര പ്രയോജനപ്പെടുന്നില്ലെന്ന് പറയപ്പെടുന്നു. പരസ്യങ്ങളും വ്യക്തികളുടെ അഭിപ്രായങ്ങളും വേര്‍തിരിച്ചറിയാനുള്ള പാകത ഇന്ത്യയിലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് ഇനിയും ഉണ്ടായിട്ടില്ലെന്നതാണ് ഇതിന്റെ കാരണം.

 സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Chtrbox എന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ ഡാറ്റാബേസില്‍ പ്രമുഖരുടേത് ഉള്‍പ്പെടെ 49 മില്യണ്‍ വ്യക്തി വിവരങ്ങളുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. സമൂഹത്തില്‍ മികച്ച സ്വാധീനശക്തിയുള്ളവരുടെ ബയോഡാറ്റ, പ്രൊഫൈല്‍ ചിത്രം, പിന്തുടരുന്നവരുടെ എണ്ണം, സ്ഥലം, നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവയാണ് കമ്പനി കൈക്കലാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം

പ്രചാരണത്തിന് വേണ്ടി സമൂഹമാധ്യമങ്ങളിലെ പ്രമുഖര്‍ക്ക് പണം നല്‍കുന്ന ഒരു വെബ് ഡെലവപ്‌മെന്റ് കമ്പനിയാണ് Chtrbox. ബ്രാന്‍ഡുകളെ സമൂഹ മാധ്യമങ്ങളിലെ തിളങ്ങും താരങ്ങളായ ഇന്ത്യക്കാരുമായി ബന്ധിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇ-മെയില്‍, ഫോണ്‍ നമ്പര്‍ പോലുള്ള ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെ ആരും കൈവശപ്പെടുത്തിയിട്ടില്ലെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

Most Read Articles
Best Mobiles in India

English summary
A whopping 16 million accounts of Indian influencers on Facebook-owned Instagram are fake, revealed a new study, suggesting such people are artificially boosting "vanity metrics" that marketers often use while selecting influencers, including followers and engagement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X