അടുത്ത ധനകൈമാറ്റ സങ്കേതം ഡിജിറ്റല്‍ വാലെറ്റുകളുടേത് ആകുമോ...!

Written By:

ക്രഡിറ്റ് കാര്‍ഡുകളെ അപ്രസക്തമാക്കുന്ന പുതിയ സങ്കേതമാണ് ഡിജിറ്റല്‍ വാലെറ്റുകള്‍. ധനകൈമാറ്റങ്ങള്‍ കൂടുതല്‍ ലളിതമായ മാര്‍ഗങ്ങളിലൂടെ നിറവേറ്റാന്‍ ഡിജിറ്റല്‍ വാലെറ്റുകള്‍ സഹായിക്കുന്നു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ഡിജിറ്റല്‍ വാലെറ്റുകളെക്കുറിച്ച് അധികം പരിചിതമല്ലാത്ത വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിജിറ്റല്‍ വാലെറ്റുകള്‍...!

എന്‍എഫ്‌സി ഉപയോഗിച്ച് മാത്രമല്ല ഡിജിറ്റല്‍ വാലെറ്റുകള്‍ പ്രവര്‍ത്തിക്കാവുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത്, ക്യുആര്‍ കോഡുകള്‍ എന്നിവയും എന്‍എഫ്‌സി-ക്ക് പകരക്കാരാകാന്‍ പര്യാപ്തമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

എന്‍ക്രിപ്ഷന്‍ സങ്കേതമാണ് ഡിജിറ്റല്‍ വാലെറ്റുകളില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതെങ്കിലും, മൊബൈല്‍ നെറ്റ്‌വര്‍ക്കിലൂടെ ഡാറ്റാ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്നത് മൂന്നാം കക്ഷികള്‍ ഡാറ്റകള്‍ കവര്‍ന്നെടുക്കുന്നതിനുളള സാധ്യത തളളിക്കളയാവുന്നതല്ല.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല, കോയിന്‍ മുതലായ സ്മാര്‍ട്ട് വാലെറ്റുകളും ഡിജിറ്റല്‍ വാലെറ്റുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ കാഴ്ചവയ്ക്കുന്നവയാണ്.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

ആപ്പിള്‍, ഗൂഗിള്‍, പേപാല്‍ തുടങ്ങിയ വന്‍കിട കമ്പനികളും അവരുടെ വാലെറ്റുകളുമായി വിപണി കീഴടക്കാന്‍ മികച്ച ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) സങ്കേതം ഡിജിറ്റള്‍ വാലെറ്റുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് കരുതപ്പെടുന്നു.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

കാര്‍ഡ് അടിസ്ഥാനമാക്കിയുളള ഏത് ധനകൈമാറ്റ പ്രവര്‍ത്തനങ്ങളും (ഡിജിറ്റല്‍ വാലെറ്റ് സങ്കേതം അടക്കം) വിസ, മാസ്റ്റര്‍ കാര്‍ഡ് മുതലായ ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കും.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

ബിറ്റ്‌കോയിന്‍ പോലുളള ഇതര കറന്‍സികള്‍, ഡിജിറ്റല്‍ വാലെറ്റുകളുടെ സമൃദ്ധമായ വരും കാലങ്ങളില്‍ വളരെ പ്രയോജനകരമാകുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

 

ഡിജിറ്റല്‍ വാലെറ്റുകള്‍...!

അവരുടെ തനതായ ധനകൈമാറ്റ മാര്‍ഗങ്ങളല്ലാതെ, മറ്റ് സങ്കേതങ്ങള്‍ പരീക്ഷിക്കാന്‍ ഈ രംഗത്തുളള കമ്പനികള്‍ മടിക്കുന്നു എന്നതാണ് ഡിജിറ്റല്‍ വാലെറ്റ് സാങ്കേതികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Probably Didn’t Know About Digital Wallets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot