ഈ പ്രശ്‌നം നിങ്ങളുടെ ഐഫോൺ വൈ-ഫൈ നെറ്റ്വർക്കിനെ തകർത്തേക്കും

|

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾ നിലവിൽ അവരുടെ ഡിവൈസുകളിൽ ഗുരുതരമായ വൈ-ഫൈ പ്രശ്‌നം നേരിടുന്നതായി അനവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഒരു പ്രത്യേക പബ്ലിക് വൈ-ഫൈ നെയിമിന് നിങ്ങളുടെ ഐഫോണിൻറെ വൈ-ഫൈ പ്രവർത്തനം നിർത്തുവാൻ സാധിക്കുമെന്ന് പറയുന്നു. ഈ നെറ്റ്‌വർക്ക് തകരാർ ഏത് ഐഫോൺ മോഡലിനെയും ബാധിച്ചേക്കാം, മാത്രമല്ല ഇത് സെറ്റിംഗ്സ് മെനുവിൽ വൈ-ഫൈ ടോഗിൾ ഗ്രേയ് നിറത്തിലാക്കി മാറ്റുന്നു. ഇത് ഉപയോക്താക്കളെ ഐഫോണുകളിൽ വൈ-ഫൈ ഓണാക്കാനോ ഓഫാക്കാനോ ചെയ്യുന്നതിൽ നിന്നും തടയുന്നു.

 

ഈ വൈ-ഫൈ നെയിം നിങ്ങളുടെ ഐഫോണിൻറെ വൈ-ഫൈ പ്രവർത്തനം നിർത്തലാക്കുന്നു

ഈ വൈ-ഫൈ നെയിം നിങ്ങളുടെ ഐഫോണിൻറെ വൈ-ഫൈ പ്രവർത്തനം നിർത്തലാക്കുന്നു

റിവേഴ്സ് ആപ്പ് എഞ്ചിനീയർ കാൾ ഷോ ബഗ് കണ്ടെത്തുകയും, അതിനെ കുറിച്ച് അടുത്തിടെ ട്വിറ്ററിൽ രേഖപ്പെടുത്തുകയും ചെയ്യ്തിരുന്നു. "%secretclub%power" എന്ന പേരിൽ ഒരു പബ്ലിക് വൈ-ഫൈ നെറ്റ്‌വർക്ക് ഹോസ്റ്റുചെയ്യുന്നതിലൂടെ ഏതൊരു ഐഫോണിന്റെയും വൈ-ഫൈ പ്രവർത്തനം എന്നേക്കുമായി പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്ന് കാൾ ഷോ വ്യക്തമാക്കി. ചുവടെ അറ്റാച്ചുചെയ്തിരിക്കുന്ന ട്വീറ്റ് നിങ്ങൾക്ക് പരിശോധിച്ചാൽ ഈ കാര്യത്തിൻറെ ഗൗരവം മനസിലാക്കാവുന്നതാണ്.

ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

ഇപ്പോൾ, ഇതിനെ കുറിച്ച് അറിയാത്തവർ, "% p% s% s% s% s% n" എന്ന നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുമ്പോൾ അയാളുടെ ഐഫോണിൻറെ വൈ-ഫൈ പ്രവർത്തനം പ്രവർത്തനരഹിതമാക്കിയ സമാനമായ വൈ-ഫൈ ബഗ് കഴിഞ്ഞ മാസം ഷോ കണ്ടെത്തി. ആ സമയത്ത്, ഐഫോണിൻറെ നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ റീസ്റ്റോർ ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നെറ്റ്‌വർക്ക് സെറ്റിംഗ്സ് റീസ്റ്റോർ ചെയ്യുന്നത് ഈ പ്രശ്‌നം പരിഹരിക്കുന്നതായി തോന്നുന്നില്ല. ഇത് നിലവിലെ വൈ-ഫൈ ന്യൂനത മുമ്പത്തേതിനേക്കാൾ വളരെ അപകടകരമാക്കുന്നു.

ഈ പ്രശ്‌നത്തിന് എന്താണ് ഒരു പരിഹാരം ?
 

ഈ പ്രശ്‌നത്തിന് എന്താണ് ഒരു പരിഹാരം ?

ഷോ തൻറെ ട്വീറ്റിൽ ട്വിറ്റെറാറ്റിസിനോട് ഒരു പരിഹാരം ചോദിക്കുകയുണ്ടായി. മറുപടിയായി, അലക്സ് സ്കലോസബ് എന്ന മറ്റൊരു റിവേഴ്സ് ആപ്പ് എഞ്ചിനീയർ ഒരെണ്ണം വിശദമാക്കി. ഒരു റീപാക്കിങ് പ്രക്രിയയിലൂടെ ഈ ബഗ് മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി, ഈ പ്രശ്‌നം ബാധിച്ച ഒരു ഐഫോൺ ബാക്കപ്പ് ചെയ്യണം. ബഗ് ചെയ്യപ്പെട്ട വൈ-ഫൈ നെയിമുമായി ബന്ധപ്പെട്ട വിവരങ്ങൾ com.apple.wifi.known-network.plist ൽ നിന്ന് സ്വമേധയാ നീക്കം ചെയ്യുക, റീപായ്ക്ക് ചെയ്യുക, ഒടുവിൽ ഈ ഐഫോൺ റീസ്റ്റോർ ചെയ്യുക.

 ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ് ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്

ഈ പ്രശ്‌നം നിങ്ങളുടെ ഐഫോൺ വൈ-ഫൈ നെറ്റ്വർക്കിനെ തകർത്തേക്കും

ഐട്യൂൺസ് ഉപയോഗിച്ച് ഈ പ്രശ്‌നം ബാധിച്ച ഐഫോൺ റീസ്റ്റോർ ചെയ്യുന്നതും ന്യൂനത പരിഹരിക്കാൻ സഹായിച്ചതായും ചില ഉപയോക്താക്കൾ പറഞ്ഞു. എന്നാൽ, പറഞ്ഞ പ്രോസസ്സ് ഡാറ്റ നഷ്‌ടപ്പെടാൻ ഇടയാക്കും. അതിനാൽ, ഈ പരിഹാര നടപടി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഐഫോൺ ബാക്കപ്പ് ചെയ്യുന്നത് ഉറപ്പാക്കുക. ഐട്യൂൺസ് ഉപയോഗിച്ച് നിങ്ങളുടെ ഐഫോൺ റീസ്റ്റോർ ചെയ്യുന്നതിനുള്ള ആപ്പിളിൻറെ ഔദ്യോഗിക സപ്പോർട്ട് ഗൈഡും നിങ്ങൾക്ക് റഫർ ചെയ്യാം. പ്രോസസ്സിൽ നിങ്ങളുടെ ഡാറ്റ നഷ്‌ടപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഡാറ്റ തിരികെ ലഭിക്കുന്നതിനായി നിങ്ങൾക്ക് 'ഡാറ്റ റിക്കവറി ടൂളുകൾ' ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
It appears that a specific public Wi-Fi name can block your iPhone's Wi-Fi capabilities permanently. The network issue affects any iPhone model and grays out the Wi-Fi button in the Settings menu, preventing users from turning on or off Wi-Fi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X