ട്വിറ്ററിന് പുതിയ കിളി

By Super
|
ട്വിറ്ററിന് പുതിയ കിളി

ട്വിറ്ററിന്റെ കിളിയെ മാറ്റി. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയില്‍ പ്രത്യക്ഷപ്പെടുന്ന കിളി ഇനി പുതിയതായിരിക്കും. പഴയ കിളിയോട് ധാരാളം സാമ്യങ്ങളുണ്ടെങ്കിലും ചില മാറ്റങ്ങളും ഇതില്‍ കാണാം. പുതിയ ലോഗോയോടെ മറ്റ് ട്വിറ്റര്‍ അടയാളങ്ങളില്‍ നിന്നും ഈ കിളി വ്യത്യാസപ്പെട്ടിരിക്കും. ട്വിറ്ററിന്റെ അംഗീകൃത ലോഗോ ഇനി മുതല്‍ ഈ പുതിയ കിളിയായിരിക്കുമെന്നും അതിന് മുകളിലായി t എന്ന അക്ഷരം ചേര്‍ക്കേണ്ടതില്ലെന്നും ട്വിറ്റര്‍ ഒരു ബ്ലോഗില്‍ വ്യക്തമാക്കി.

പഴയ കിളിയില്‍ നിന്നും പുതിയ കിളിയ്ക്കുള്ള വ്യത്യാസങ്ങള്‍

 
  • മുമ്പത്തെ കിളിയേക്കാള്‍ അല്പം കൂടി കടുത്ത നീല നിറമാണ് പുതിയ കിളിക്ക്
  • പഴയ കിളി നേരെ നോക്കുമ്പോള്‍ പുതിയ കിളി മുകളിലേക്കാണ് നോക്കുന്നത്.
  • ചിറകും പഴയ കിളിയുടേതിനാക്കാള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്
  • പഴയ കിളിയുടെ തലയ്ക്ക് മുകളിലുണ്ടായിരുന്നതുപോലെ തലപ്പൂവ് പുതിയ കിളിയിലില്ല
  • പുതിയ കിളിയ്ക്ക് അല്പം കൂടി തടി കുറവാണ്

ട്വിറ്ററിന്റെ പ്രവര്‍ത്തനത്തോട് സാമ്യപ്പെടുത്തിയാണ് പുതിയ ലോഗോ തയ്യാറാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് സെറ്റ് സര്‍ക്കിളുകളാണ് ഇതിന്റെ ഡിസൈനിനായി ഉപയോഗിച്ചത്. നിങ്ങളുടെ നെറ്റ്‌വര്‍ക്ക്, ആശയം, താത്പര്യം എന്നിവയാണ് ഈ മൂന്ന് സെറ്റ് സര്‍ക്കിളുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സൈറ്റ് ഒരു ബ്ലോഗില്‍ വ്യക്തമാക്കി.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X