ഈ സ്ക്കൂട്ടർ സ്വയം ബാലൻസ് ചെയ്യും, വോയിസ് കമാൻറുകൾ അനുസരിച്ച് പ്രവർത്തിക്കും: വീഡിയോ കാണാം

|

സാങ്കേതിക വിദ്യവാഹനമേഖലയിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. വാഹന വിപണി നിയന്ത്രിക്കുന്നതിൽ വാഹനങ്ങളുടെ പെർഫോമൻസ് പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ടെക്നോളജിയും. ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി സഞ്ചരിക്കുന്ന കാറുകളടക്കമുള്ളവ ഈ രംഗത്ത് സാങ്കേതിക വിദ്യ നടത്തിയ ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ ഒരു സ്റ്റാർട്ട് അപ്പ് പുറത്തിറക്കിയ സ്ക്കൂട്ടറാണ് ഇപ്പോൾ സാങ്കേതി രംഗത്ത് ചർച്ചയാവുന്നത്.

ലിഗർ മൊബിലിറ്റി
 

ലിഗർ മൊബിലിറ്റി എന്ന സ്റ്റാർട്ടപ്പ് കമ്പനി പുതുതായി അവതരിപ്പിച്ച സ്ക്കൂട്ടർ സ്വയം ബാലൻസ് ചെയ്യും. ഇരുചക്ര വാഹങ്ങളിൽ എല്ലായിപ്പോഴും പ്രശ്നമാകാറുള്ള ബാലൻസിങിന് പരിഹാരം കണ്ടെത്തുകയാണ് ഈ സ്ക്കൂട്ടർ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ചക്രത്തിൽ സ്വയം ബാലൻസ് ചെയ്ത് നിൽക്കാനുള്ള സംവിധാനമാണ് ഈ സ്കൂട്ടറിന് നൽകിയിരിക്കുന്നത്.

സ്ക്കൂട്ടറിൻറെ മറ്റൊരു സവിശേഷത വോയിസ് കമാൻഡുകളാണ്. മൊബൈൽ പോലുള്ള ഡിവൈസുകളിലെല്ലാം ഇന്ന് സാധാരണയായിതീർന്ന വോയിസ് കമാൻറിങ് സംവിധാനം വാഹന രംഗത്തേക്കും കൊണ്ടുവരികയാണ് കമ്പനി. വോയിസ് കമാൻറിലൂടെ വാഹനം തനിയെ സഞ്ചരിക്കുന്നു. പാർക്കിങ്ങിലും മറ്റുമുള്ള വാഹനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിൽ സ്ക്കൂട്ടറിന് പിന്നിലേക്കോ മുന്നിലേക്കോ വരാൻ കമാൻറ് നൽകിയാൽ സ്ക്കൂട്ടർ തനിയെ ചലിക്കുകയും കമാൻറിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു.

ഫിറ്റ് ഓൾവേയ്സ് ഓൺബോർഡ്

ഓട്ടോമാറ്റിക്ക് ബാലൻസിങ് സംവിധാനത്തിലൂടെ ഫിറ്റ് ഓൾവേയ്സ് ഓൺബോർഡ് എന്ന ആശയമാണ് കമ്പനി മുന്നോട്ടിവയ്ക്കന്നത്. സ്ക്കൂട്ടർ നിർത്തി കഴിഞ്ഞാലും ദൃതിയിൽ കാൽ നിലത്തൂന്നി നിൽക്കേണ്ടതായി വരുന്നില്ല. സ്ക്കൂട്ടർ ഓടിക്കുമ്പോൾ കാൽ വയ്ക്കുന്ന സ്ഥലത്ത് തന്നെ വച്ചാലും വാഹനം ബാലൻസ് പോയി താഴെ വീഴില്ല. ഫ്ലോർ ബോർഡിൽ കാൽ വച്ചുകൊണ്ട് തന്നെ വാഹനം നിർത്താം. ഇതിനുവേണ്ടി ഒരു പ്രത്യേക ഉപകരണം കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണമാണ് വാഹനത്തെ ബാലൻസിങ്ങിന് സഹായിക്കുന്നത്.

ബാലൻസിങ് സംവിധാനം
 

വശങ്ങളിൽ നിന്നും മറ്റ് ഫോഴ്സുകൾ ഉണ്ടായാൽ അതിനെ ചെറുത്തുനിൽക്കാൻ സാധിക്കുന്ന വിധത്തിലാണ് ബാലൻസിങ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ഏത് വശത്തുനിന്നും ഫോഴ്സ് ഉണ്ടായാലും ആ വശത്തേക്ക് അതേ അളവിൽ ഫോഴ്സ് നൽകി വാഹനം ബാലൻസ് നിലനിർത്തുന്നു. ചെറിയ രീതിയിൽ വാഹനം ഇടിച്ചാൽ പോലും ഈ ബാലൻസിങ് സംവിധാനം ബാലൻസ് ചെയ്യുകയും ഓടിക്കുന്ന ആളെ അപകടത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

ഏത് തരത്തിലുള്ള ഇരുചക്രവാഹനങ്ങലിലും

ലിഗർ എന്ന സ്റ്റാർട്ട് അപ്പ് രണ്ടുവർഷത്തെ പ്രവർത്തനഫലമായാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. ഏത് തരത്തിലുള്ള ഇരുചക്രവാഹനങ്ങലിലും ചെറിയമാറ്റങ്ങളോടെ ഈ ബാലൻസിങ് സംവിധാനം ഉൾപ്പെടുത്താൻ സാധിക്കുമെന്നും ഇവ വാഹനത്തിൻറെ വിലയിൽ പത്ത് ശതമാനം വർദ്ധനവ് മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. വാണിജ്യ ഉൽപാദനത്തിനായി ഈ ഉപകരണം ലഭ്യമാകുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നേരത്തെ ഹോണ്ട ബിഎംഡബ്ല്യു എന്നീ കമ്പനികൾ സ്വയം ബാലൻസ് ചെയ്യാൻ സഹായിക്കുന്ന പ്രോട്ടോടൈപ്പ് ഉൽപന്നങ്ങൾ പ്രദർശനതത്തിനെത്തിച്ചിരുന്നു.

Most Read Articles
Best Mobiles in India

English summary
Indian electric mobility startup Liger Mobility has developed a self-balancing electric scooter with voice commands. A video by Electric Vehicle that showcases the scooter's capabilities has surfaced on the internet and it is really interesting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X