ജിയോഗിഗാഫൈബറിന് മുന്നേ അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്

|

റിലയന്‍സ് ജിയോയുടെ വരവിന് കാത്തിരിക്കുന്ന ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ മത്സരിക്കാനുറച്ച് ടാറ്റാ സ്‌കൈ. ഡിടിച്ച് സേവനത്തിന് പ്രധാന്യം നല്‍കി ആരംഭിച്ച കമ്പനി ബ്രോഡ്ബാന്‍ഡ് വിപണിയിലെ സജീവമായിക്കഴിഞ്ഞു. ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ് രാജ്യത്തിലെ 21 പ്രമുഖ നഗരങ്ങളില്‍ ലഭ്യമാണ്. റിലയന്‍സ് ജിയോ ഗിഗാഫൈബറിന്റെ വരവിന് മുന്നോടിയായി ആണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാനുകളുമായി രംഗത്തെത്തി.

ജിയോ ഗിഗാഫൈബറിന് മുന്നേ അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ ബ്രോ

 

അഹമ്മദാബാദില്‍ അണ്‍ലിമിറ്റഡ് പ്ലാന്‍ ആരംഭിക്കുന്നത് പ്രതിമാസം 590 രൂപയില്‍ നിന്നാണ്. ഒരുമാസം, 3 മാസം, 6 മാസം എന്നിങ്ങനെ പ്ലാനുകള്‍ തിരഞ്ഞെടുക്കാം. 590 രൂപയുടെ പ്ലാനില്‍ 16MBsp ഡൗണ്‍ലോഡ് സ്പീഡ്, സൗജന്യ റൗട്ടര്‍, ഡാറ്റാ റോളോവര്‍, സെയ്ഫ് കസ്റ്റഡി എന്നിവ ലഭിക്കും. 700 രൂപയുടെ പ്ലാനിലെ ഡാറ്റാ സ്പീഡ് 25Mbps ആണ്. 800 രൂപയുടെ പ്ലാന്‍ 50Mbps വേഗത ഉറപ്പുനല്‍കുന്നു. 1100 രൂപയുടെയും 1300 രൂപയുടെയും പ്രതിമാസ പ്ലാനുകളുമുണ്ട്. ഇവയിലെ ഡാറ്റാ സ്പീഡ് യഥാക്രമം 75 Mbps, 100Mbps ആണ്. ഒരു പ്ലാനിലും ഇന്‍സ്റ്റലേഷന്‍ സൗജന്യമല്ല. എന്നാല്‍ റൗട്ടര്‍ സൗജന്യമായി നല്‍കും.

അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ

അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ

മൂന്നുമാസ അണ്‍ലിമിറ്റഡ് പ്ലാനിന് ചെലവാക്കേണ്ട കുറഞ്ഞ തുക 1770 രൂപയാണ്. 16Mbps വേഗത ലഭിക്കും. 2100 രൂപയുടെയും 2400 രൂപയുടെയും പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാക്രമം 25Mbps, 50Mbps ഡാറ്റാ സ്പീഡ് ആസ്വദിക്കാം. 3300 രൂപയുടെയും 3900 രൂപയുടെയും അണ്‍ലിമിറ്റഡ് പ്ലാനുകളും ഈ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയുടെ ഡാറ്റാ സ്പീഡ് 75Mbps-ഉം 100Mbps-ഉം ആണ്. ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരുമാസം അധികമായി ലഭിക്കും. മൂന്ന് മാസത്തെ പൈസ അടച്ച് നാല് മാസം ഉപയോഗിക്കാമെന്ന് സാരം. സൗജന്യ റൗട്ടര്‍, സൗജന്യ ഇന്‍സ്റ്റലേഷന്‍, ഡാറ്റാ റോളോവര്‍, സെയ്ഫ് കസ്റ്റഡി എന്നിവയാണ് ഈ പ്ലാനുകളുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

9 മാസത്തെ അണ്‍ലിമിറ്റഡ് പ്ലാനുകളും ലഭ്യമാണ്. 16Mbps വേഗത ഉറപ്പുനല്‍കുന്ന 5310 രൂപയില്‍ നിന്നാണ് പ്ലാന്‍ തുടങ്ങുന്നത്. 6300 രൂപ, 7200 രൂപ എന്നീ പ്ലാനുകളുമുണ്ട്. ഇവയില്‍ യഥാക്രമം 25Mbps, 50Mbps ഡാറ്റാ സ്പീഡ് ലഭിക്കും. 75Mbps, 100Mbps ഡാറ്റാ സ്പീഡ് ഉറപ്പുനല്‍കുന്ന 9 മാസം കാലാവധിയുള്ള അണ്‍ലിമിറ്റഡ് പ്ലാനുകളുടെ വില യഥാക്രമം 9900 രൂപയും 11700 രൂപയുമാണ്. ഇവയില്‍ 4 മാസം അധികമായി ഉപയോഗിക്കാന്‍ കഴിയും. 9 മാസത്തെ പണം അടച്ച് 13 മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ആസ്വദിക്കാമെന്നത് തന്നെയാണ് ഈ പ്ലാനുകളെ ആകര്‍ഷകമാക്കുന്നത്. അതായത് 16Mps വേഗതയുള്ള പ്ലാനിന് പ്രതിമാസം ചെലവാകുന്നത് വെറും 408 രൂപ.

ഗിഗാഫൈബർ
 

ഗിഗാഫൈബർ

മുംബൈയില്‍ ഒരു മാസം, 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള അണ്‍ലിമിറ്റഡ് പ്ലാനുകളാണ് ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 25Mbps വേഗതയുള്ള പ്രതിമാസ പ്ലാനിന്റെ വില 999 രൂപയാണ്. 1249 രൂപയുടെ പ്ലാനില്‍ 50Mbps-ഉം 1599 രൂപയുടെ പ്ലാനില്‍ 100Mbps-ഉം ഡാറ്റാ സ്പീഡ് ലഭിക്കും. മൂന്നുമാസം കാലാവധിയുള്ള പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വില 2997 രൂപയാണ്. എന്നാല്‍ ഇതിന് പ്രത്യേക ആനുകൂല്യം ലഭിക്കും. 6 മാസം ദൈര്‍ഘ്യമുള്ള പ്ലാന്‍ ആരംഭിക്കുന്നത് 5395 രൂപയില്‍ നിന്നാണ്. ഒരു വര്‍ഷം കാലാവധിയുള്ള പ്ലാന്‍ 10190 രൂപയില്‍ ആരംഭിക്കുന്നു. 25Mbps ആണ് പ്ലാനിലെ ഡാറ്റാ സ്പീഡ്.

Most Read Articles
Best Mobiles in India

Read more about:
English summary
Tata Sky is joining the competitive broadband market in India soon to be dominated by Reliance Jio. The company, known primarily for its DTH operation, has developed a foothold in broadband market as well. It is currently available in 21 cities across the country where it offers number of data plans. With Reliance JioGigaFiber set to become available sooner, the company is ramping its offering. Tata Sky Broadband has now started offering unlimited data plans as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X