സൂക്ഷിക്കുക!! ഈ മിസ്ഡ് കോളുകൾ നിങ്ങളെയും തേടിയെത്തും! വൻ തട്ടിപ്പുമായി 'വാന്‍ഗിറി' കേരളത്തിൽ സജീവം!!

By GizBot Bureau
|

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് വന്നിരുന്നു. ഇത് ശ്രദ്ധിച്ചതോടെയാണ് തങ്ങള്‍ക്ക് വന്നിരുന്ന ആ മിസ്ഡ് കോളുകളില്‍ വന്‍ തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. എന്നാല്‍ ഒരു വെറും ഫോണ്‍ കോള്‍ വച്ച് എങ്ങനെ പണം തട്ടിപ്പ് നടത്തും എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുളള തട്ടിപ്പ് സാധ്യമാണെന്നാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്.

'വാന്‍ഗിറി' തട്ടിപ്പ്
 

'വാന്‍ഗിറി' തട്ടിപ്പ്

'വാന്‍ഗിറി' തട്ടിപ്പ് എന്നാണ് ഇതിനെ പറയുന്നത്. വാന്‍ഗിറി എന്നത് ജാപ്പനീസ് വാക്കാണ്. 'വാന്‍' എന്നാല്‍ ഒറ്റ ബെല്ല് 'ഗിറി' എന്നാല്‍ നിലയ്ക്കുന്നു എന്നുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇടയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നീവിടങ്ങളില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ നിരവധി വാന്‍ഗിറി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടണ്ട്.

വാന്‍ഗിറി തട്ടിപ്പ് എങ്ങനെ നടക്കുന്നു?

വാന്‍ഗിറി തട്ടിപ്പ് എങ്ങനെ നടക്കുന്നു?

ഇന്ത്യയിലെ സാധാരണ ഫോണ്‍ നമ്പര്‍ തുടങ്ങുന്നത് 9,8, 7 എന്നതിലായിരിക്കും. എന്നാല്‍ നമുക്ക് പരിചിതമല്ലാത്ത ഒരു വിദേശ നമ്പറില്‍ നിന്നും കോള്‍ വരുന്നു എന്നു കരുതുക. ആരാണെന്ന് അറിയാന്‍ സാധാരണപ്പെട്ടവര്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു നോക്കും. അവിടെ മുതലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ സമയത്തിനുളൡ മിസ് കോള്‍ ലഭിച്ച ആ നമ്പര്‍ ഒരു പ്രീമിയം നമ്പര്‍ ആയി മാറിയേക്കും. ചില വിദേശ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സേവനമാണിത്.

മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും

മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും

നിങ്ങള്‍ക്ക് വരുന്ന മിസ്ഡ് കോളില്‍ തിരിച്ചു വിളിച്ചാല്‍ മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും. ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ശബ്ദ നിര്‍ദ്ദേശങ്ങളും മറ്റും തട്ടിപ്പുകാരന്‍ ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും. പ്രീമിയം നമ്പറുകളിലേക്കുളള ഫോണ്‍ കോളുകള്‍ക്ക് ഈടാക്കുന്ന തുകയുടെ ഒരു വിഹിതം ലാഭമായി ആ പ്രീമിയം നമ്പര്‍ ഉടമയ്ക്ക് നല്‍കേണ്ടതുണ്ട്. അവിടെയാണ് തട്ടിപ്പുകാരന്റെ ലാഭം.

ഇത് തടയാന്‍ ചെയ്യേണ്ട വഴികള്‍
 

ഇത് തടയാന്‍ ചെയ്യേണ്ട വഴികള്‍

. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുളള കോളുകള്‍ ശ്രദ്ധിക്കുക.

. ഒരു കോളിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ലഭ്യമാണ്.

. പരിചയമില്ലാത്ത ഒരു രാജ്യാന്തര നമ്പറുകളിലേക്കും തിരിച്ചു വിളിക്കാതിരിക്കുക.

. ഓരോ ഫോണ്‍ നമ്പറിനും പ്രത്യേകം കണ്‍ട്രി കോഡുകള്‍ ഉണ്ടാകും. ഇന്ത്യയുടേത് തുടങ്ങുന്നത് +91 ലാണ്.

. +5 ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നുമുളള കോളുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

മറ്റു മാർഗ്ഗങ്ങൾ

മറ്റു മാർഗ്ഗങ്ങൾ

. നിങ്ങളുടെ പരിചയക്കാര്‍ ആരെങ്കിലും ഉളള രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നുമുളള കോളുകള്‍ ആണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കമ്പളിപ്പിക്കാന്‍ സാധ്യത ഏറെയാണ്.

. അറിയാതെ മിസ്ഡ് കോളില്‍ തിരികെ വിളിച്ചാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യുക.

. അപരിചിതര്‍ വിളിച്ചാല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.

. ഫോണ്‍ ബാലന്‍സ, ബില്‍ എന്നിവയില്‍ അസ്വഭാവിക മാറ്റങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുക.

മറ്റൊരു രീതിയിലെ തട്ടിപ്പ്

മറ്റൊരു രീതിയിലെ തട്ടിപ്പ്

'Yes' എന്നൊരു വാക്ക് ഫോണില്‍ പറഞ്ഞാല്‍ പണം തട്ടുന്ന 'Can You Here Me' എന്ന പേരിലുളള തട്ടിപ്പുമുണ്ട്. അജ്ഞാത നമ്പറില്‍ നിന്നെത്തുന്ന ഫോണ്‍ കോളില്‍ 'താങ്കള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ' എന്നായിരിക്കും. ഇതുനു നറുപടി 'എസ്' എന്നു പറഞ്ഞാല്‍ കോള്‍ കട്ട് ആകും. ഉടന്‍ തന്നെ പണം പോയെന്നു മെസേജും വരും. ചില പ്രീമിയം സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ സമ്മതം നല്‍കിയതായി നിങ്ങള്‍ പറഞ്ഞ 'യെസ്' ഉപയോഗിക്കും. കോള്‍ റെക്കോര്‍ഡ് ചെയ്ത തട്ടിപ്പുകാരന്‍ ആദ്യഭാഗം എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്യും.

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത് 2018 ലെ ഏറ്റവും മികച്ച കടലിനടിയിൽ നിന്നെടുത്ത ചിത്രങ്ങളെയാണ്. 2018 ലെ ഏറ്റവും മികച്ച 110 ചിത്രങ്ങളിൽ നിന്നും ഏറ്റവും മുകളിൽ നിൽക്കുന്ന 18 ചിത്രങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഓരോന്നും എന്തുകൊണ്ട് ഇത്രയും മനോഹരമായി എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡിന് വേണ്ടിയുള്ള മത്സരത്തിൽ നിന്നും ലഭിച്ചതാണ് ഈ ചിത്രങ്ങൾ

1

1

ജർമ്മൻ ഫോട്ടോഗ്രാഫർ Tobias Friedrich എടുത്ത ഈ പനോരമ ഫോട്ടോ ആണ് അവാർഡിലെ ഏറ്റവും മികച്ച ഫോട്ടോ ആയി തിരഞ്ഞെടുത്തത്. ചുവപ്പു കടലിലെ ആഴങ്ങളിൽ ഒളിച്ചുകിടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

2

2

അമേരിക്കൻ ഫോട്ടോഗ്രാഫർ Renee Capozzola എടുത്ത ചിത്രം. പൊതുവെ സ്രാവുകളെ ഇങ്ങനെ കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധേയവുമായി.

3

3

'Down the stream' എന്ന് പേരുള്ള ഈ ചിത്രം എടുത്തത് നെതർലാൻഡ് ഫോട്ടോഗ്രാഫറായ Wendy Timmermans ആണ്. മെക്സിക്കോയിലെ നാഹയിൽ നിന്നെടുത്ത ഈ ചിത്രം കൃത്യമായ വെളിച്ചത്തിന്റെ ഭംഗിയും കടലിന്റെ ഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമായി.

4

4

ചൈനീസ് ഫോട്ടോഗ്രാഫറായ TianHong Wang എടുത്തതാണ് മനോഹരമായ ഈ ജപ്പാനീസ് പിഗ്മി കടൽക്കുതിരയുടെ ചിത്രം. ജപ്പാനിലെ കശിവാജിമയിൽ നിന്നുമാണ് ഈ ചിത്രമെടുത്തത്.

5

5

അതീവ സുന്ദരമായ മറ്റൊരു ചിത്രം. Marcus Blatchford എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്ത ഈ ചിത്രം മാൾട്ടയിലെ ഗോസോയിൽ നിന്നെടുത്തതാണ്.

6

6

റിയൽ ഇല്ലൂഷൻ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ജർമനിയിലെ Dive4Life Siegburgൽ വെച്ചാണ്. Konstantin Killer എന്ന ജർമ്മൻ ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നിൽ.

7

7

ഈ ചിത്രത്തിൻറെ ഭംഗിയെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചിത്രം എടുത്തിരിക്കുന്നത് ഫിൻലാൻഡിലെ സൈമ തടാകത്തിന്റെ അടിത്തട്ടിൽ നിന്നുമാണ്.

8

8

ചൈനീസ് ഫോട്ടോഗ്രാഫറായ K.Zhang എടുത്ത 'Bubble' എന്ന ഈ ചിത്രം മനോഹരമായ ഒരു പ്രതിഭിംബത്തിന്റെ ദൃശ്യവിരുന്ന് നമുക്കൊരുക്കുന്നു.

9

9

ഏറെ മനോഹരമായ വിവരണങ്ങൾക്കതീതമായ മറ്റൊരു ചിത്രം. മെക്സിക്കൻ ഫോട്ടോഗ്രാഫറായ Tom St George പകർത്തിയതാണ് ഈ ചിത്രം. Cenote Carwash എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

10

10

മനോഹരമായ ഒപ്പം ഏറെ ആശ്ചര്യം കൂടെ ജനിപ്പിക്കുന്ന മറ്റൊരു ചിത്രം. ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Marchione Giacomo പകർത്തിയതാണ് ഈ ബ്ളാക്ക് സഡിൽ ഈലിന്റെ ചിത്രം.

11

11

ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ Gianni Pecchiar പകർത്തിയ കടലിനടിയിലെ അവശേഷിപ്പുകളുടെ സുന്ദരമായ ഒരു ചിത്രം. ക്രോയേഷ്യയിലെ Rijek ആണ് ലൊക്കേഷൻ.

12

12

ഈജിപ്ഷ്യൻ കടൽത്തീരങ്ങളിലെ ആഴങ്ങളിൽ ഒരിടത്ത് നിന്നും പകർത്തിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ട്ടങ്ങളിൽ നിന്നുള്ള കാഴ്ച. സ്വീഡിഷ് ഫോട്ടോഗ്രാഫർ Anders Nyberg ആണ് ചിത്രം എടുത്തിരിക്കുന്നത്.

13

13

അതിമനോഹരമായ കോങ്കർ ഈലിന്റെ ഈ ചിത്രം പകർത്തിയത് ചൈനീസ് ഫോട്ടോഗ്രാഫറായ Songda Cai ആണ്. ഫിലിപ്പീൻസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിക്കുന്നത്.

14

14

ലിസ്റ്റിലെ ഒന്നാമത്തെ ചിത്രമെടുത്ത Tobias Friedrichന്റെ മറ്റൊരു മികച്ച ഫോട്ടോ. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ നൂറോളം ട്രക്കുകൾ ഇവിടെയുണ്ടായിരുന്നു.

15

15

Susannah H. Snowden എന്ന ഫോട്ടോയോഗ്രാഫർ പകർത്തിയ കടലിനടിയിൽ നിന്നുമുള്ള അദ്ഭുതകരമായ ഒരു ചിത്രം.

16

16

ഫിന്നിഷ് ഫോട്ടോഗ്രാഫറായ Pekka Tuuri പകർത്തിയ ഈ ചിത്രം എടുത്തിരിക്കുന്നത് ബാറ്റ്ലിക്ക് കടലിൽ നിന്നാണ്. 1942ൽ കടലിൽ താണ Klaus Oldendorf എന്ന ജർമ്മൻ കപ്പലിന്റെ അവശേഷിപ്പുകളാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

17

17

കനേഡിയൻ ഫോട്ടോഗ്രാഫർ Shane Gross എടുത്ത ഈ ചിത്രം മനോഹരമായ കടൽക്കുതിരകളുടെ ഒരു ചിത്രമാണ് നമുക്ക് തരുന്നത്. ബഹാമാസിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

18

18

ഫിൻലാന്റിൽ നിന്നുള്ള Pekka Tuuri എടുത്ത മറ്റൊരു മനോഹര ചിത്രം. ക്രൊയേഷ്യയിലെ Kornatiയിൽ കടലിനടിയിൽ മുങ്ങിക്കിടക്കുന്ന ഒരു പ്ലെയിനിന്റെ ബാക്കിപത്രങ്ങളാണ് ചിത്രത്തിലുള്ളത്.

Most Read Articles
Best Mobiles in India

Read more about:
English summary
'Wangiri' scam on the rise leaving victims with hefty phone bills

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more