ആപ്പിളിന്റെ ഈ പോളിഷിങ് തുണിയുടെ വില 1900 രൂപ, ഉപയോഗം ക്ലീനിങ് തന്നെ

|

അടുത്തിടെ ആപ്പിൾ ഒരു പ്രൊഡക്ട് പുറത്തിറക്കിയിരുന്നു. ആപ്പിൾ പുറത്തിറക്കുമെന്ന് ആരും കരുതിയിട്ടില്ലാത്ത ഒരു പോളിഷിങ് തുണിയാണ് കമ്പനി അവതരിപ്പിച്ചത്. ആപ്പിളിന്റെ പ്രൊഡക്ട് ആയതിനാൽ തന്നെ വിലയുടെ കാര്യം അറിയാൻ ആളുകൾക്ക് താല്പര്യം ഉണ്ടായിരിക്കും. ഈ തുണിക്ക് 1,900 രൂപയാണ് വില വരുന്നത്. വില കേട്ട് ഇത് പ്രത്യേകതകൾ ഉള്ള തുണിയാണ് എന്ന് കരുതേണ്ട. ഈ തുണിയെ സാധാരണ പോളിഷിങ് തുണികളിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യം ഇതിൽ ആപ്പിൾ ബ്രാന്റിങ് ഉണ്ട് എന്നതും ഗാഡ്ജറ്റുകളിൽ പതിയുന്ന വിരലടയാളവും മറ്റും തുടയ്ക്കാനുള്ള മികച്ച ടെക്സ്റ്ററും ഈ തുണിയിൽ ഉണ്ട്.

 

ആപ്പിൾ തുണി

ആപ്പിളിന്റെ പോളിഷിങ് തുണിയുടെ പുതിയ ഓർഡറുകൾക്കുള്ള ഡെലിവറികൾ ജനുവരി പകുതി വരെ നീട്ടിയതോടെ ഉൽപ്പന്നം ബാക്ക്‌ഓർഡറിലാണ് എന്നതാണ് കൂടുതൽ ആശ്ചര്യമുണ്ടാക്കുന്ന കാര്യം. എന്നാൽ ആപ്പിൾ തുണിക്ക് ഇത്ര വില കൂടിയത് എന്തുകൊണ്ടാണ് എന്ന് പലരും സോഷ്യൽ മീഡിയകളിൽ ചോദിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് ആപ്പിൾ പോളിഷിംഗ് ക്ലോത്ത് നിർമ്മിച്ചിരിക്കുന്നത് "മൃദുവും ഉരച്ചിലുകളില്ലാത്തതുമായ മെറ്റീരിയലിൽ" നിന്നാണ്, അത് നാനോ-ടെക്‌സ്ചർ ഗ്ലാസ് ഉള്ളവ ഉൾപ്പെടെയുള്ള നിങ്ങളുടെ ആപ്പിൾ ഉൽപ്പന്നങ്ങളിലെ ഏത് ഡിസ്‌പ്ലേയും വൃത്തിയാക്കാൻ ഉപയോഗിക്കാം.

ഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെ?ഒരേ ഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

ഇത്രയും വില കൂടാൻ കാരണം എന്ത്

ഇത്രയും വില കൂടാൻ കാരണം എന്ത്

പുതിയ പോളിഷിംഗ് തുണി ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയുന്ന ഡിവൈസുകളുടെ വലിയൊരു ലിസ്റ്റ് കമ്പനിക്കുണ്ട്. ഏറ്റവും പുതിയ മാക്ബുക്ക് പ്രോയുടെ ടിയർഡൌൺ റിവ്യൂവിൽ ഈ തുണിയെ പറ്റിയും വിവരിക്കുന്നുണ്ട്. ഒരു ഐഫോൺ സ്‌ക്രീൻ വൃത്തിയാക്കാൻ 20 ഡോളറാണ് അമേരിക്കയിൽ ചിലവ് വരുന്നത് എന്നും ഇത് വച്ച് നോക്കുമ്പോൾ ക്ലീനിങ് തുണിയുടെ വില ഇത്രയും വരുന്നത് എന്തെന്നാണ് ഈ ടിയർഡൌൺ റിവ്യൂ ചോദിക്കുന്നത്. ഐപാഡിന്റെ സ്മാർട്ട് കവറിൽ കാണുന്ന ഇൻസൈഡ് ലൈനിംഗിനോട് സാമ്യമുള്ളതാണ് പുതിയ പോളിഷിംഗ് തുണിയെന്നാണ് റിവ്യൂസ് പറയുന്നു.

ടെക്സ്ചർ
 

ലെതർ പോലെയുള്ള ടെക്സ്ചറാണ് ഈ തുണിക്കുള്ളിൽ ഉള്ളതെന്ന് റിവ്യൂ നടത്തിയവർ വിവരിക്കുന്നുണ്ട്. അതിൽ അൽപ്പം അവ്യക്തതയുണ്ട്. തുണിയിൽ കട്ടിയുള്ള ഒരു കവറുമുണ്ടെന്നും കമ്പനിയുടെ ലോഗോ മെറ്റീരിയലിൽ നൽകിയിട്ടുണ്ടെന്നും റിവ്യൂവിലൂടെ വ്യക്തമാകുന്നു. പ്രൊഡക്ടുകൾ തുറന്ന് നോക്കുന്ന ടിയർഡൌൺ റിവ്യൂ രിതി ചെയ്യുന്നവർ ഈ തുണിയെ കീറിമുറിച്ചിട്ടുണ്ട്. രണ്ടായി മുറിച്ചതിൽ നിന്നു ഇതിൽ ഒരുമിച്ച് ചേർത്ത രണ്ട് വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് പാളികളും വേർപെടുത്താൻ കഴിയുമെന്നും ഈ റിവ്യൂ ചെയ്ത ഐഫിക്സിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?ട്രൂകോളർ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?

ആപ്പിൾ

ഐഫിക്സിറ്റിന്റെ റിവ്യൂ കീറിക്കളയുന്ന എല്ലാറ്റിന്റെയും അറ്റകുറ്റപ്പണികൾ റേറ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ ആപ്പിൾ പോളിഷിംഗ് ക്ലോത്തിന് റിപ്പയർ ചെയ്യാവുന്ന സ്‌കോറും ഉണ്ട്, അത് 10-ൽ പൂജ്യമാണ്. തുണി ഉപയോഗിക്കാൻ കഴിയാത്തവിധം വൃത്തികെട്ടതായി മാറിയാൽ, നിങ്ങൾ അത് വലിച്ചെറിഞ്ഞ് പുതിയൊരെണ്ണം വാങ്ങേണ്ടി വരും എന്നാണ് ഇതിനർത്ഥം. എന്തായാലും ഇത്തരമൊരു പ്രൊഡക്ട് വിപണിയിലെത്തിച്ച ആപ്പിൾ തുണിക്ക് നൽകിയ വില എല്ലാവരെയും അതിശയിപ്പിക്കുന്നത് തന്നെയാണ്. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ക്ലീൻ ചെയ്യാനുള്ള തുണി എന്നതിനപ്പുറം ഇതിനെകൊണ്ട് മറ്റ് ഉപയോഗങ്ങൾ ഒന്നും തന്നെ ഇല്ല.

മാക്ബുക്ക് പ്രോയിൽ വലിയ മാറ്റങ്ങൾ

മാക്ബുക്ക് പ്രോയിൽ വലിയ മാറ്റങ്ങൾ

2021-ലെ മാക്ബുക്ക് പ്രോയുടെ ടിയർഡൌൺ വിവരങ്ങൾ റെഡ്ഡിറ്റിലൂടെ പുറത്ത് വന്നിട്ടുണ്ട്. 2016 മുതൽ 2021 വരെ ലോഞ്ച് ചെയ്ത മാക്ബുക്ക് പ്രോകൾക്ക് സമാനമായിരിക്കും ഇതിൽ ഉണ്ടാവുക എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ലാപ്‌ടോപ്പ് മുമ്പത്തെ അതേ സ്ക്രൂകളും ക്ലിപ്പുകളും ഉപയോഗിക്കുന്നു.സമാനമായ ഒരു സർക്യൂട്ടുമാണ് ഇതിൽ നൽകിയിട്ടുള്ളത്. ആപ്പിൾ ചില കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ പുതിയ മാക്ബുക്ക് പ്രോയുടെ അറ്റകുറ്റപ്പണികൾ എളുപ്പമാക്കുകയും അതിന്റെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഫ്രെയിമിൽ ഉറപ്പിച്ചിട്ടില്ലാത്ത ബാറ്ററിയാണ് ഇതിൽ ഏറ്റവും വലിയ ഘടകം. ഐഫോണുകൾക്ക് സമാനമായ പുൾ ടാബുകൾ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ഇത് ബാറ്ററി സ്വാപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ

Most Read Articles
Best Mobiles in India

English summary
Apple's recently launched polishing cloth is priced at Rs 1,900. This cloth is used to clean product displays and so on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X