വീട്ടിലിരിക്കുന്നവർക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡഫോൺ

|

ഇന്ത്യയിലെ കൊറോണ വൈറസ് പാൻഡെമിക് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ കാരണമായി. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടുപോലും ലോക്ക്ഡൌൺ ആളുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ വോഡഫോൺ ഒരു പുതിയ പ്ലാനുമായി രംഗത്തെത്തി. അത് അതിന്റെ പേ മൻതിലി വരിക്കാരിൽ അര ദശലക്ഷം ആളുകൾക്കാണ് പരിധിയില്ലാത്ത മൊബൈൽ ഡാറ്റ 30 ദിവസത്തേക്ക് വോഡാഫോൺ നൽകുന്നത്.

പുതിയ ഓഫർ
 

പുതിയ ഓഫർ ക്വാറന്റൈനിലും മറ്റുമായി വീടുകളിൽ കഴിയുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണെന്ന് വോഡഫോൺ അറിയിച്ചു. സൌജന്യമായി പരിധിയില്ലാത്ത മൊബൈൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനു പുറമേ ഇവർക്കായി കരാറുകളുടെ നവീകരണവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് ഇന്ത്യയിലെ ഡാറ്റ ഉപഭോഗം വർദ്ധിച്ച് വരികയാണ്. ഈ അവസരത്തിലാണ് വോഡാഫോണിന്റെ ഓഫർ വരുന്നത്.

നവീകരണം

നവീകരണത്തിന് അർഹരായ ഉപഭോക്താക്കളെ ടെക്സ്റ്റ് മെസേജ് വഴി അറിയിക്കും എന്ന് കമ്പനി വ്യക്തമാക്കി. കൂടാതെ സൌജന്യ ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മറ്റ് ഉപയോക്താക്കൾക്ക് വോഡഫോൺ അപ്ലിക്കേഷനിലെ റിവാർഡ് സ്കീം ഉപയോഗിക്കാമെന്നും വോഡഫോൺ അറിയിച്ചു. ആദ്യത്തെ 50,000 ഉപഭോക്താക്കൾക്ക് സൌജന്യ റിവാർഡ് സ്കീം ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

പുതിയ ഓഫർ

പുതിയ ഓഫർ കൂടാതെ വീടുകളിൽ കഴിയുന്നവർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ വിവിധ പ്രീപെയ്ഡ് പ്ലാനുകളും വോഡഫോൺ അവതരിപ്പിക്കുന്നുണ്ട്. വോഡഫോണിന്റെ 16 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള 3 ജിബി ഡാറ്റ നൽകുന്ന 48 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണിനുണ്ട്. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 98 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോൺ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

ടെലിക്കോം കമ്പനികൾ ആനുകൂല്യങ്ങൾ നൽകുന്നു
 

ടെലിക്കോം കമ്പനികൾ ആനുകൂല്യങ്ങൾ നൽകുന്നു

വോഡഫോണിന് പുറമെ ഇന്ത്യയിലെ മറ്റ് ടെലിക്കോം സേവനദാതാക്കളും ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർടെൽ അതിന്റെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത കോളിംഗും ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ പായ്ക്കുകളും എയർടെൽ കൊണ്ടുവന്നിട്ടുണ്ട്.

വോഡഫോണും എയർടെല്ലും

വോഡഫോണും എയർടെല്ലും മാത്രമല്ല അധിക ആനുകൂല്യങ്ങൾ നൽകുന്നത്. റിലയൻസ് ജിയോ അടുത്തിടെ 251 രൂപ പ്ലാൻ പുറത്തിറക്കിയിരുന്നു. 51 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റയാണ് ലഭിക്കുക. പക്ഷേ ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗോ മെസേജുകളോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇരട്ടി ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തികൊണ്ട് ജിയോ തങ്ങളുടെ ടോപ്പ്-അപ്പ് വൗച്ചറുകളും പരിഷ്കരിച്ചു.

കൂടുതൽ വായിക്കുക: ഹോണർ 30 എസ് പുറത്തിറങ്ങുക 40 വാൾട്ട് ഫാസ്റ്റ് ചാർജിങ്ങുമായി

Most Read Articles
Best Mobiles in India

Read more about:
English summary
Coronavirus pandemic in India has resulted in a country-wide lockdown. It has certainly affected the lives of many, even with options like work from home. In these times, Vodafone has introduced a new plan that offers 30-days free access to unlimited mobile data for half a million of its Pay Monthly subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X