അൺലിമിറ്റഡ് കോളിങും 1 ജിബി ഡാറ്റയുമായി വിഐയുടെ 109 രൂപ പ്രീപെയ്ഡ് പ്ലാൻ

|

വിഐ (വോഡഫോൺ-ഐഡിയ) തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചു. 109 രൂപ വിലയുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിലൂടെ 20 ദിവസത്തേക്ക് ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. വിഐയുടെ സേവനങ്ങൾ ലഭിക്കുന്ന എല്ലാ സർക്കിളുകളിലും ഈ പ്ലാനും ലഭ്യമാണ്. പുതുതായി ആരംഭിച്ച 109 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ നൽകുന്നു. 300 മെസേജുകളും 1 ജിബി ഡാറ്റയുമാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 20 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

വോഡഫോൺ ഐഡിയ
 

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ എല്ലാ സർക്കിളുകളിലും 99 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ്, 1 ജിബി ഡാറ്റ, 100 ലോക്കൽ നാഷണൽ എസ്എംഎസുകൾ എന്നിവ നൽകുന്നു. ഈ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. സർവ്വീസ് ആക്ടീവാക്കി നിലനിർത്താൻ സഹായിക്കുന്ന പ്ലാനാണ് ഇത്. ഇത്തരത്തിൽ നിരവധി പ്ലാനുകൾ വിഐ നൽകുന്നുണ്ട്. ഈ പ്ലാനുകൾക്ക് 19 രൂപ, 129 രൂപ, 148 രൂപ, 109 രൂപ, 149 രൂപ എന്നിങ്ങനെയാണ് വില.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

19 രൂപ

19 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങും 200 എംബി ഡാറ്റയും 18 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. 129 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് കോളിങ്, 2 ജിബി ഡാറ്റ എന്നിവ നൽകുന്നു. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 300 മെസേജുകളും പ്ലാനിലൂടെ ലഭിക്കും. 148 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 18 ദിവസത്തേക്ക് 100 മെസേജുകൾ എന്നിവ നൽകുന്നു. പുതുതായി അവതരിപ്പിച്ച 109 രൂപ പ്രീപെയ്ഡ് പ്ലാൻ മുകളിൽ സൂചിപ്പിച്ചത് പോലെ 20 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, 1 ജിബി ഡാറ്റ, 300 മെസേജുകൾ എന്നിവ നൽകുന്നതാണ്.

149 രൂപ

149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിംഗ്, 300 മെസേജുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്നു. കമ്പനിയുടെ ആപ്പ് വഴിയും വെബ്‌സൈറ്റിൽ നിന്നും ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഈ പായ്ക്കിനൊപ്പം 1 ജിബി അധിക ഡാറ്റയും ലഭിക്കും. ഈ പായ്ക്ക് വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്സസ് നൽകുന്നു.

കൂടുതൽ വായിക്കുക: വിഐയുടെ രണ്ട് ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സീ5 സബ്സ്ക്രിപ്ഷൻ സൌജന്യം കൂടുതൽ വായിക്കുക: വിഐയുടെ രണ്ട് ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സീ5 സബ്സ്ക്രിപ്ഷൻ സൌജന്യം

വിഐസി ചാറ്റ്ബോട്ട്
 

109 രൂപ പ്രീപെയ്ഡ് പായ്ക്കിന് പുറമെ ഉപഭോക്താക്കൾക്കായി വിഐസി ചാറ്റ്ബോട്ടും വിഐ അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കളുടെ ബില്ലുകൾ, ഡാറ്റ ബാലൻസ്, പ്ലാൻ ആക്റ്റിവേഷൻ, ബുൾ റിക്വസ്റ്റ് എന്നിവയടക്കമുള്ള വിവരങ്ങൾ ലഭിക്കും. ഗൂഗിളിന്റെ ബിസിനസ് മെസേജുമായി ഒരു ചാറ്റ്ബോട്ട് ഇന്റഗ്രേറ്റ് ചെയ്തതായി ടെലികോം ഓപ്പറേറ്റർ അറിയിച്ചു. ഇത് തത്സമയം ഉപഭോക്തൃ സേവനം നൽകാൻ വിഐയെ സഹായിക്കും. ഗൂഗിൾ മാപ്‌സിലെ സ്റ്റോറുകൾ കണ്ടെത്താൻ വിഐ ഉപയോക്താക്കളെ പുതിയ സേവനം സഹായിക്കും. വിഐ വാട്‌സ്ആപ്പിൽ ചാറ്റ്ബോട്ട് സേവനം അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

Most Read Articles
Best Mobiles in India

English summary
Vodafone Idea has introduced a new plan for their prepaid customers. The plan is priced at Rs 109. This plan offers data and calling benefits for 20 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X