മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top-malayalam-online-magazines-2.html">Next »</a></li></ul>

മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

ഓണ്‍ലൈന്‍ പ്രസാധനരംഗത്തേയ്ക്ക് മലയാളമുന്നേറ്റമുണ്ടായത് 2012 ലാണ്. ഒരുപിടി മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇന്ന് ലഭ്യമാണ്. യുവഎഴുത്തുകാര്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുകയാണ് ഈ മാഗസിനുകള്‍. പണ്ടുകാലത്ത് ഒരു കവിതയോ, കഥയോ, ലേഖനമോ ഏതെങ്കിലും ഒരു മാസികയില്‍ അച്ചടിച്ചു വരാനായി തപസ്സു ചെയ്തിരുന്ന ഒരു തലമുറയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം സൃഷ്ടികള്‍ നാലാളെ കാണിയ്ക്കാന്‍ ആര്‍ക്കും ഒരു പാടുമില്ല. കാരണം വിരല്‍തുമ്പില്‍ ബ്ലോഗും,വെബ്‌സൈറ്റും, ഫേസ്ബുക്കും, ട്വിറ്ററുമൊക്കെയുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത്. ഒരു സൃഷ്ടി കടലാസ്സിലേയ്ക്ക് പകര്‍ത്തേണ്ട ആവശ്യം പോലും ഇന്നില്ല.

ഇപ്പോള്‍ ഓണ്‍ലൈന്‍ മാഗസിനുകളുടെ പ്രചാരം കൂടിയായപ്പോള്‍ സാധ്യതകള്‍ പെരുകുകയാണ്.മലയാളം ബ്ലോഗേഴ്‌സിന്റെ കീഴില്‍ തന്നെ രണ്ട് മാഗസിനുകള്‍ വന്നത് ബ്ലോഗെഴുത്തുകാര്‍ക്ക് ഏറെ പ്രചോദനമായി. വരും പേജുകളില്‍ ചില മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍ പരിചയപ്പെടാം.

10 വ്യത്യസ്തമായ ലാപ്‌ടോപ് മോഡലുകള്‍

<ul id="pagination-digg"><li class="next"><a href="/news/top-malayalam-online-magazines-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot