കുട്ടി പഠിക്കാന്‍ മോശമാണെങ്കില്‍ വീഡിയോ ഗെയിം കളിപ്പിച്ചാല്‍ മതി....!

കുട്ടികള്‍ വീഡിയോ ഗെയിം കളിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് നെഞ്ചിടിപ്പാണ്. പഠിക്കേണ്ട സമയങ്ങളില്‍ പോലും കുട്ടികള്‍ സ്‌ക്രീനിന് മുന്‍പിലിരുന്ന് സമയം വെറുതേ കളയുകയാണ് എന്ന് തോന്നലുണ്ടാകുന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ ഇത്ര ആകുലരാവുന്നത്. എന്നാല്‍ ഇനി ആ വേവലാതിക്ക് സ്ഥാനം വേണ്ടന്ന് വയ്ക്കാം. കാരണം വീഡിയോ ഗെയിമ്മുകള്‍ കുട്ടികളുടെ പഠിക്കാനുളള കഴിവ് കൂട്ടുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.

കുട്ടി പഠിക്കാന്‍ മോശമാണെങ്കില്‍ വീഡിയോ ഗെയിം കളിപ്പിച്ചാല്‍ മതി....!

ഡ്രൈവ് ചെയ്യുക, സംസാരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അടുത്തത് എന്താണെന്ന് തലച്ചോറ് ആലോചിച്ചുകൊണ്ടിരിക്കും. പക്ഷെ വീഡിയോ ഗെയിം കളിക്കുമ്പോള്‍ കുട്ടികളില്‍ തലച്ചോറിന്റെ ഈ ശേഷി കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് കളിക്കാത്തവരേക്കാള്‍ വിവിധ മേഖലകളില്‍ കഴിവ് വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. മറ്റ് കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികളിലും ഇത്തരം കഴിവുകള്‍ കൂടുന്നതായും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. അമേരിക്കയിലെ റോച്ച്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.

ഈ ആഴ്ചയില്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot