കൂടുതൽ ഡാറ്റ വേണ്ടവർക്കുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ പ്ലാനുകൾ

|

ബ്രോഡ്ബാന്റ് കണക്ഷൻ ഇല്ലാത്ത ആളുകളിൽ പലരും മൊബൈൽ ഡാറ്റയെ ആണ് പല കാര്യങ്ങൾക്കും ആശ്രയിക്കാറുള്ളത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും ഒടിടി ആപ്പുകളിൽ നിന്നും വീഡിയോ സ്ട്രീം ചെയ്യുന്നവരും ഓൺലൈനായി ഗെയിം കളിക്കുന്ന ആളുകളുമെല്ലാം മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികൾ നൽകുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് പലപ്പോഴും ആളുകൾക്ക് തികയാതെ വരുന്നു. ദിവസവും മൂന്ന് ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകൾ എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവ നൽകുന്നുണ്ട്. വിഐ ദിവസവും നാല് ജിബി ഡാറ്റ വരെ നൽകുന്നു.

 

ടെലിക്കോം

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവ ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന ഡാറ്റ അവസാനിച്ച ശേഷവും ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഡാറ്റ-ഓൺലി പ്ലാനുകളും നൽകുന്നുണ്ട്. ഈ ഡാറ്റ ഓൺലി പ്ലാനുകളിൽ മിക്കതും ബേസിക്ക് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ നിൽക്കുന്നതാണ്. ഇത്തരം പ്ലാനുകളിൽ ചിലത് സ്ട്രീമിങ് ആനുകൂല്യങ്ങളിലേക്കും ആക്സസ് നൽകുന്നുണ്ട്. ചില ഡാറ്റ പ്ലാനുകൾ ആഡ്-ഓൺ പ്ലാനുകളാണ്, ചിലത് പ്രത്യേകം റീചാർജ് ചെയ്യാവുന്ന ഒറ്റപ്പെട്ട പ്ലാനുകളാണ്. എയർടെൽ, വിഐ, ജിയോ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ ആപ്പിലൂടെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഡാറ്റാ കൂപ്പണുകൾ അധികമായി നൽകുന്നുണ്ട്.

എയർടെൽ പ്ലാനുകൾ
 

എയർടെൽ പ്ലാനുകൾ

എയർടെൽ 48 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് നിലവിലുള്ള നമ്മുടെ ബേസ് പ്ലാനിന്റെ വാലിഡിറ്റി ആവസാനിക്കുന്നത് വരെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്. 48 രൂപ പ്ലാനിലൂടെ 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 100 രൂപയിൽ താഴെ വിലയുള്ള മറ്റ് ചില ഡാറ്റ പ്ലാനുകളും എയർടെല്ലിനുണ്ട്. അവയ്ക്ക് 78 രൂപ, 89 രൂപ, 98 രൂപ എന്നിങ്ങനെയാണ് വില. 78 രൂപ പ്ലാൻ 5 ജിബി ഡാറ്റയാണ് നൽകുന്നത്. 89 രൂപയുടെ പ്ലാൻ 6 ജിബി ഡാറ്റ നൽകുന്നു. 98 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 12 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ

എയർടെൽ നൽകുന്ന 89 രൂപയുടെ പ്ലാൻ പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്ക് ആക്സസ് നൽകുന്നുണ്ട്. ഇത് തന്നെയാണ് 89 രൂപ പ്ലാനിനെ ആകർഷകമാക്കുന്നത്. 98 രൂപ പ്ലാൻ നൽകുന്നതിനെക്കാൾ പകുതി ഡാറ്റ മാത്രമേ ഈ പ്ലാനിലൂടെ ലഭിക്കുകയുള്ളു. എയർടെല്ലിൽ നിന്നുള്ള അടുത്ത ഡാറ്റ പ്ലാനിന് 119 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 15 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എയർടെൽ എക്‌സ്‌ട്രീം ആപ്പിലേക്ക് ആക്‌സസ് നൽകുന്ന പ്ലാൻ കൂടിയാണ് ഇത്.

131 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 131 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 100 എംബി ഡാറ്റയാണ് നൽകുന്നത്. കുറഞ്ഞ ഡാറ്റ മാത്രം നൽകുന്ന പ്ലാനിലൂടെ 30 ദിവസത്തേക്ക് ആമസോൺ പ്രൈം, എയർടെൽ എക്‌സ്‌ട്രീം, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങൾ സൗജന്യമായി ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി നിലവിലുള്ള പ്ലാനിന് സമാനമാണ്. എയർടെല്ലിന് അടുത്തൊരു മികച്ച പ്ലാൻ 248 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് വിങ്ക് മ്യൂസിക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, മൊത്തം 25 ജിബി ഡാറ്റ എന്നിവ നൽകുന്നു.

248 രൂപയുടെ പ്ലാൻ

248 രൂപയുടെ പ്ലാനിലൂടെ ബേസ് പ്ലാൻ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഈ ആനുകൂല്യം ലഭിക്കും. 248 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്നവർ 3 രൂപ കൂടുതൽ നൽകി 251 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുത്താൽ ഈ ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റഇയും നിലവിലുള്ള ബേസ് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെയാണ്. കൂടതൽ ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വരിക്കാർക്ക് 1 ജിബി, 2 ജിബി, 6 ജിബി, 12 ജിബി എന്നിങ്ങനെ ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട്. 11 രൂപ പ്ലാനിലൂടെയാണ് 1 ജിബി ഡാറ്റ ലഭിക്കുന്നത്. 21 രൂപ പ്ലാനിലൂടെ 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 51 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 6 ജിബി ഡാറ്റയും 101 രൂപ വിലയുള്ള പ്ലാനിലൂടെ 12 ജിബി ഡാറ്റയും ലഭിക്കും. ഈ ഡാറ്റ പ്ലാനുകളുടെ എല്ലാം വാലിജിറ്റി നിലവിലുള്ള ബേസ് പ്ലാൻ അവസാനിക്കുന്നത് വരെയാണ്. ഇത് തികയാതെ വരുന്നവർക്കായി വർക്ക് ഫ്രം ഹോം പ്ലാനുകളും ജിയോക്ക് ഉണ്ട്. ഇവ 30 ദിവസത്തേക്ക് 30 ജിബി, 40 ജിബി, 50 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനുകൾക്ക് 151 രൂപ, 201 രൂപ, 251 രൂപ എന്നിങ്ങനെയാണ് വില.

വിഐ പ്ലാനുകൾ

വിഐ പ്ലാനുകൾ

വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള വിഐയ്ക്ക് 16 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകളുടെ നിര തന്നെയുണ്ട്. 16 രൂപയുടെ പ്ലാൻ 1 ജിബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയുമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. വിഐയുടെ 48 രൂപ വിലയുള്ള പ്ലാനിലൂടെ 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 98 രൂപ വിലയുള്ള പ്ലാൻ 12 ജിബി ഡാറ്റ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ഉള്ളത്. വിഐയുടെ 28 ദിവസത്തേക്ക് 50 ജിബി ഡാറ്റ നൽകുന്ന 251 രൂപയുടെ ഡാറ്റ ഓൺലി പ്രീപെയ്ഡ് പ്ലാനും ഉണ്ട്. 56 ദിവസത്തേക്ക് 100 ജിബി ഡാറ്റ നൽകുന്ന 351 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ, 56 ദിവസത്തേക്ക് 75 ജിബി ഡാറ്റ നൽകുന്ന 601 രൂപയുടെ പ്ലാൻ എന്നിവയും വിഐ നൽകുന്നു.

ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 28 ദിവസത്തേക്ക് 40 ജിബി ഡാറ്റയും 50 ദിവസത്തേക്ക് ദിവസവും 2ജിബി ഡാറ്റയും നൽകുന്ന രണ്ട് പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകൾക്ക് യഥാക്രമം 151 രൂപയും 198 രൂപയുമാണ് വില വരുന്നത്. ബിഎസ്എൻഎല്ലിന്റെ 247 രൂപ വിലയുള്ള പ്ലാൻ വരിക്കാർക്ക് 30 ദിവസത്തേക്ക് 50 ജിബി ഹൈ സ്പീഡ് നൽകുന്ന പ്ലാനാണ്.

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ

Most Read Articles
Best Mobiles in India

English summary
Leading telecom companies in India such as Airtel, Jio, BSNL and Vi are offering data online plans for users to use data even after their daily data expiration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X