കുറഞ്ഞവിലയിൽ 150 ജിബി എക്ട്രാ ഡാറ്റയുമായി വോഡാഫോണിൻറെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ

|

നിക്ഷേപകർ കൂടുതൽ നിക്ഷേപം നടത്താൻ തയ്യാറാകാത്തതിനാൽ ടെലികോം വ്യവസായത്തിൽ വോഡാഫോൺ ഐഡിയയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കമ്പനി ഉപയോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതികൾ ഓരോന്നായി പരീക്ഷിച്ച് വരികയാണ്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ ഐഡിയ കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഓഫറുകളാണ് പുറത്തിറക്കുന്നത്. ഒപ്പം തന്നെ കമ്പനിയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ടെലിക്കോം വിപണിയിലെ ഓഫറുകളിൽ മികച്ചവയാണ്. വിപണിയിലെ മത്സരത്തിൽ ശക്തമായി മുന്നേറാൻ വോഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വീണ്ടും ആകർഷകമായ ഓഫറുകൾ നൽകുന്നു.

റെഡ് സബ്സ്ക്രിപ്ഷൻ
 

വോഡഫോൺ തങ്ങളുടെ റെഡ് സബ്സ്ക്രിപ്ഷന് കീഴിലുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിൽ പുതിയൊരു മാറ്റം കൂടി വരുത്തി. പുതിയ പ്ലാനിന് പ്രതിമാസം 399 രൂപയാണ് നൽകേണ്ടിവരിക സ്റ്റാൻഡേർഡ് പ്ലാൻ എന്ന നിലയിൽ ഇത് വരിക്കാർക്ക് മാസത്തിലുടനീളം ആവശ്യത്തിന് ഡാറ്റ നൽകുന്നു. ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വരിക്കാർക്ക് ഇതുവരെ 40 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ വോഡഫോൺ 6 മാസത്തേക്ക് 200 ജിബി ഡാറ്റ റോൾ ഔട്ട് പരിധിയാണ് വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

അടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആവശ്യമുള്ള വരിക്കാർക്ക് ഒരു പുതിയ ഓഫർ കൂടി വോഡാഫോൺ നൽകുന്നു. ഈ റെൻറൽ പ്ലാനിലൂടെ വോഡഫോൺ ഇപ്പോൾ വാലിഡിറ്റി പീരിയഡ് വരെ 150 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ അധിക 150 ജിബി ഡാറ്റ മുമ്പേ സബ്‌സ്‌ക്രൈബർമാർക്ക് ലഭിച്ചിരുന്ന പതിവ് 40 ജിബി പരിധിയിൽ ഉൾപ്പടുത്തും. ആറ് മാസത്തേക്ക് മാത്രമായി ഒരു ലിമിറ്റഡ് പിരിയഡ് ഓഫറായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

സൌജന്യ സബ്സ്ക്രിപ്ഷൻ

എക്ട്രാ ഡാറ്റ കൂടാതെ, വോഡഫോൺ പ്ലേ, മൊബൈൽ ഷീൽഡ്, സീ 5 എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും വോഡഫോൺ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കണ്ടൻറ് സ്ട്രീം ചെയ്യുന്നതിനായി ആവശ്യമുള്ള ധാരാളം ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കുന്നു. മൊത്തത്തിൽ ലഭിക്കുന്ന 190 ജിബി ഡാറ്റ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സിലും മറ്റ് സമാന പ്ലാറ്റ്ഫോമുകളിലും എച്ച്ഡി നിലവാരമുള്ള വീഡിയോകൾ സബ്സ്ക്രൈബർമാർക്ക് എളുപ്പത്തിൽ സ്ട്രീം ചെയ്യാൻ കഴിയും.

ടെലികോം വ്യവസായം
 

ടെലികോം വ്യവസായം സാമ്പത്തികമായി മുന്നേറ്റത്തിനായി ശ്രമിക്കുന്ന കാലയളവിലാണ് ഈ പുതിയ ഓഫർ വരുന്നത്. പുതുതായി പ്ലാനുകൾ ആക്ടിവേറ്റ് ചെയ്ത് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്ന എല്ലാ കോളുകൾക്കും ഇന്റർകണക്ട് യൂസേജ് ചാർജുകൾ (ഐയുസി) ഈടാക്കുമെന്ന് ജിയോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇത്തരം ചാർജ്ജുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കില്ലെന്ന് വോഡഫോൺ അറിയിച്ചിരുന്നു. എല്ലാ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കും അവരുടെ പ്ലാനിൽ ഉള്ള ഫ്രീ കോളുകൾക്കനുസരിച്ച് തന്നെ മറ്റ് ചാർജ്ജുകൾ ഒന്നുമില്ലാതെ ഔട്ട്ഗോയിങ് സേവനം ലഭ്യമാകും.

ഔട്ട്ഗോയിങ് കോളുകൾക്കുള്ള ഐയുസി

ടെലിക്കോം മേഖല പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. വിപണിയിലെ മത്സരത്തിൽ മുന്നേറിയിരുന്ന ജിയോ ഇപ്പോൾ ഔട്ട്ഗോയിങ് കോളുകൾക്കുള്ള ഐയുസി ചാർജായ 6 പൈസ ഉപയോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത് ഈ അവസരം മുതലെടുത്ത് വിപണിയിൽ മുന്നേറാൻ മറ്റ് കമ്പനികൾ സൌജന്യ കോളുകൾ തുടരുകയാണ്. ഒപ്പം തന്നെ മികച്ച ഓഫറുകളും കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. ജിയോ ഐയുസി ചാർജ്ജുകൾ സൌജന്യമാക്കാൻ പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഇതിനെ പ്രതിരോധിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Vodafone Idea's future in the telecom industry seems uncertain at the moment as the investors are unwilling to invest further. However, that hasn't stopped the operator from trying to turn its fortune around. Vodafone Idea has been coming up with lucrative offers for its prepaid customers over the months while its postpaid plans are counted among the best offerings in the industry. And to ensure that they remain competitive in late 2019, Vodafone has now started offering new benefits with its postpaid plans as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X