5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ

|

ഇന്ത്യയിൽ 5ജിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ട് കുറച്ച് കാലമായി. നിരവധി 5ജി സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ടെങ്കിലും ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ 5ജി ആരംഭിക്കുന്നത് എപ്പോഴായിരിക്കും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ ഇന്ത്യയിൽ 5ജി പരീക്ഷിക്കുന്നുണ്ട്. ഇതിനിടെ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) സർക്കാരിനോട് 5ജി സ്പെക്ട്രത്തിന് വില കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു.

 

5ജി

സിഒഎഐ സർക്കാരിന് അയച്ച കത്തിലാണ് 5ജി എയർവേവുകളുടെ അടിസ്ഥാന വില 60 മുതൽ 70% വരെ കുറയ്ക്കാണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരാഴ്ച മുമ്പ് അയച്ച കത്തിൽ, ചെലവ് കുറയ്ക്കുന്നതോടെ ടെലികോം സേവന ദാതാക്കൾ 5ജി സേവനം ലഭ്യമാക്കുന്നതിൽ കൂടുതൽ പങ്കാളികൾ ആകുമെന്ന് സിഒഎഐ അവകാശപ്പെടുന്നു. വില കുറച്ചില്ലെങ്കിൽ 5ജി എയർവേവുകൾക്കായി നടത്തുന്ന ലേലത്തിൽ അധികം കമ്പനികൾ പങ്കെടുക്കാൻ സാധ്യതയില്ല.

ജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളുംജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളും

5ജി സ്പെക്‌ട്രം ലേലം

5ജി സ്പെക്‌ട്രം ലേലം 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്നാണ് പ്രകീക്ഷിക്കുന്നത്. 3.3-3.6 GHz ബാൻഡിലുള്ള 5ജി സ്പെക്‌ട്രത്തിന്റെ ഒരു യൂണിറ്റിന് 492 കോടി രൂപയാണ് നിലവിലെ അടിസ്ഥാന വില. കൊറിയ, യുഎസ്എ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ 5ജി എയർവേവുകൾക്ക് ഈടാക്കുന്ന നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ വില വളരെ കൂടുതലാണ്. ഇത് ആദ്യഘട്ടം മുതൽ ടെലിക്കോം കമ്പനികൾ ഉന്നയിക്കുന്ന പ്രശ്നവും ആണ്.

5ജി ട്രയലുകൾ തുടരും
 

5ജി ട്രയലുകൾ തുടരും

ടെലികോം സേവനദാതാക്കൾ നിലവിൽ അനുവദിച്ച സ്പെക്ട്രത്തിൽ 5ജി യൂസർ കേസുകൾ പരീക്ഷിച്ച് വരികയാണ്. എയർടെൽ അടുത്തിടെ 700 MHz ബാൻഡ് എയർവേവുകളിൽ 5ജി പരീക്ഷിച്ചു. റിലയൻസ് ജിയോ സ്വന്തം 5ജി സ്റ്റാക്ക് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും വിവിധ യൂസർ കേസുകൾ പരീക്ഷിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ പൂനെയിലും ഗുജറാത്തിലെ ഗാന്ധിനഗറിലും നടത്തിയ പരീക്ഷണങ്ങളിലൂടെ 5ജി നെറ്റ്‌വർക്ക് യൂസർ കേസുകൾ അടുത്തിടെ പങ്കിട്ട മറ്റൊരു കമ്പനിയാണ് വോഡഫോൺ ഐഡിയ. വിഐ എറിക്സണും നോക്കിയയുമായി സഹകരിച്ചാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്. കൂടാതെ കുറച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയും വിഐ ആശ്രയിക്കുന്നു.

ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

4ജി ബാൻഡുകൾ

4ജിയ്‌ക്കായി നിലവിൽ ഉപയോഗിക്കുന്ന എല്ലാ ബാൻഡുകളും 5ജി സേവനങ്ങൾ നൽകുന്നതിന് പ്രാപ്‌തമാണ്. എന്നാൽ അടുത്ത തലമുറ സേവനങ്ങൾക്കായി ഇന്ത്യ 3300-3600 MHz ബാൻഡാണ് നീക്കിവച്ചിരിക്കുന്നത്. 5ജി ലോഞ്ച് 2022 അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 5ജി ലേലം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് ചില ടെലിക്കോം കമ്പനികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ സമീപിച്ചിരുന്നു. സ്പെക്‌ട്രം ലേലത്തിനായി 2022 മെയ് വരെയാണ് അധിക സമയം വേണമെന്നാണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം ട്രയലുകൾ നടത്തുകയും 5ജി കൊണ്ടുവരാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്.

ടെലിക്കോം കമ്പനികൾ

ടെലിക്കോം കമ്പനികൾ സ്പ്രെട്രം ലേലം വൈകിപ്പിക്കാൻ ആവശ്യപ്പെട്ടതിനാൽ ഇന്ത്യയുടെ 5ജി ലോഞ്ച് ഇനിയും വൈകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്പെക്‌ട്രം ലേലത്തിന് മുമ്പായി അതിന്റെ ലഭ്യതയ്ക്കും ക്വാണ്ടത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുമാണ് ടെലിക്കോം കമ്പനികൾ വ്യക്തമാകിയത്. അതുകൊണ്ട് തന്നെയാണ് ട്രയലുകൾ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. വില കുറയ്ക്കാനും ലേലം നീട്ടാനും ആവശ്യപ്പെടുന്ന ടെലിക്കോം കമ്പനികൾ 5ജി വൈകിപ്പിക്കുകയാണെന്ന് വ്യക്കമാണ്.

താരിഫ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഡബിൾ ഡാറ്റ ഓഫർ നിർത്തലാക്കി വോഡാഫോൺ ഐഡിയതാരിഫ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഡബിൾ ഡാറ്റ ഓഫർ നിർത്തലാക്കി വോഡാഫോൺ ഐഡിയ

രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 6ജി

രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 6ജി

2023 അവസാനത്തോടെ ഇന്ത്യയിൽ 6ജി കണക്റ്റിവിറ്റി നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സമയപരിധിക്കകം 6ജി നൽകാൻ സാധിച്ചാൽ ഇന്ത്യ ഗെയിമിങിൽ മുൻനിരയിലായിരിക്കും. ‘പുതിയ സാങ്കേതികവിദ്യയും ഹരിത സമ്പദ്‌വ്യവസ്ഥയും: പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്ന രണ്ട് പ്രവണതകൾ?' എന്ന വിഷയത്തിൽ സംസാരിക്കവേയാണ് കമ്മ്യൂണിക്കേഷൻ മന്ത്രി അശ്വിനി വൈഷ്ണവ് 6ജിയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. 5ജി, 6ജി എന്നിവയുടെ ഫാസ്റ്റ് കണക്റ്റിവിറ്റി മാനദണ്ഡങ്ങളെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്.

Most Read Articles
Best Mobiles in India

English summary
Telecom operators has asked the government to reduce the price of 5G spectrum. In a letter to the government, Cellular Operators Association of India (COAI) requested that the base price of 5G airwaves be reduced by 60 to 70%.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X