ഇനി മുതൽ നിങ്ങൾക്കും ലഭിക്കും അൺലിമിറ്റഡ് ലാൻഡ്‌ലൈൻ കണക്ഷൻ തികച്ചും സൗജന്യമായി

|

ജിയോ, എയർടെൽ, മറ്റ് റീജിയണൽ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനുകൾ ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിൽ ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫ്രീ അൺലിമിറ്റഡ് ലാൻഡ്‌ലൈൻ കണക്ഷൻ നൽകുവാൻ തീരുമാനിച്ചു. ടെലികോം ടോക്കിന്റെ റിപ്പോർട്ട് അനുസരിച്ച് കമ്പനി ഈ സേവനത്തെ വളരെക്കാലമായി സൂചിപ്പിക്കുന്നുണ്ടെന്നും അത് 20 നഗരങ്ങളിലും പട്ടണങ്ങളിലും ഉടൻ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ടാറ്റ സ്കൈ ഡി‌ടി‌എച്ച് സേവനം
 

ടാറ്റ സ്കൈ ഡി‌ടി‌എച്ച് സേവനം പൊതുജനങ്ങൾക്കിടയിൽ വലിയ വിജയമാണെങ്കിലും അതിന്റെ ബ്രോഡ്‌ബാൻഡ് വിഭാഗം 2015 ൽ ആരംഭിച്ചു, ഇന്ത്യൻ ബ്രോഡ്‌ബാൻഡ് വിപണിയിൽ ചുവടുറപ്പിക്കാൻ ഇപ്പോഴും കാടിനാമായി തന്നെ പരിശ്രമിക്കുന്നു. ഈ പുതിയ നീക്കത്തിലൂടെ, എയർടെൽ, ബി‌എസ്‌എൻ‌എൽ, ജിയോ തുടങ്ങിയ എതിരാളികളുമായി പൊരുത്തപ്പെടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചില ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി ഫ്രീ അൺലിമിറ്റഡ് ലാൻഡ്‌ലൈൻ കണക്ഷൻ വാഗ്ദാനം ചെയ്യുന്നത്.

കമ്പനി നിലവിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളെ കുറിച്ച് ഇവിടെ നോക്കാം:

കമ്പനി നിലവിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളെ കുറിച്ച് ഇവിടെ നോക്കാം:

ഒരു മാസത്തെ പ്ലാൻ: ഇതിന് കീഴിൽ 900 രൂപ, 1000 രൂപ, 1100 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളുണ്ട്. ഇവ അൺലിമിറ്റഡ് പ്ലാനുകളായതിനാൽ ഡാറ്റ അൺലിമിറ്റഡാണെങ്കിലും വേഗതയിൽ വ്യത്യാസം വരാം.

മൂന്ന് മാസത്തെ പ്ലാൻ: മൂന്ന് പ്ലാനുകൾ ഇതിന് കീഴിൽ വരുന്നു- 2700 രൂപ, 3000 രൂപ, 3300 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ നിരക്ക്. വേഗതയിൽ വ്യത്യാസം സംഭവിക്കാവുന്നതാണ്. ഡാറ്റ വരുന്നതും അൺലിമിറ്റഡായിട്ടാണ് ഇതിൽ നിങ്ങൾക്ക് ഒരു സൗജന്യ റൂട്ടറും സൗജന്യ ഇൻസ്റ്റാളേഷനും ലഭിക്കും.

പ്രത്യേക ഡിസ്‌കൗണ്ട്

ആറ് മാസത്തെ പ്ലാൻ: 4860 രൂപ, 5400 രൂപ, 5940 രൂപ എന്നിവയാണ് പദ്ധതികൾ. ഡാറ്റ ഇവിടെയും അണ്ലിമിറ്റഡാണ്. വേഗതയിൽ വ്യത്യാസം സംഭവിക്കാവുന്നതാണ് കൂടാതെ 10 ശതമാനം കിഴിവുള്ള പ്രത്യേക ഓഫറും ഇതിൽ ലഭ്യമാണ്. സൗജന്യ റൂട്ടറും സൗജന്യ ഇൻസ്റ്റാളേഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

12 മാസത്തെ പ്ലാൻ: 9180 രൂപ, 10200 രൂപ, 11220 രൂപ എന്നിവയാണ് പദ്ധതികൾ. ഡാറ്റ ഇവിടെയും അണ്ലിമിറ്റഡാണ്. വേഗതയിൽ വ്യത്യാസം സംഭവിക്കാവുന്നതാണ്. എല്ലാ പ്ലാനുകളിലും 15 ശതമാനം പ്രത്യേക ഡിസ്‌കൗണ്ട് വരുന്നുണ്ട്. സൗജന്യ റൂട്ടറും സൗജന്യ ഇൻസ്റ്റാളേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിശ്ചിത ജിബി പ്ലാനുകളിലേക്ക് വരുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ
 

നിശ്ചിത ജിബി പ്ലാനുകളിലേക്ക് വരുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ

ഒരു മാസത്തെ പ്ലാൻ: 650 രൂപ, 750 രൂപ, 800 രൂപ, 900 രൂപ, 950 രൂപ, 1000 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ വില വരുന്നത്. 60 ജിബി, 150 ജിബി, 400 ജിബി, 250 ജിബി, 500 ജിബി, 500 ജിബി ഡാറ്റയാണ് അവർ വാഗ്ദാനം ചെയ്യുന്നത്. വേഗതയിൽ വ്യത്യാസം വരുന്ന ഈ പ്ലാൻ എല്ലാം ഡാറ്റാ റോൾ‌ഓവർ സൗകര്യത്തോടെ വരുന്നു.

മൂന്ന് മാസത്തെ പ്ലാൻ: യഥാക്രമം 60 ജിബി, 150 ജിബി, 400 ജിബി, 250 ജിബി, 500 ജിബി, 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനായി 1950 രൂപ, 2250 രൂപ, 2400 രൂപ, 2700 രൂപ, 2850 രൂപ, 3000 രൂപ എന്നിങ്ങനെയാണ് പദ്ധതികൾ. ഇന്റർനെറ്റ് വേഗത ഈ പ്ലാനിലും വ്യത്യാസപ്പെട്ടേക്കാം.

ഡാറ്റ പ്ലാനുകളുടെ നിരക്ക്

ആറുമാസത്തെ പ്ലാൻ: വ്യത്യസ്ത വേഗതയിൽ മുകളിലുള്ള അതേ അളവിലുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടെ നിരക്ക് വരുന്നത് 3510 രൂപ, 4050 രൂപ, 4320 രൂപ, 4860 രൂപ, 5130 രൂപ, 5400 രൂപ എന്നിങ്ങനെയാണ്.

12 മാസത്തെ പ്ലാൻ: 6630 രൂപ, 7650 രൂപ, 8160 രൂപ, 9180 രൂപ, 9690 രൂപ, 10,200 രൂപ എന്നിങ്ങനെയാണ് പ്ലാനുകളുടെ വില വരുന്നത്.

Most Read Articles
Best Mobiles in India

English summary
Tata Sky DTH service is a big hit among the masses, its broadband wing was launched in 2015 and is still trying to gain a foothold in the Indian broadband market. With this new move, the company aims to match its competitors like Airtel, BSNL, and Jio that offer free and unlimited landline connection with some of its broadband plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X