80 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ മികവില്‍ നരേന്ദ്ര മോദി

Written By:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും മാത്രമാണ് മോദിയേക്കാള്‍ കൂടുതല്‍ പിന്തുടരുന്നവര്‍ ഉള്ളത്.

80 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ മികവില്‍ നരേന്ദ്ര മോദി

ബറാക്ക് ഒബാമയ്ക്ക് 4 കോടി 30 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 1 കോടി 40 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്.

മേയില്‍ മോദി പ്രധാനമന്ത്രിയായതിനു ശേഷം ട്വിറ്ററില്‍ 40 ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധനവാണ് ഉണ്ടായത്. ഒപ്പം ഇന്‍സ്റ്റാഗ്രാം പോലുള്ള പുതിയ സോഷ്യല്‍ മീഡിയകളും മോദി ഉപയോഗിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot