ആറ് മാസം വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയുമായി വിഐയുടെ 1,197 രൂപ റീചാർജ് പ്ലാൻ

|

ഉപഭോക്താക്കളെ ആകർഷിക്കാൻ വോഡഫോൺ ഐഡിയ (വിഐ) ഏറ്റവും മികച്ച പ്ലാനുകൾ തന്നെ വിപണിയിൽ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബ്രാൻഡ് ഐഡന്റിറ്റിയായ വിഐ അനൌൺസ് ചെയ്തതിന് ശേഷം കമ്പനി മറ്റ് ടെലിക്കോം ഓപ്പറേറ്റർമാർക്ക് വെല്ലുവിളി ഉയർത്തുന്ന പ്രീപെയ്ഡ് പ്ലാനുകൾ വിപണിയിൽ എത്തിക്കുന്നു. സ്മാർട്ട്‌ഫോണിന്റെ വാലിഡിറ്റി വർദ്ധിപ്പിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ വിഐ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു.

വീക്കെൻഡ് ഡാറ്റ റോൾഓവർ
 

വിഐ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' എന്ന സ്കീം അവതരിപ്പിച്ചു. ഇതിലൂടെ ആഴ്ച്ചയിലെ തിങ്കൾ മുതൽ ഉള്ള ദിവസങ്ങളിൽ ഉള്ള ഉപയോഗിക്കാത്ത ഡാറ്റ ആഴ്ച്ച അവസാനിക്കുമ്പോൾ ഉപയോഗിക്കാൻ സാധിക്കും. ആറ് മാസം വാലിഡിറ്റിയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ വിഐ ആകർഷകമായ ഒരു പ്ലാൻ നൽകുന്നുണ്ട്. 1,197 രൂപ വില വരുന്ന ഈ പ്ലാനിന്റെ സവിശേഷത ആറ് മാസം വാലിഡിറ്റി, ആകർഷകമായ ഡാറ്റാ ആനുകൂല്യം, വീക്ക് എൻഡ് ഡാറ്റ റോൾഓവർ സൌകര്യം എന്നിവയാണ്.

വിഐയുടെ 1,197 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 1,197 രൂപ പ്രീപെയ്ഡ് പ്ലാൻ

നിലവിൽ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ ആറ് മാസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത് കുറവാണ്. റിലയൻസ് ജിയോയ്ക്ക് ഒരു വർഷം മുമ്പ് 999 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പായ്ക്ക് ഉണ്ടായിരുന്നു, എന്നാൽ ഇത് കമ്പനി എടുത്ത് മാറ്റി. എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 180 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളൊന്നും നൽകിയിട്ടില്ല. ബി‌എസ്‌എൻ‌എല്ലിന് ആറുമാസം വാലിഡിറ്റിയുള്ള കുറച്ച് പ്രീപെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്വർക്ക് ഇല്ല എന്നത് ബിഎസ്എൻഎല്ലിന് തിരിച്ചടിയാണ്.

കൂടുതൽ വായിക്കുക: വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചു

പ്രീപെയ്ഡ്

വിഐയുടെ 1,197 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആണ് വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ആറ് മാസം വാലിഡിറ്റിയുള്ള പ്ലാൻ. ഈ പ്ലാൻ 180 ദിവസത്തെ സർവ്വീസ് വാലിഡിറ്റി, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 1.5 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ നൽകുന്നു. വിഐയുടെ 1,499 രൂപ വിലയുള്ള വാർഷിക പ്ലാനിന്റെ വില വിഭാഗത്തിൽ ആണ് ഈ പ്ലാനും ഉൾപ്പെടുന്നത്. ഈ പ്ലാനിനെ വാർഷിക പ്ലാനിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഡാറ്റ ആനുകൂല്യമാണ്.

വാർഷിക പ്ലാൻ
 

1,499 രൂപയുടെ വാർഷിക പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 24 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ അധികം ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് വേണ്ടിയുള്ള പ്ലാനാണ്. 1,197 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 270 ജിബി ഡാറ്റയാണ് നൽകുന്നത്. അതായത് വിഐയുടെ 1,499 രൂപ പ്ലാൻ ഒരു വർഷത്തേക്ക് നൽകുന്ന ഡാറ്റയുടെ പത്തിരട്ടി ഡാറ്റ ആറ് മാസത്തെ പ്ലാൻ നൽകുന്നു.

ഡാറ്റ ആനുകൂല്യം

1,197 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനും ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' സൗകര്യമുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്ലാനാണ്. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിച്ച് ബാക്കി വരുന്ന ദൈനംദിന ഡാറ്റാ ശനിയാഴ്ചയും ഞായറാഴ്ചയുമായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നൽകുന്ന പ്ലാനാണ് ഇത്. ഒടിടി ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ സൌകര്യം ഏറെ ഉപയോഗപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക: 56 ദിവസം അൺലിമിറ്റഡ് കോളുമായി വിഐയുടെ 269 രൂപ പ്രീപെയ്ഡ് പ്ലാൻ

Most Read Articles
Best Mobiles in India

English summary
Vi prepaid recharge plan of Rs 1,197 is the best six month valid plan available in the market

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X