യുവാക്കളേ ഇതിലെ.. രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 8 ടെക്ക് ജോലികൾ!

By Samuel
|

പ്ലസ് ടൂ കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സധ്യതകള്‍ തേടിയുളള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാതെ വിജയിച്ചവരും എ പ്ലസ് നേടി വിജയിച്ചവരും ഉണ്ടാകും. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഘലകള്‍ ഉണ്ട്. അതിനാല്‍ താരുമാനം സൂക്ഷമതയോടും ആസൂത്രണ മികവോടും ആയിരിക്കണം.

രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന 8 ടെക്ക് ജോലികൾ!

 

പഠിത്തമൊക്കെ കഴിഞ്ഞാല്‍ പിന്നെ അടുത്ത് നമ്മള്‍ തിരയുന്നത് ജോലിയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ലിങ്കിടിന്‍ നടത്തിയ പഠന പ്രകാരം, ഇന്ത്യയില്‍ ഏറ്റവും വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ടെക്‌നോളജി. 2013- 2017 കാലയളവില്‍ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റ് ലിങ്കിടിന്‍ അംഗങ്ങളുടെ ഡേറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കി നടത്തിയ റിപ്പോര്‍ട്ടാണ് ഇത്.

നോക്കാം ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് ജോലികള്‍ ഏതെല്ലാമെന്ന്.

Machine learning Engineer

Machine learning Engineer

ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മെഷീന്‍ ലേണിംഗ് എഞ്ചിനിയര്‍ ആണ്. ബാങ്കില്‍ നടക്കുന്ന വഞ്ചനയോ അല്ലെങ്കില്‍ പണമൊഴുക്കുന്നതോ ആയ പാറ്റേണുകള്‍ ബാങ്കുകള്‍ തിരിച്ചറിയുന്നത് എങ്ങനെ? ഇതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇവിടെയാണ് മെഷീന്‍ ലേണിംഗ് എഞ്ചിനിയര്‍മാര്‍ എത്തുന്നത് എന്നാണ് ലിങ്കിടിന്റെ വിശദീകരണം. ഇതില്‍ ഓട്ടോമാറ്റഡ് ഡേറ്റ മോഡലിംഗിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു ശാഖയും പങ്കാളിയാകുന്നു.

Application development analyst

Application development analyst

അടുത്തത് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് അനലിസ്റ്റാണ്. ഇവിടെ ആന്തരിക, ബാഹ്യ ക്ലയിന്റുകള്‍ക്കായി കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുളള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ഒപ്പം പിന്തുണയ്ക്കുന്നതിനും സോഫ്റ്റ്‌വയര്‍ എഞ്ചിനിയര്‍മാരുടെ കഴിവ് ഉപയോഗിക്കുന്നു.

Back-end Developer
 

Back-end Developer

ലിങ്കിടിന്റെ റിപ്പോര്‍ട്ടു പ്രകാരം എല്ലാ വലിയ വെബ്‌സൈറ്റുകളുടെ പിന്നിലും അതു പോലെ മൊബൈല്‍ ആപ്ലിക്കേഷന്റെ വളര്‍ച്ചയ്ക്കു പിന്നിലും ബാക്ക്-എന്‍ഡ് ഡവലപ്പര്‍മാരുടെ പ്രവര്‍ത്തനം വളരെ വലുതാണ് എന്നാണ്. വെബ് ആപ്ലിക്കേഷനിലും സെര്‍വര്‍ പോലുളള പ്രധാന പ്രവര്‍ത്തനങ്ങളിലും ഇവര്‍ മൂന്നാം സ്ഥാനത്താണ്.

Full stack Engineer

Full stack Engineer

വളര്‍ന്നു കൊണ്ടിരിക്കുന്ന ടെക് ജോലികളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഫുള്‍ സ്റ്റാക്ക് എഞ്ചിനിയര്‍. ഇത് ഫ്രണ്ട് ആന്റ് ബാക്ക് എന്‍ഡ് വെബും അതു പോലെ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ് എന്നിവയുടെ സംയോജമാണ്. ഒരു പദ്ധതി തുടങ്ങി അത് അവസാനിക്കുന്നതു വരെ ഇവരുടെ കരങ്ങള്‍ അതിലുണ്ടാകും.

Data scientist

Data scientist

ഇന്നത്ത ഭൂരിഭാഗം ബിസിനസ്സുകളും ഡേറ്റയെ അടിസ്ഥാനമാക്കിയുളളതാണ്. ഇതിപ്പോള്‍ സാമ്പത്തിക ഇന്‍സൈറ്റുകള്‍ ആണെങ്കിലോ അല്ലെങ്കില്‍ ഉപഭോക്തൃത പെരുമാറ്റം മനസ്സിലാക്കുന്നതിന് 'ഡേറ്റ സൈന്റിസ്റ്റുകള്‍' ഒരു പ്രത്യേക പങ്കു വഹിക്കുന്നു.

Customer success manager

Customer success manager

അടുത്തതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കസ്റ്റമര്‍ സക്‌സ് മാനേജന്‍ ആണ്. ലിങ്കിടിന്റെ അഭിപ്രായത്തില്‍ ഉപയോക്താക്കളുമായി ഏറ്റവും മികച്ച രീതിയിലുളള ബന്ധം ഒപ്പം ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവ ആവശ്യമാണ്.

Digital marketing specialist

Digital marketing specialist

ടെക് മേഖലയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത് 'ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്' ആണ്. സോഷ്യല്‍ മീഡിയ ക്യാംപയനുകളും അതു പോലെ സോഷ്യല്‍ മാര്‍ക്കറ്റിംഗിനുമുളള ശക്തമായ അറിവ് ഇവര്‍ക്ക് ഉണ്ടായിരിക്കണം. ഇതു കൂടാതെ ഒരു ആശയവിനിമയത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ഒപ്പം അതു കൈകാര്യം ചെയ്യാനും അതു പോലെ രുപകല്‍പ്പന ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കണം.

Big data developer

Big data developer

ലിങ്കിഡിംഗിന്റെ ലിസ്റ്റില്‍ 'ബിഡ് ഡേറ്റ ഡവലപ്പര്‍' എട്ടാം സ്ഥനമാണ് നേടിയിരിക്കുന്നത്. ഇവര്‍ക്ക് മികച്ച രീതിയിലെ സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇവര്‍ സോഫ്റ്റ്‌വയര്‍ ഡവലപ്‌മെന്റ് ലൈഫ് സൈക്കളിന്റെ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതാണ്. ഒപ്പം ഈ ജോലിക്ക് വാസ്തുവിദ്യയും കോഡിംഗും ആവശ്യമാണ്.

എങ്ങനെ ആധാർ കാർഡ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം?

Most Read Articles
Best Mobiles in India

Read more about:
English summary
Top 8 fastest-growing jobs in the Indian tech industry

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X