സ്വിഗിയും സൊമാറ്റോയും ഓൺലൈൻ മദ്യവിതരണം ആരംഭിച്ചു

|

ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളായ സ്വിഗിയും സൊമാറ്റോയും മദ്യം വിതരണം ചെയ്യുന്നു. ജാർഖണ്ഡിൽ ഇതിനകം തന്നെ ഓൺലൈനായി മദ്യ വിൽപ്പന ആരംഭിച്ചതായും മറ്റ് സംസ്ഥാനങ്ങളിലേക്കും മദ്യം ഹോം ഡെലിവറി ചെയ്യുന്ന സേവനം ലഭ്യമാക്കുന്നതിനായുള്ള പദ്ധതികളിലാണെന്നും സ്വിഗി അറിയിച്ചു. മദ്യ വിതരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായി വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചയിലാണെന്നും കമ്പനി അറിയിച്ചു.

റാഞ്ചി
 

നിലവിൽ ജാർഖണ്ഡിലെ റാഞ്ചിയിലാണ് ഓൺലൈൻ മദ്യവിതരണം ആരംഭിച്ചിരിക്കുന്നത്. വരും ആഴ്ച്ചകളിൽ സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിൽ കൂടി സേവം ആരംഭിക്കുമെന്ന് സ്വിഗി അധികൃതർ അറിയിച്ചതായി ഇന്ത്യാ ടുഡേ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓൺ‌ലൈൻ പ്രോസസ്സിംഗും ഹോം ഡെലിവറി സംവിധാനവും സാധ്യമാക്കുന്നതിന് സർക്കാരുകളുമായി ചർച്ച നടത്തിവരികയാണെന്ന് സ്വിഗി അറിയിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ, ആപ്പ് ഹാക്ക് ചെയ്ത് ബാഗ്ലൂർ സ്വദേശി

സ്വിഗ്ഗി

സുരക്ഷിതമായി മദ്യം വീടുകളിൽ എത്തിക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വിഗ്ഗി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡെലിവറികൾ നടത്തുന്നതിന് മുമ്പുള്ള നിർബന്ധിത പ്രായ പരിശോധനയും ഉപയോക്തൃ ഓതന്റിക്കേഷനും ഉൾപ്പെടെയുള്ള നടപടികൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓതന്റിക്കേഷനായി ഉപയോക്താക്കളുടെ സെൽഫിയും ഒപ്പം ഇന്ത്യാ ഗവൺമെന്റ് നൽകിയ വാലിഡായ ഐഡി പ്രൂഫും അപ്‌ലോഡ് ചെയ്യാനും സ്വിഗി ഉപയോക്താക്കളോട് ആവശ്യപ്പെടും.

ഡാറ്റ

ഓതന്റിക്കേഷനായി ലഭിക്കുന്ന ഡാറ്റയിൽ നിന്നും ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിച്ചാവും കമ്പനി മദ്യം വിതരണം ചെയ്യുന്നത്. നിബന്ധനകളിൽ പറയുന്ന പ്രായമാത്ത ഒരാൾ കാണ്ടാൽ പ്രായം തോന്നുന്നുണ്ട് എന്നതുകൊണ്ട് സ്വിഗ്ഗി വഴി മദ്യം ഓർഡർ ചെയ്യാൻ ശ്രമിച്ചാൽ അയാൾക്ക് മുഴുവൻ പരിശോധന പ്രക്രിയയിലൂടെയും കടന്നുപോകേണ്ടിവരും. കമ്പനിക്ക് സംശയം തോന്നുന്ന ആളുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് പ്രായപൂർത്തി ആയില്ല എന്ന് മനസിലായാൽ ഓർഡർ സ്വീകരിക്കില്ല.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?

ഓർഡർ
 

എല്ലാ ഓർഡറുകളും ഡെലിവറി സമയത്ത് ഉപഭോക്താവ് നൽകേണ്ട ഒരു ഒടിപിയുടെ സഹായത്തോടെയായിരിക്കും പൂർത്തിയാക്കുക. സംസ്ഥാന നിയമപ്രകാരം ഉപഭോക്താവിന് നൽകേണ്ട മദ്യത്തിന്റെ അളവിലെ പരിധിയും കമ്പനി പാലിക്കുന്നുണ്ട്. ഇതിനായി ഒരു ദിവസം ഒരു ഉപയോക്താവിന് ഓർഡർ ചെയ്യാൻ സാധിക്കുന്ന മദ്യത്തിന് അളവിൽ നിയന്ത്രണം ഉണ്ട്. റാഞ്ചിയിലെ ഉപഭോക്താക്കൾക്ക് അവരുടെ സ്വിഗ്ഗി ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് 'വൈൻ ഷോപ്പ്സ്' എന്ന സെക്ഷൻ തിരഞ്ഞെടുക്കാം.

ബിസിനസ്

സ്വിഗ്ഗി പുതിയ പദ്ധതിക്കായി മദ്യം വിൽക്കാൻ ലൈസൻസുള്ള അംഗീകൃത റീട്ടെയിലർമാരുമായി ചേർന്ന് പ്രവർത്തിക്കും. സുരക്ഷിതവും ഉത്തരവാദിത്തത്തോടെയും വീടുകളിലേക്ക് മദ്യം എത്തിച്ച് നൽകുന്നതിലൂടെ ചില്ലറ വിൽപ്പന ശാലകൾക്ക് ബിസിനസ് വർദ്ധിപ്പിക്കാനും വൈൻ ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനും അതുവഴി സാമൂഹ്യ അകലം പാലിക്കാനും സാധിക്കുമെന്ന് സ്വിഗ്ഗി വൈസ് പ്രസിഡന്റ് അനുജ് രതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോയുടെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഉടൻ പുറത്തിറങ്ങും

സൊമാറ്റോ

സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയും റാഞ്ചിയിൽ മദ്യം ഹോം ഡെലിവറി ചെയ്യുന്ന സംവിധാനം ആരംഭിച്ചു. ഉടൻ തന്നെ ജാർഖണ്ഡിലെ മറ്റ് നഗരങ്ങളിലും മദ്യ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൃത്യമായ അനുമതികളും ലൈസൻസുകളും ലഭിച്ച ശേഷമാണ് ജാർഖണ്ഡിൽ വീട്ടിലേക്ക് മദ്യം എത്തിക്കുന്ന സേവനം ആരംഭിച്ചതെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ സേവനം ജാർഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളിലും വ്യാപിപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചിട്ടുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Food delivery app, Swiggy on Thursday announced that it has started delivering alcohol in Ranchi and is in talks with the government to make the home delivery service for alcohol in other states as well. The company said that they have already started delivering alcohol in Ranchi and will start services in other cities in Jharkhand in the coming weeks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X