ടെലിക്കോം മേഖലയിലയെ സർക്കാർ പരിഗണിക്കമെന്ന് ജിയോ

|

സ്പെക്ട്രം ലേലത്തിന് മുന്നോടിയായി ടെലികോം വ്യവസായത്തിലെ നികുതി കുറയ്ക്കണമെന്ന് സർക്കാരിനോട് റിലയൻസ് ജിയോ അഭ്യർത്ഥിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വ്യവസായത്തിൽ കടുത്ത നഷ്ടം നേരിടുന്നതിനാൽ എല്ലാ ലെവികളും ഉടൻ കുറയ്ക്കണമെന്നും ജിയോ ആവശ്യപ്പെട്ടിട്ടുണ്ട്. ഐയുസി ചാർജ്ജായ 6 പൈസ ഉപയോക്താക്കളിൽ നിന്നും ഈടാക്കുമെന്ന് ജിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ലൈസൻസ് ഫീസ്
 

ടെലികോം കമ്പനികളുടെ ലൈസൻസ് ഫീസ് ഇപ്പോൾ എട്ട് ശതമാനമാണ് ഇത് ഒരു ശതമാനമായി കുറയ്ക്കണം. 35,000 കോടി രൂപയുടെ ജിഎസ്ടി റീഫണ്ടുകളും സർക്കാരിൻറെ പക്കലുള്ള 50,000 കോടി രൂപയുടെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് കിറ്റിയിയും വ്യവസായ രംഗത്തുണ്ടായിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ ഉപയോഗിക്കണമെന്ന് റിലയൻസ് ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ പരിഗണന ആവശ്യം

ടെലിക്കോം മേഖലയ്ക്ക് സർക്കാർ പരിഗണന ആവശ്യമാണെന്ന് വ്യക്തമാക്കിയ ജിയോ ഈ മേഖലയിലെ ലളിതമായ നികുതി വ്യവസ്ഥയും പരിഷ്കാരങ്ങളും തേടുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെലിക്കോം മേഖലയിൽ സർക്കാർ അധിക ഭാരം ഏർപ്പെടുത്തരുതെന്നും റിലയൻസ് ജിയോ വൃത്തങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്തായാലും ജിയോയുടെ ആവശ്യം മറ്റ് ടെലിക്കോം കമ്പനികളും ഏറ്റെടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ജിയോ സാംസങ് ഇലക്ട്രോണിക്സുമായി ചേർന്ന് പ്രവർത്തിക്കുന്നു

ജിയോ സാംസങ് ഇലക്ട്രോണിക്സുമായി ചേർന്ന് പ്രവർത്തിക്കുന്നു

ഇന്ത്യയിൻ മൊബൈൽ കോൺഗ്രസ് 2019 ൽ റിലൈൻസ് ജിയോ തങ്ങളുടെ 5 ജി യൂസർ കേയ്സുകൾ പ്രദർശിപ്പിച്ചത് സാംസങ് ഇലക്ട്രോണിക്സുമായി സഹകരിച്ചുകൊണ്ടാണ്. ഈ പാർട്ട്ണർഷിപ്പിൽ 340 ദശലക്ഷത്തിലധികം ഉപയോക്താക്കൾ സപ്പോർട്ട് ചെയ്യുന്ന ഐപി അധിഷ്ഠിത 4 ജി എൽടിഇ നെറ്റ്‌വർക്ക് റിലയൻസ് ജിയോ നിർമ്മിച്ചിട്ടുണ്ട്.

പുതിയ സാധ്യതകൾ
 

നൂതന 4 ജി എൽടിഇ, 5 ജി സാങ്കേതികവിദ്യകളും 5 ജി നോൺ-സ്റ്റാൻ‌ഡലോൺ (എൻ‌എസ്‌എ) മോഡും ഉപയോഗിച്ച് ജിയോയും സാംസങ്ങും പുതിയ സാധ്യതകളാണ് മൊബൈൽ കോൺഗ്രസിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഈ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് സാംസങുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് ജിയോ പ്രസിഡന്റ് അറിയിച്ചു.

പബ്ലിക്ക് സേഫ്റ്റി നെറ്റ്‌വർക്ക്

ഒന്നിലധികം സ്മാർട്ട്‌ഫോണുകളിൽ എച്ച് ഡി ക്വാളിറ്റിയിൽ 360 ഡിഗ്രി വെർച്വൽ ലക്ച്ചറിങ് കാണാൻ സാധിക്കുന്ന ഒരു വെർച്വൽ ക്ലാസ് റൂം പോലുള്ള തത്സമയ 5 ജി ആപ്ലിക്കേഷനുകളും കമ്പനികൾ പ്രദർശിപ്പിച്ചു. ഒന്നിലധികം 5 ജി ടാബ്‌ലെറ്റുകളും എൽ‌ടിഇയിലൂടെയുള്ള പബ്ലിക്ക് സേഫ്റ്റി നെറ്റ്‌വർക്കുകളും ഉപയോഗിച്ചുള്ള 4 കെ വീഡിയോ സ്ട്രീമിംഗ് ഇതിൽ ഉൾപ്പെടുന്നു. 1.3 ബില്ല്യൺ ആളുകൾക്ക് പബ്ലിക്ക് സേഫ്റ്റി നൽകാൻ ഇത് ഉപകരപ്പെടും.

Best Mobiles in India

English summary
Reliance Jio has requested the government to reduce the taxation on the telecom industry, ahead of spectrum auction, reports Times of India. According to the report, the operator has also urged that all levies should be immediately brought down, as the industry is under severe pressure.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X