Vodafone Idea ഇനി ഈ രണ്ട് പ്ലാനുകൾക്കൊപ്പം 75 ജിബി ഡാറ്റ വരെ അധികമായി നൽകും

|

സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ജിയോ പുതിയ ഓഫറുകൾ അവതരിപ്പിച്ചതിന് പിന്നാലെ എയർടെല്ലും വിഐയും ആകർഷകമായ പ്ലാനുകളും ഓഫറുകളുമായി രംഗത്തെത്തുകയാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡാഫോൺ ഐഡിയ (Vodafone Idea) രണ്ട് പ്ലാനുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക ഡാറ്റ ആനുകൂല്യം നൽകുന്ന രീതിയിലാണ് വിഐ തങ്ങളുടെ പ്ലാനുകൾ പുതുക്കിയത്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

 

വിഐ പ്ലാനുകൾ

വിഐ 1,449 രൂപയുടെയും 2889 രൂപയുടെയും പ്ലാനുകളിലാണ് ഇപ്പോൾ അധിക ആനുകൂല്യം നൽകുന്നത്. ഈ രണ്ട് പ്ലാനുകൾ വാർഷിക വാലിഡിറ്റി നൽകുന്നവയാണ്. ഉപയോക്താക്കളെ വില കൂടിയ പ്ലാനുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ രണ്ട് പ്ലാനുകൾക്കൊപ്പവും അധികമായി 75 ജിബി ഡാറ്റ വരെ ലഭിക്കുന്നത്. നേരത്തെ പ്ലാനുകളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം അതേപടി തുടരുകയും ചെയ്യും 1,449 രൂപ, 2889 രൂപ പ്ലാനുകൾ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VIഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI

വിഐ 1449 രൂപ പ്ലാൻ

വിഐ 1449 രൂപ പ്ലാൻ

വിഐയുടെ 1,449 പ്രീപെയ്ഡ് പ്ലാൻ ആറ് മാസം അല്ലെങ്കിൽ 180 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം 50 ജിബി അധിക ഡാറ്റയാണ് ഇനി മുതൽ ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 270 ജിബി ഡാറ്റയായിരുന്നു ഈ പ്ലാൻ നേരത്തെ നൽകിയിരുന്നത് എങ്കിൽ ഇനി മുതൽ ഇത് 320 ജിബി ഡാറ്റയായി ഉയരും.

വിഐ 2889 രൂപ പ്ലാൻ
 

വിഐ 2889 രൂപ പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 2,889 പ്രീപെയ്ഡ് പ്ലാൻ ഒരു വർഷം വാലിഡിറ്റി നൽകുന്നതാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ തന്നെയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 547.5 ജിബി ഡാറ്റയാണ് നേരത്തെ നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ ലഭിക്കുന്ന അധിക 75 ജിബി ഡാറ്റ കൂടി ചേരുമ്പോൾ മൊത്തം ഡാറ്റ 622.5 ജിബിയാകും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

BSNL 4Gയിങ്ങെത്തുമ്പോൾ VIയ്ക്ക് എന്ത് സംഭവിക്കും?BSNL 4Gയിങ്ങെത്തുമ്പോൾ VIയ്ക്ക് എന്ത് സംഭവിക്കും?

ഹീറോ അൺലിമിറ്റഡ് ആനുകൂല്യം

ഹീറോ അൺലിമിറ്റഡ് ആനുകൂല്യം

വോഡാഫോൺ ഐഡിയയുടെ 1449 രൂപ, 2889 രൂപ പ്ലാനുകൾ വിഐ ഹീറോ അൺലിമിറ്റഡ് ഓഫറുമായിട്ടാണ് വരുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഇത് വീക്കെൻഡ് ഡാറ്റ റോൾഓവർ സൌകര്യം ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ഉപയോഗിക്കാൻ ബാക്കിയുള്ള പ്രതിദിന ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഓഫർ. ഡാറ്റ ഡിലൈറ്റ് ഓഫറും ഇതിൽ ലഭ്യമാണ്. ഓരോ മാസവും 2 ജിബി ഡാറ്റ അധികമായി നൽകുന്ന ഓഫറാണ് ഇത്.

ബിഞ്ച് ഓൾ നൈറ്റ്

ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ ആയതിനാൽ തന്നെ ബിഞ്ച് ഓൾ നൈറ്റ് എന്ന ഓഫറും ഈ പ്ലാനുകൾക്കൊപ്പം ലഭ്യമാണ്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ ഉയർന്ന വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭിക്കും. ഈ ഡാറ്റ പ്രതിദിന ഡാറ്റ ലിമിറ്റിലോ അധിക ഡാറ്റയിലോ ഉൾപ്പെടുത്താത്ത തികച്ചും സൌജന്യമായ ഡാറ്റയാണ്.

VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളുംVI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും

അധിക ഡാറ്റ

വോഡാഫോൺ ഐഡിയയുടെ രണ്ട് പ്ലാനുകളിൽ നൽകുന്ന അധിക ഡാറ്റ ആനുകൂല്യത്തോടെ ഈ പ്ലാനുകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് കൂടി മികച്ച ചോയിസാവുകയാണ്. കൂടുതൽ വാലിഡിറ്റിയും മികച്ച ഡാറ്റ ലിമിറ്റും ആവശ്യമുള്ളവർക്ക് ഇവ തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
Vodafone Idea now offers extra benefit woth Rs 1,449 and Rs 2,889 plans. Both these plans offer annual validity. Up to 75GB of data is available as extra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X