സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് നിയന്ത്രിയ്ക്കാവുന്ന ട്രാന്‍സ്‌ഫോമേഴ്‌സ് മോഡല്‍ സെക്ക്യൂരിറ്റി റോബോട്ട്

Posted By: Staff

ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടോ അല്ലെങ്കില്‍ കോക്പിറ്റിലിരുന്ന് ഒരു മനുഷ്യനോ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ഈ കിടിലന്‍ ട്രാന്‍സ്‌ഫോമേഴ്‌സ് മോഡല്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത് ജാപ്പനീസ് എഞ്ചിനീയറായ കൊഗോറോ കുറാത്തയാണ്. മരണകാരകമല്ലാത്ത ആയുധങ്ങളുമായി എത്തുന്ന ഈ റോബോട്ട് ഏത് ചുറ്റുപാടിനും ഇണങ്ങുന്ന രീതിയിലാണ് രൂപകല്പന ചെയ്യപ്പട്ടിരിയ്ക്കുന്നത്. പൈലറ്റിന് നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ചെറിയ പീരങ്കികളും, റോക്കറ്റ് ലോഞ്ചറുമൊക്കെ ഇതിലുണ്ട്. 4 മീറ്റര്‍ ഉയരമുള്ള ഈ റോബോട്ടിന് കുറാത്താസ് എന്നാണ് പേരിട്ടിരിയ്ക്കുന്നത്. വീടിനും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ മികച്ച സുരക്ഷ ആവശ്യമുള്ളവര്‍ക്ക് വാങ്ങാം. വില ഏകദേശം 10 ലക്ഷം രൂപാ വരും. ഇതിനോടകം ഏതാണ്ട് 3000 ഓര്‍ഡറുകള്‍ നിര്‍മ്മാതാവിന് ലഭിച്ചു കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot