ദിവസേന 3 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയുമായി വോഡാഫോണിൻറെ പ്രിപെയ്ഡ് പ്ലാൻ

|

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നിരവധി റീചാർജ് ചോയിസുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപണിയിലെ ഒരേയൊരു ടെലികോം ഓപ്പറേറ്റർ വോഡഫോൺ ആയിരിക്കും. വോഡഫോണിന്റെ പോർട്ട്‌ഫോളിയോയിൽ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ശ്രദ്ധേയമാണ്. ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നതിന് വോഡാഫോൺ ശ്രദ്ധ ചെലുത്തുന്നു. ഇതിന് ഉദാഹരണമാണ് നിശ്ചിത കാലയളവിലേക്ക് തിരഞ്ഞെടുത്ത സർക്കിളുകളിൽ 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ..

199 രൂപ പ്ലാൻ
 

വോഡാഫോണിൻറെ 199 രൂപ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എയർടെല്ലിന്റെ 558 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമായി 569 രൂപയുടെ പ്ലാനും വോഡഫോൺ പുറത്തിറക്കി. ഈ പ്ലാനിലൂടെ പ്രതിദിനം 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭ്യമാക്കുന്നു 84 ദിവസമാണ് പ്ലാനിൻറെ കാലാവധി.

വോഡാഫോണിൻറെ 569 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നതെന്തൊക്കെ

വോഡാഫോണിൻറെ 569 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നതെന്തൊക്കെ

509 രൂപ, 479 രൂപ, 458 രൂപ, 399 രൂപ, 349 രൂപ, 255 രൂപ, 199 രൂപ എന്നീ പ്ലാനുകൾക്ക് സമാനമായ അൺലിമിറ്റഡ് കോംബോ പ്ലാൻ തന്നെയാണ് വോഡഫോണിന്റെ 569 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മുഴുവൻ വാലിഡിറ്റി പിരിഡിലുമായി 252GB ഡാറ്റയാണ് ലഭിക്കുക. 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു.

കൂടുതൽ വായിക്കുക : കൂടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്കായി 225 രൂപയുടെ പുതിയ പ്ലാനുമായി വോഡാഫോൺ

എഫ്‌യുപി ലിമിറ്റ്

ബി‌എസ്‌എൻ‌എല്ലിന്റെ അൺലിമിറ്റഡ് കോം‌ബോ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, വോഡഫോണിൽ നിന്നുള്ള 558 രൂപ റീചാർജ് ഉപയോക്താക്കൾക്ക് ദിവസേനയോ ആഴ്ച്ചയിലോ ആയി ഉള്ള എഫ്‌യുപി ലിമിറ്റ് ഇല്ലാതെ വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ‌ മുമ്പ്‌ വോയ്‌സ് കോളുകൾ‌ പ്രതിദിനം 250 മിനിറ്റായും ആഴ്ചയിൽ‌ 1000 മിനിറ്റായും പരിമിതപ്പെടുത്തിയിരുന്നു. ഇത് കുറേ നാൾ മുമ്പ് എടുത്ത് മാറ്റുകയും ചെയ്തു.

569 രൂപ പ്ലാനിനൊപ്പം പ്ലേ സബ്സ്ക്രിപ്ഷനും
 

569 രൂപ പ്ലാനിനൊപ്പം പ്ലേ സബ്സ്ക്രിപ്ഷനും

എല്ലാ ടെൽകോകൾക്കും ഇപ്പോൾ അവരുടേതായ കണ്ടൻറ് അഗ്രഗേറ്റർ ആപ്ലിക്കേഷനുണ്ട്. വോഡഫോണിന്റെ കാര്യത്തിൽ, ഇത് ലൈവ് ടിവി കാണാൻ ഉപയോക്താക്കളെ സഹായിക്കന്ന വോഡഫോൺ പ്ലേയാണ് കമ്പനിയുടേതായി ഉള്ള കണ്ടൻറ് പ്ലാറ്റ്ഫോം. വോഡാഫോൺ പ്ലേ, സിനിമകളും ടിവി ഷോകളും കാണാൻ സഹായിക്കുന്ന ഒടിടി ആപ്ലിക്കേഷൻസ് എന്നിവയിലേക്ക് വോഡാഫോൺ പ്ലാനുകളിലൂടെ ആക്സസ് ലഭിക്കും. 569 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന വോഡഫോൺ ഉപയോക്താക്കൾക്ക് വോഡഫോൺ പ്ലേ അപ്ലിക്കേഷൻ സൌജന്യമായി ഉപയോഗിക്കാൻ കഴിയും.

വോഡഫോൺ പ്ലേ

വോഡഫോൺ പ്ലേ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ വഴി സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ കഴിയും. കൂടാതെ ഡൌൺ‌ലോഡ് ലിങ്ക് സ്മാർട്ട്‌ഫോണിലേക്ക് നേരിട്ട് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് PLAY എന്ന് 199 ലേക്ക് SMS ചെയ്യാം. വോഡഫോൺ പ്ലേ അപ്ലിക്കേഷനിൽ ഇപ്പോൾ സൌത്ത് ഇന്ത്യൻ കണ്ടൻറുകൾ ലഭ്യമാകുന്ന മുൻ‌നിര OTT സേവനമായ സൺ‌എൻ‌എക്‌സിയിൽ നിന്നുള്ള കണ്ടൻറും ലഭ്യമാണ്.

കൂടുതൽ വായിക്കുക : 15 രൂപയിൽ ആരംഭിക്കുന്ന ഓൾ റൌണ്ടർ പാക്കുകളുമായി വോഡാഫോൺ

വോഡാഫോൺ 569 രൂപ പ്ലാനും എയർടെൽ 558 രൂപ പ്ലാനും

വോഡാഫോൺ 569 രൂപ പ്ലാനും എയർടെൽ 558 രൂപ പ്ലാനും

മുൻനിര ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ ഭാരതി എയർടെലിനും സമാനമായ അൺലിമിറ്റഡ് കോംബോ പ്ലാൻ ഉണ്ട്. 558 രൂപയാണ് ഇതിന് ഉപയോക്താവ് നൽകേണ്ടത്. ഈ റീചാർജ്ജിലൂടെ എയർടെൽ എഫ്‌യുപി ലിമിറ്റ് ഇല്ലാത്ത വോയ്‌സ് കോളുകൾ, ദിവസവും 3 ജിബി ഡാറ്റ (ആകെ 246 ജിബി), പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 82 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. എയർടെല്ലിന്റെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് സൌജന്യ എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ഭാരതി എയർടെൽ

വോഡഫോണിന്റെ 569 രൂപ പ്രീപെയ്ഡ് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭാരതി എയർടെലിൻറെ പ്ലാനിന് 11 രൂപ കുറവാണ്. കൂടാതെ പദ്ധതിയുടെ സാധുതയും വോഡഫോൺ നൽകുന്നതിനേക്കാൾ രണ്ട് ദിവസം കുറവാണ്. പക്ഷേ ഡാറ്റ, വോയ്‌സ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ രണ്ട് പ്ലാനുകൾക്കും തുല്യമാണ്.

വോഡഫോൺ 569 രൂപ പ്ലാനും ജിയോ 555 രൂപ പ്ലാനും

വോഡഫോൺ 569 രൂപ പ്ലാനും ജിയോ 555 രൂപ പ്ലാനും

മികച്ച പ്രീപെയ്ഡ് പ്ലാനുകളുമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണിയെ ഇളക്കിമറിച്ച റിലയൻസ് ജിയോ ഇപ്പോൾ പലപ്പോഴും മറ്റ് കമ്പനികൾ നൽകുന്ന പ്ലാനുകളോട് താരതമ്യപ്പെടുത്തുമ്പോൾ പരാജയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഓൾ-ഇൻ-വൺ റീചാർജുകൾ അവതരിപ്പിച്ചതിനുശേഷം ഇത് ശ്രദ്ധേയവുമാണ്. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകൾ, 3000 മിനിറ്റ് നോൺ-ജിയോ വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ 84 ദിവസത്തേക്ക് നൽകുന്ന 555 രൂപ ഓൾ-ഇൻ-വൺ റീചാർജാണ് വോഡാഫോൺ 569 രൂപ പ്ലാനിനോട് അടുത്ത് നിൽക്കുന്നൊരു പ്ലാൻ.

കൂടുതൽ വായിക്കുക : കനത്ത നഷ്ടത്തിൽ വോഡാഫോൺ, ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചേക്കും

റിലയൻസ് ജിയോ

വോഡഫോണിന്റെ 569 രൂപ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോയുടെ 555 രൂപയുടെ പ്ലാൻ നൽകുന്ന ഡാറ്റാ ആനുകൂല്യം വളരെ കുറവാണ്. റിലയൻസ് ജിയോയിൽ നിന്ന് വ്യത്യസ്തമായി വോഡഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം ജിയോ ഉപയോക്താക്കൾക്ക് 3,000 മിനിറ്റ് ജിയോ ഇതര വോയ്‌സ് കോളിംഗ് മാത്രമാണ് നൽകുന്നത്. ജിയോ ഉപഭോക്താവ് അനുവദിച്ച 3,000 മിനിറ്റ് വാലിഡിറ്റി കഴിയുന്നതിന് മുമ്പ് പൂർത്തിയാക്കുകയാണെങ്കിൽ അയാൾക്ക് എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ തുടങ്ങിയ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയ്‌സ് കോളുകൾ വിളിക്കാൻ വേറെ ടോപ്പ്-അപ്പ് റീചാർജുകൾ ചെയ്യേണ്ടി വരും.

Most Read Articles
Best Mobiles in India

English summary
Vodafone’s high-end prepaid plan of Rs 569 is an unlimited combo plan similar to the likes of Rs 509, Rs 479, Rs 458, Rs 399, Rs 349, Rs 255 and Rs 199. It ships with 3GB data per day which converts to an overall data benefit of 252GB for the entire validity period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more