Just In
- 2 hrs ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- Sports
IND vs ENG: തുടക്കകാലത്ത് പേസര്‍, പിന്നീട് തട്ടകം മാറ്റി! കാരണം തുറന്നു പറഞ്ഞ് അക്ഷര്‍ പട്ടേല്‍
- News
മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുകയാണ്; ടോം ജോസും സഞ്ജയ് കൗളും ഇഎംസിസുമായി ചർച്ച നടത്തിയെന്ന് ചെന്നിത്തല
- Automobiles
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
- Movies
മേക്കപ്പ് കുറയ്ക്കാൻ മീനയോട് പലവട്ടം പറഞ്ഞു, അത് കേട്ടില്ല, സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
കിടിലൻ ഓഫറുമായി വിഐ, പ്രീപെയ്ഡ് പ്ലാനിനൊപ്പം 50 ജിബി ബോണസ് ഡാറ്റ നേടാം
വിഐ പുതിയൊരു കിടിലൻ ഓഫർ പ്രഖ്യാപിച്ചു. 2,595 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് 50 ജിബി അധിക ഡാറ്റ നൽകുന്ന ഓഫർ വിഐ പ്രഖ്യാപിച്ചിരിക്കുന്നത്. വിഐ മൊബൈൽ ആപ്ലിക്കേഷൻ വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. വിഐ വെബ്സൈറ്റ് വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം ലഭിക്കുന്ന സാധാരണ ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളു.

2,595 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. വിഐയുടെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാൻ കൂടിയാണ് ഇത്. ഈ പ്ലാനിലൂടെ സാധാരണ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാറ്റമൊന്നും ഇല്ല. ഇതിനൊപ്പം അധികമായാണ് 50 ജിബി ഡാറ്റ ലഭിക്കുന്നത്. വിഐ മൊബൈൽ അപ്ലിക്കേഷനിലെ 2,595 രൂപ പ്ലാനിനെ കുറിച്ചുള്ള വിശദാംശങ്ങളിൽ, ‘എക്സ്ട്രാ 50 ജിബി' ഡാറ്റ എന്ന് കാണാം ഈ 50 ജിബി ഡാറ്റ ഓഫർ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ലഭ്യമാകും.
കൂടുതൽ വായിക്കുക: ദിവസവും 4ജിബി ഡാറ്റയുമായി വിഐയുടെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

365 ദിവസമാണ് 2,595 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ഈ 50 ജിബി ബോണസ് ഡാറ്റ ഓഫർ എത്ര കാലത്തേക്കാണ് ലഭ്യമാവുക എന്ന് വ്യക്തമല്ല. വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആപ്പ് വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 50 ജിബി അധിക ഡാറ്റ നേടാം. ഇപ്പോൾ ലഭിക്കുന്ന അധിക ഡാറ്റ ഓഫർ അടുത്ത ഒരു വർഷം വരെ ഉപയോഗിക്കാം. സാധാരണയായി ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പുതിയ ഓഫറോടെ ഇത് 780 ജിബിയായി ഉയർന്നു.

2,595 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ZEE5 പ്രീമിയം ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് ആപ്പ് എക്സ്ക്ലൂസീവ് ഓഫറായതിനാൽ തന്നെ വെബ്സൈറ്റിലൂടെയോ തേർഡ് പാർട്ടി ആപ്പുകളിലൂടെയോ റീചാർജ് ചെയ്യുന്നവർക്ക് ഈ പ്ലാൻ ലഭ്യമാകില്ല.
കൂടുതൽ വായിക്കുക: വിഐയുടെ വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ ഏപ്രിൽ വരെ നീട്ടി

വിഐ മൂവീസ്, ടിവി ക്ലാസിക്കിലേക്കും സൌജന്യ ആക്സസും 2,595 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. സിനിമകൾ, തത്സമയ ടിവി ചാനലുകൾ എന്നിവ കാണാൻ ഇതിലൂടെ സാധിക്കും. ഈ പ്ലാനും ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' ഓഫർ പ്ലാനുകളുടെ പട്ടികയിൽ ഉള്ള പ്ലാനാണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ആഴ്ചയിൽ (തിങ്കൾ മുതൽ വെള്ളി വരെ) അവശേഷിക്കുന്ന ഡാറ്റ ശനിയാഴ്ച മുതൽ ഞായർ വരെ ഉപയോഗിക്കാൻ സാധിക്കും.

മൊത്തത്തിൽ 50 ജിബി ബോണസ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ, ZEE5 പ്രീമിയത്തിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ എന്നിവ നൽകുന്ന 2,595 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് മികച്ച ഓപ്ഷൻ തന്നെയാണ്. ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകളും ദിവസവും ജിബി വരെ ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, വിഐ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190