2021 ൽ മൂന്ന് പുതിയ ഫോൾഡബിൾ ഫോണുകളുമായി സാംസങ്: നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

ഫോൾഡബിൾ സാങ്കേതികവിദ്യയുടെ തുടക്കക്കാരനാകാൻ സാംസങ് ആഗ്രഹിക്കുന്നു എന്നതിനുള്ള ഒരു തെളിവാണ് ഈ വാർത്ത. ഈ ദക്ഷിണ കൊറിയൻ ടെക് ഭീമൻ ഇതിനകം തന്നെ ഗാലക്‌സി ഫോൾഡ് അവതരിപ്പിച്ചുകൊണ്ട് മടക്കാവുന്ന സ്മാർട്ട്‌ഫോണിന്റെ കൊമേർഷ്യൽ വേർഷൻ പുറത്തിറക്കിയ ആദ്യത്തെ കമ്പനികളിൽ ഒന്ന് മാത്രമല്ല. ഇപ്പോൾ, 2021 ൽ മൂന്ന് ഫോൾഡബിൾ ഫോണുകൾ കൂടി അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് കമ്പനി. യു‌ബി‌ഐ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, സാംസങ് അടുത്ത വർഷം ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 2, ഗാലക്‌സി ഇസഡ് ഫോൾഡ് 3, പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് ലൈറ്റ് എന്നിവ പുറത്തിറക്കും. കവർ വിൻഡോകളായി കമ്പനി അൾട്രാ-തിൻ ഗ്ലാസ് ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാലക്സി ഇസഡ് ഫോൾഡ് 3
 

ഗാലക്സി ഇസഡ് ഫോൾഡ് 3

ഗാലക്‌സി ഇസഡ് ഫോൾഡ് 3 ഫ്രന്റ്ലൈനായി അവതരിപ്പിക്കുമെന്നതിൽ സംശയമില്ല. കൂടാതെ, അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയിലൂടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസിൻറെ ഡിസ്‌പ്ലേ 7.6 ഇഞ്ചിൽ നിന്ന് 7 ഇഞ്ചിലേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. സെക്കണ്ടറി ഡിസ്പ്ലേ 4 ഇഞ്ച് സ്‌ക്രീനായി കണക്കാക്കപ്പെടുന്നു. ഇത് എസ്-പെന്നിനെ (സാംസങ്ങിന്റെ പ്രൊപ്രൈറ്ററി സ്റ്റൈലസ്) സപ്പോർട്ട് ചെയ്യുമെന്ന് പറയുന്നു.

എൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ഗാലക്സി ഇസഡ് ഫ്ലിപ്പ് 2

ഗാലക്സി ഇസഡ് ഫ്ലിപ്പ് 2

6.7 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 3 ഇഞ്ച് ബാഹ്യ ഡിസ്‌പ്ലേയും വരുമെന്ന റിപ്പോർട്ട് ഇസഡ് ഫ്ലിപ്പ് 2 നെ കാണിക്കുന്നു. ഇസഡ് ഫ്ലിപ്പിൽ നിന്ന് ഒരുപാട് ഡിസൈൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്ത വരുന്ന ഡിസ്പ്ലേയ്ക്ക് ഇപ്പോൾ ഒരു പുതുമ ലഭിക്കുന്നു. പല അഭ്യൂഹങ്ങൾക്കും വിരുദ്ധമായി ഈ സ്മാർട്ട്ഫോൺ ഒരു ഹോൾ-ഡിസ്പ്ലേ ഡിസൈൻ അവതരിപ്പിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ എട്ടിന് ഇന്ത്യൻ വിപണിയിൽ എത്തും

ഗാലക്സി ഇസഡ് ഫോൾഡ് ലൈറ്റ്

ഗാലക്സി ഇസഡ് ഫോൾഡ് ലൈറ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ, ഇസഡ് ഫോൾഡ് 3, അതേ ഡിസ്പ്ലേ സവിശേഷതകളുള്ള ഇസഡ് ഫോൾഡ് 3 ന്റെ കൂടുതൽ കോം‌പാക്റ്റ് പതിപ്പിലേക്ക് കൊണ്ടുവരുമെന്ന് പറയപ്പെടുന്നു, പക്ഷേ, ഹാർഡ്‌വെയറിന്റെയും പ്രോസസ്സിംഗ് പവറിന്റെയും കാര്യത്തിൽ ഇത് വളരെ കുറവാണ്. ഇസഡ് ഫോൾഡ് ലൈറ്റ് അണ്ടർ ഡിസ്പ്ലേ ക്യാമറ വരുന്നത് ചിലപ്പോൾ ഒഴിവാക്കിയേക്കും. ഫോൾഡബിൾ സീരീസ് അവതരിപ്പിക്കുവാൻ കമ്പനി സാംസങ് ആഗ്രഹിക്കുന്നു. ഒപ്പം ആ വിഭാഗത്തിൽ ഫോൾഡബിൾ ഫോണുകളെ ഉൾക്കൊള്ളുന്നതിനായി കമ്പനി അതിന്റെ ഐക്കണിക് ഗാലക്സി നോട്ട് സീരീസ് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി എസ് 21 സീരീസിൽ സ്റ്റൈലസിന് സാംസങ് സപ്പോർട്ട് നൽകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Most Read Articles
Best Mobiles in India

English summary
With the introduction of the Galaxy Fold, it was not only one of the first companies to carry out a consumer version of a foldable smartphone, but now it is ready to launch three more foldable phones in 2021 to take the foldable market by storm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X