റോഡ് അപകടങ്ങൾ കുറയ്ക്കാനായി ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുടെ കൃതൃമബുദ്ധിയില്‍ അധിഷ്ഠിത ഉപകരണം

|

ഏകദേശം 1,50,000 ആളുകളാണ് ഓരോ വര്‍ഷവും കാര്‍ അപകടങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ കൊല്ലപ്പെടുന്നത്. ഇവയില്‍ ഏറെയും നടക്കുന്നതാകട്ടെ രാത്രി സമയങ്ങളിലും. എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കുന്നതും അപകടത്തിന്റെ കാരണങ്ങളിലൊന്നാണ്.

 

പുത്തന്‍ സാങ്കേതികവിദ്യ

പുത്തന്‍ സാങ്കേതികവിദ്യ

ബാംഗ്ലൂര്‍ നാഷണല്‍ പബ്ലിക്ക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിഷങ്ക് കണപര്‍ട്ടി ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. പരസ്പരം എതിരെ വരുന്ന വാഹനങ്ങളിലെ ഹൈ ബീം ലൈറ്റുകളെ പ്രതിരോധിക്കുന്നതാണ് ഈ സംവിധാനം.

 പുത്തന്‍ സംവിധാനത്തിന്റെ പേര്

പുത്തന്‍ സംവിധാനത്തിന്റെ പേര്

ലൈറ്റ് സേഫ് എന്നതാണ് പുത്തന്‍ സംവിധാനത്തിന്റെ പേര്. എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റിന്റെ തീവ്രത തിരിച്ചറിയാവുന്ന സെന്‍സറാണ് ഈ ഉപകരണത്തിന്റെ പ്രധാന ആകര്‍ഷണം. ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് നേരെ പതിക്കുന്ന ലൈറ്റിനെ വഴിതിരിച്ചുവിടുകയാണ് ഈ ഉപകരണം ചെയ്യുന്നത്.

ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു
 

ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു

ഏതുതരം കാറുകളിലും ഘടിപ്പിക്കാവുന്ന തരത്തിലാണ് ലൈറ്റ് സേഫിന്റെ നിര്‍മാണം. ആദ്യമൊന്നും പുത്തന്‍ കാറുകളില്‍ ഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. പുതിയ കാര്‍ വാങ്ങിയ ശേഷം എക്‌സ്ട്രാ ഫിറ്റിംഗായി ഈ ഉപകരണം ഘടിപ്പിക്കാവുന്നതാണ്.

കിടിലന്‍ ഡിസ്‌പ്ലേ, കരുത്തന്‍ ബാറ്ററി; സാംസംഗ് ഗ്യാലക്‌സി എ30 റിവ്യൂകിടിലന്‍ ഡിസ്‌പ്ലേ, കരുത്തന്‍ ബാറ്ററി; സാംസംഗ് ഗ്യാലക്‌സി എ30 റിവ്യൂ

ഏറെ ഉപയോഗപ്രദമാണ്

ഏറെ ഉപയോഗപ്രദമാണ്

കൃതൃമബുദ്ധിയിലൂടെയാണ് ലൈറ്റ് സേഫ് പ്രവര്‍ത്തിക്കുന്നത്. രാത്രി സമയങ്ങളില്‍ പരസ്പരം ഹൈ ബീമിട്ട് വരുന്ന വാഹനയാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമാണ് പുതിയ സംവിധാനം. ലോകത്താകമാനം ഈ സംവിധാനം ചര്‍ച്ചചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കണപര്‍ട്ടി പറയുന്നു.

ഗൂഗിള്‍ പ്ലെയ്‌സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ടിക്ടോക്ക് ആപ്ലിക്കേഷന്‍ വീണ്ടും സജീവംഗൂഗിള്‍ പ്ലെയ്‌സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ടിക്ടോക്ക് ആപ്ലിക്കേഷന്‍ വീണ്ടും സജീവം

Best Mobiles in India

Read more about:
English summary
This Student's Smart AI-Powered Device Aims To Reduce India's 1.5 Lakh Annual Road Deaths

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X