ജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിലെ മുൻനിരക്കാരായ ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ നേടാനുള്ള പരിശ്രമം നടത്തിയിരുന്ന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലായി തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരിഫ് വർധിപ്പിച്ചത്.

 

നിരക്ക് വർധന

ജിയോ 20 ശതമാനം നിരക്ക് വർധിപ്പിച്ചപ്പോൾ വിഐ, എയർടെൽ എന്നിവ 25 ശതമാനം വീതമാണ് വർധിപ്പിച്ചത്. ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളിൽ ടെലിക്കോം കമ്പനികൾ മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് കൂടാടെ വിഐ ഡബിൾ ഡാറ്റ ആനുകൂല്യങ്ങളും എടുത്ത് മറ്റിയിരുന്നു. മൂന്ന് ടെലിക്കോം കമ്പനികളുടെയും പുതുക്കിയ പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും വിശദമായി നോക്കാം.

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകൾ

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകൾ

ജിയോയുടെ 129 രൂപ വിലയുള്ള അൺലിമിറ്റഡ് പ്ലാനിന്റെ വില 155 രൂപയായി ഉയർത്തി. ഈ പ്ലാൻ പ്രതിമാസം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും നൽകുന്നു. 199 രൂപ വിലയുണ്ടായിരുന്ന പ്ലാനിന്റെ വില 239 രൂപയായി ഉയർത്തി. ഈ പ്ലാൻ 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 249 രൂപയുടെ പ്ലാനിന്റെ വില 299 രൂപയായി ഉയർത്തി. ഇത് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു.

ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി ബിഎസ്എൻഎൽ

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകൾ
 

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 79 രൂപ പ്ലാനിന് ഇനി 99 രൂപയാണ് വില. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും 200 എംബി ഡാറ്റയും സെക്കൻഡിന് 1 പൈസ നിരക്കിൽ കോളുകളും നൽകുന്നു. നേരത്തെ 149 രൂപ വിലയുണ്ടായിരുന്ന എർടെൽ പ്ലാനിന് ഇപ്പോൾ 179 രൂപയാണ് വില. ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 219 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 265 രൂപയാണ് വില. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, പ്രതിദിനം 1 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.

299 രൂപ പ്ലാൻ

249 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇപ്പോൾ 299 രൂപയാണ് വില. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഇതിലൂലഭിക്കും. 298 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് പുതുക്കിയ നിരക്കുകൾ പ്രകാരം 359 രൂപയാണ് വില ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസുകൾ എന്നിവ ഈ പ്ലാൻ നൽകുന്നു.

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന വിഐ പ്ലാനുകൾ

28 ദിവസത്തെ വാലിഡിറ്റി നൽകുന്ന വിഐ പ്ലാനുകൾ

വിഐയുടെ ബേസിക്ക് പ്ലാനിന്റെ വില 79 രൂപയിൽ നിന്നും 99 രൂപയായി ഉയർത്തി. ഇതിന്റെ ആനുകൂല്യങ്ങൾ എയർടെൽ പ്ലാനിന് സമാനമാണ്. 149 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 179 രൂപയാണ് വില. അൺലിമിറ്റഡ് കോളിങ്, 2 ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 219 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 269 രൂപയാണ് വില. ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

359 രൂപ പ്ലാൻ

വിഐയുടെ 249 രൂപ വിലയുള്ള പ്ലാനിന് ഇനി മുതൽ 299 രൂപയാണ്. ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. 299 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 359 രൂപയാണ് വിലയ 28 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകൾ

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ജിയോ പ്ലാനുകൾ

399 രൂപ വിലയുണ്ടായിരുന്ന ജിയോയുടെ ജനപ്രിയ പ്ലാനിന് ഇനി മുതൽ 479 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂട 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. 444 രൂപ വിലയുണ്ടായിരുന്ന ജിയോ പ്ലാനിന് ഇനി മുതൽ 533 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ലഭിക്കുന്നു.

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകൾ

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. 449 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 549 രൂപ നൽകണ്ടി വരും. ഈ പ്ലാനിലൂടെ 56 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ

56 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ പ്ലാനുകൾ

56 ദിവസത്തെ വാലിഡിറ്റിയുള്ള വിഐ പ്ലാനുകൾ

വോഡാഫോൺ ഐഡിയയുടെ 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില. 56 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൌജന്യ കോളിങ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 449 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 539 രൂപയാണ് വില. 90 രൂപ വർധിച്ച ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Jio, Airtel and Vi increased their prepaid tariffs last week. Take a look at the updated plans of these three telecom companies which offering up to 56 days validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X