പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

By Super
|
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് ലോകപരിസ്ഥിതി ദിനം എത്തി. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ പ്രകൃതിയോട് എത്രത്തോളം അടുത്താണ് ഇടപഴകുന്നതെന്ന് നമ്മുടെ ഒരു ദിവസത്തെ പ്രവൃത്തികളെക്കുറിച്ചോര്‍ത്താല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെ പരിസ്ഥിതി നശീകരണം കൊണ്ടുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചൊന്നുമല്ല പറയുന്നത് അതെല്ലാം എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്.

ടെക് രംഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു എന്ന ആക്ഷേപങ്ങള്‍ മുമ്പ് കുറേ കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഉത്പന്നങ്ങളാണ് ഏറെയും വരുന്നത്. ഇവിടെ അത്തരം ചില ഉത്പന്നങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇതില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഉത്പന്നം ഇല്ലാതിരിക്കില്ല, തീര്‍ച്ച.

 
  • ഐസെന്‍ ബാംബൂ ബ്ലൂടൂത്ത് കീബോര്‍ഡ്
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

കീബോര്‍ഡാണിതെന്നും ബ്ലൂടൂത്ത് സൗകര്യം ഇതിലുണ്ടെന്നുമെല്ലാം പേരിലൂടെ തന്നെ മനസ്സിലായിക്കാണുമല്ലോ. മറ്റൊന്നു കൂടി അറിഞ്ഞിട്ടുണ്ടാവണം. ഇത് നിര്‍മ്മിച്ചത് എന്തുകൊണ്ടാണെന്ന്. അതെ ബാംബൂ അഥവാ മുളയാണ് ഈ കീബോര്‍ഡുത്പാദനത്തിന് ഉപയോഗിച്ചത്. 99 ഡോളറിന് (ഏകദേശം 5,500 രൂപ)

വാങ്ങാനാവുന്ന ഈ കീബോര്‍ഡ് ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാണ്.

92 ശതമാനവും മുളയാണ് ഇതിലുള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഐപാഡിലും മറ്റ് ബ്ലൂടൂത്ത് പിന്തുണയുള്ള ഏത് ഉത്പന്നത്തിലും ഈ കീബോര്‍ഡ് ഉപയോഗിക്കാനാകും. ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിന് ചാര്‍ജ്ജ് നല്‍കുന്നത്. മെഴുകുകൊണ്ടുള്ള ഒരു ആവരണം ഉള്ളതിനാല്‍ വെള്ളമോ എണ്ണയോ പോലുള്ള വസ്തുക്കള്‍ ഇതില്‍ പറ്റിപ്പിടിക്കുകയുമില്ല.

  • ഗ്രീന്‍സ്ലീവ് ഐപാഡ് കെയ്‌സ്
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

29.90 ഡോളര്‍ (ഏകദേശം 1,700 രൂപ) വിലയുള്ള ഈ ഐപാഡ് കെയ്‌സ് പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തമാണ്. ജര്‍മ്മനിയില്‍ നിന്നും കയറ്റുമതി ചെയ്ത ചെമ്മരിയാടിന്‍ തോലുകൊണ്ട് സിംഗര്‍ തയ്യല്‍ മെഷീനിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഗോണ്‍ സ്റ്റുഡിയോ എന്ന കമ്പനിയാണ് ഈ ഉത്പന്നത്തിന് പിറകില്‍. വെള്ളം, കറ എന്നിവയെ പ്രതിരോധിക്കാന്‍ ഈ ആട്ടിന്‍ തോലിന് കഴിയും.
  • പാനസോണിക് ടിസി-എല്‍എ2ഡി30 ടിവി
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

സാധാരണ ടെലിവിഷനേക്കാള്‍ 40 ശതമാനം അധികം ഊര്‍ജ്ജകാര്യക്ഷമമായ പാനസോണിക് ടിസി-എല്‍42ഡി30 ടെലിവിഷന് എനര്‍ജി സ്റ്റാര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം 91 കിലോവാട്‌സ് ഊര്‍ജ്ജമാണ് ഇത് ഉപയോഗിക്കുന്നത്. 42 ഇഞ്ച് ടെലിവിഷനില്‍ ഓട്ടോമാറ്റിക്ക് ബ്രൈറ്റ്‌നസ് കണ്‍ട്രോള്‍ സൗകര്യവും ഉണ്ട്. ഇവയ്‌ക്കെല്ലാമൊപ്പം മികച്ച ഡിസൈനും ടെലിവിഷന് നല്‍കാന്‍ കമ്പനിക്കായിട്ടുണ്ട്. 1,049.99 ഡോളറാണ് (58,300 രൂപയോളം)വില.
  • ലിറ്റില്‍ സണ്‍ സൗര റാന്തല്‍വിളക്ക്
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റാന്തല്‍ വിളക്കാണ് ലിറ്റില്‍സണ്‍ അവതരിപ്പിച്ചത്. വൈദ്യുതി എത്തിപ്പെടാത്ത പ്രദേശങ്ങളിലെ വീടുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ചം നല്‍കുന്നത് മണ്ണെണ്ണ വിളക്കുകളാണ്. എന്നാല്‍ ഈ റാന്തല്‍വിളക്ക് പ്രകൃതി നല്‍കുന്ന ഊര്‍ജ്ജത്തെ മാത്രം ഉപയോഗിച്ച് രാത്രികാലങ്ങളില്‍ വീടിന് വെളിച്ചമേകുന്നു. നാല് മണിക്കൂറോളം സൂര്യപ്രകാശത്തില്‍ വെച്ചാല്‍ ഇത് അഞ്ച് മണിക്കൂര്‍ എല്‍ഇഡി പ്രകാശം നല്‍കും.

സാധാരണ വിളക്കിനേക്കാള്‍ 10 മടങ്ങ് അധികം പ്രകാശം നല്‍കാന്‍ കുറഞ്ഞ ചെലവില്‍ തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിന്റെ വില വ്യക്തമല്ല. തീയില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാം. മാത്രമല്ല ചുമരില്‍ തൂക്കിയിടാം, മേശയില്‍ ഉറപ്പിക്കാം, വാഹനത്തില്‍ ഘടിപ്പിക്കാം അങ്ങനെ എവിടെയും സുരക്ഷിതമായി വെയ്ക്കാം. വെള്ളം, താപം, അള്‍ട്രാവയലറ്റ് എന്നിവയേയും പ്രതിരോധിക്കുന്നു.

  • ഡിഎക്‌സ് ഇകോ ബ്ലൂഐ മൗസ്
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

വയലര്‍സ് കമ്പ്യൂട്ടര്‍ മൗസുകള്‍ക്ക് ഇപ്പോള്‍ ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ അതിന്റെ ബാറ്ററി നശിക്കുമ്പോള്‍ ഭൂമിയ്ക്ക് പുതിയൊരു ഭാരമായി അവ മാറുന്നു. ബാറ്ററി ഇല്ലാത്ത ഒരു വയര്‍ലസ് മൗസിനെയാണ് ഇവിടെ പറയുന്നത്. ജീനിയസ് ഡിഎക്‌സ്-ഇകോ. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ഡബിള്‍ ലെയര്‍ അള്‍ട്രാകപ്പാസിറ്ററാണ് വെറും മൂന്ന് മിനുട്ടിലെ ചാര്‍ജ്ജ് കൊണ്ട് മൗസിന് ഏറെ നേരത്തേക്ക് ഊര്‍ജ്ജം നല്‍കുന്നത്. 50 അടി ദൂരെനിന്നും മൗസുപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയും ആവാം. ഗ്ലാസ്, മാര്‍ബിള്‍, കാര്‍പെറ്റ്, സോഫ എന്നിങ്ങനെ ഏത് തരം പ്രതലത്തിലും പ്രവര്‍ത്തിക്കുകയും ചെയ്യും. വില: 39.99 ഡോളര്‍ (ഏകദേശം 2,200 രൂപ)
  • സ്മാര്‍ട് സ്ട്രിപ് പവര്‍ സ്ട്രിപ്
 
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

ഉത്പന്നങ്ങള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവ ഓഫ് ആകുകയോ സ്റ്റാന്‍ഡ്‌ബൈ മോഡിലാകുകയോ ചെയ്യുമ്പോള്‍ അതിലേക്കുള്ള ഊര്‍ജ്ജം പാഴാകാതിരിക്കാന്‍ സ്മാര്‍ട് സ്ട്രിപ് സഹായിക്കും. ഇങ്ങനെ പാഴാകുന്ന ഊര്‍ജ്ജം യഥാര്‍ത്ഥത്തില്‍ മൊത്തം ഊര്‍ജ്ജോപഭോഗത്തിന്റെ 10 ശതമാനത്തോളം വരുമെന്നാണ് കണക്ക്. സ്മാര്‍ട് സ്ട്രിപിന്റെ സഹായത്തോടെ ഒരു മാസം മോശമല്ലാത്ത തുക വൈദ്യുതിയില്‍ നിന്ന് ലാഭിക്കുകയും ആവാം. 40 ഡോളറിനടുത്താണ് (ഏകദേശം 2,200 രൂപ) വില.
  • ഫിലിപ്‌സ് എല്‍ പ്രൈസ് എല്‍ഇഡി ബള്‍ബ്
പരിസ്ഥിതിയ്ക്കിണങ്ങുന്ന 7 ടെക് ഉത്പന്നങ്ങള്‍

ഫിലിപ്‌സിന്റെ 10 വാട്ട് എല്‍ഇഡി ബള്‍ബാണിത്. അമേരിക്കന്‍ ഊര്‍ജ്ജവകുപ്പിന്റെ ബ്രൈറ്റ് ടുമോറോ ലൈറ്റിംഗ് പുരസ്‌കാരം (എല്‍ പ്രൈസ്) നേടാന്‍ ഈ ബള്‍ബിന് സാധിച്ചു. 60 വാട്ട് ഇന്‍കാന്‍ഡസന്റ് ബള്‍ബിന് പകരം ഫിലിപ്‌സ് എല്‍് പ്രൈസ് ബള്‍ബ് ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 35 ടെറാവാട്ട് മണിക്കൂര്‍ വൈദ്യുതി ലാഭിക്കാനാകും. കൂടാതെ 2 കോടി മെട്രിക് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയാനുമാകും. 60 ഡോളറാണ് (ഏകദേശം 3,400 രൂപ) ഇതിന്റെ വില.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X