ജോലി പോൺഹബിൽ കണക്ക് പഠിപ്പിക്കൽ; വരുമാനം രണ്ട് കോടി രൂപ

|

ലോകത്തെ തന്നെ ഏറ്റവും വലിയ അശ്ലീല വീഡിയോ പ്ലാറ്റ്ഫോം ആണ് പോൺഹബ്. ആ പേര് കേട്ടാൽ തന്നെ ആദ്യം മനസിൽ വരിക അശ്ലീല ദൃശ്യങ്ങളായിരിക്കും. എന്നാൽ പോൺഹബ് വഴി കണക്ക് പഠിക്കാമെന്ന് കേട്ടാലോ? വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല. എന്നാൽ സംഭവം സത്യമാണ്. തായ്വാൻകാരനായ ഹാങ്ഷുവാണ് പോൺഹബിൽ കണക്ക് പഠിപ്പിക്കുന്നത്. അശ്ലീല ദൃശ്യങ്ങളൊന്നും ഹാങ്ഷു ഉപയോഗിക്കുന്നില്ലെന്നും മനസിലാക്കണം. പോൺഹബിൽ ആരാണ് ഇതൊക്കെ കാണുക എന്നും ചിന്തിക്കരുത്. കാരണം ഹാങ്ഷുവിന്റെ വീഡിയോകൾക്ക് 10 ലക്ഷത്തിലധികം വ്യൂസ് കിട്ടുന്നുണ്ട്. പോൺഹബിൽ നിന്നും വർഷം ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ വരുമാനവും ഹാങ്ഷുവിനുണ്ട്.

 
ജോലി പോൺഹബിൽ കണക്ക് പഠിപ്പിക്കൽ; വരുമാനം രണ്ട് കോടി രൂപ

ഹാങ്ഷുവിന്റെ ഹാൻഡിൽ പോൺഹബ് ഓഫീഷ്യലി വെരിഫൈഡ് ചെയ്തിട്ടുണ്ട്. ഈ അക്കൌണ്ടിൽ നിന്നാണ് ഹാങ്ഷു ക്ലാസുകൾ എടുക്കുന്നത്. എക്സ് വീഡിയോസ് പോലെയുള്ള പോൺ സൈറ്റുകളിലും ഹാങ്ഷു കണക്ക് പഠിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പോൺഹബിൽ നിന്നും ലഭിച്ച പ്രതികരണം കിട്ടിയില്ല. മറ്റ് സൈറ്റുകൾ മുതിർന്നവർക്കുള്ളതല്ലാത്ത ക്ലിപ്പുകൾ അനുവദിക്കാത്തതാണ് ഇതിന് കാരണം. എന്നാൽ പോൺഹബിന് അത്തരം വേർതിരിവുകളൊന്നുമില്ലാത്തത് കൊണ്ട് ഹാങ്ഷുവിന്റെ കണക്ക് ക്ലാസുകൾ സൂപ്പർ ഹിറ്റായി. ഹാങ്ഷുവിന്റെ ക്ലാസ് വൈറൽ ആയതോടെ പോൺഹബിനും ഡിജിറ്റൽ ലോകത്ത് പ്രശംസ ലഭിക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങൾ കാണാൻ വരുന്നവരെ കണക്ക് പഠിക്കാൻ അനുവദിക്കുന്ന പോൺഹബിന്റെ വലിയ മനസ് കാണാതെ പോകരുതെന്നാണ് നെറ്റിസൺസ് പറയുന്നത്.

ജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തുംജിയോയും ഗൂഗിളും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നവംബർ 4ന് വിപണിയിലെത്തും

"അഡൽറ്റ് വെബ്സൈറ്റുകളിൽ അധികം ആളുകൾ കണക്ക് പഠിപ്പിക്കുന്നില്ല. പക്ഷെ ധാരാളം പേർ ഈ സൈറ്റുകൾ സന്ദർശിക്കുകയും വീഡിയോകൾ കാണുകയും ചെയ്യുന്നു. എന്റെ വീഡിയോകൾ അവിടെ അപ്‌ലോഡ് ചെയ്‌താൽ ധാരാളം ആളുകൾ അവ കാണുമെന്ന് ഞാൻ കരുതി" ഹാങ്ഷു പറയുന്നു.

ചാങ്ഷുവിന്റെ അക്കൗണ്ടിൽ "കഠിനാധ്വാനം ചെയ്യുക, കഠിനമായി പഠിക്കുക" എന്ന സന്ദേശവും നൽകിയിട്ടുണ്ട്. എല്ലാ വീഡിയോകളിലും ചാരനിറത്തിലുള്ള ഹൂഡിയിലും കണ്ണടയിലുലാണ് ഹാങ്ഷു എത്തുക. ഗ്രീൻ ബോർഡിൽ ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കുകയും ഡിഫറൻഷ്യൽ രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു. മാൻഡറിൻ ഭാഷയിലാണ് ഹാങ്ഷു ക്ലാസുകൾ എടുക്കുക. പക്ഷെ മാൻഡറിൻ എന്താണെന്ന് പോലും അറിയാത്തവർ പോലും ഹാങ്ഷുവിന്റെ വീഡിയോകൾ കാണാറുണ്ട്.

"ആളുകൾക്ക് എന്റെ വീഡിയോകളിൽ താൽപ്പര്യമില്ലായിരിക്കാം, പക്ഷേ മുതിർന്നവരുടെ വീഡിയോ പ്ലാറ്റ്‌ഫോമിൽ കാൽക്കുലസ് പഠിപ്പിക്കുന്ന ഒരു അധ്യാപകനുണ്ടെന്ന് അവർക്കെല്ലാം അറിയാം," ഹാങ്ഷു കൂട്ടിച്ചേർത്തു. തന്റെ കണക്ക് ക്ലാസുകൾ കാണുന്നവരിൽ കൂടുതലും പോൺഹബിൽ നിന്നും കണക്ക് പഠിക്കുന്നതിന്റെ പുതുമയ്ക്ക് വേണ്ടിയാണെന്നാണ് ഹാങ്ഷു പറയുന്നു.

കൂടുതൽ ആളുകൾ തന്റെ വീഡിയോകൾ കാണണമെന്നും അത് വഴി പ്രതിവർഷം 250000 ഡോളറെങ്കിലും സമാഹരിക്കണമെന്നുമാണ് ഹാങ്ഷുവിന്റെ ആഗ്രഹം. ഇത് വഴി കൂടുതൽ വീഡിയോകൾ ചിത്രീകരിക്കാനാകുമെന്നും ഹാങ്ഷു കരുതുന്നു.

"പോൺഹബിൽ കണക്ക് പഠിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ തായ്‌വാനിൽ നിന്നുള്ള ഒരു നല്ല അധ്യാപകനാണെന്നും കണക്ക് നന്നായി പഠിപ്പിക്കാൻ കഴിയുമെന്ന് ലോകത്തെ അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു" അദ്ദേഹം പറയുന്നു.

എയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈംഎയർടെൽ, വോഡഫോൺ, ജിയോ നിരക്കുകൾ കൂടിയേക്കും? അടി നൽകിയത് ആമസോൺ പ്രൈം

ഇപ്പോൾ ആളുകൾക്ക് ഒരു പോൺ സൈറ്റിലെ കണക്ക് വീഡിയോകൾ രസകരമായി തോന്നുന്നു. വളരെ വിചിത്രമാണത്. പക്ഷെ അക്കാദമികളിൽ പോകാതെ പഠനം നടത്താനുള്ള താൽപ്പര്യം കൂടിയാണ് വ്യക്തമാകുന്നതെന്നും ഹാങ്ഷു പറയുന്നു. കേട്ട പാതി കേൾക്കാത്ത പാതി ആരും പോൺഹബിലേക്ക് ഓടാൻ നിൽക്കണ്ട. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ചാങ്‌ഷുവിന്റെ ക്ലാസ് ലഭ്യമാകും. കണക്ക് പഠിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ഇൻസ്റ്റയിലും യൂട്യൂബിലും പോയാൽ ഹാങ്ഷുവിന്റെ കണക്ക് ക്ലാസുകൾ കാണാം. പക്ഷെ മാൻഡറിൻ ഭാഷയിലായതിനാൽ നമ്മുക്ക് മനസിലാകാൻ സാധ്യതയില്ലെന്ന് മാത്രം.

Most Read Articles
Best Mobiles in India

English summary
Changshu, a Taiwanese, teaches math at Pornhub. Changshu also has an annual income of over Rs 2 crore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X