എന്താണ് ഡോള്‍ബി ഡിജിറ്റല്‍ ?

Posted By: Staff

എന്താണ് ഡോള്‍ബി ഡിജിറ്റല്‍ ?

സിനിമാ ശബ്ദത്തെ പറ്റി ചോദിച്ചാല്‍ എല്ലാര്‍ക്കും അറിയാവുന്ന ഒരു പേരാണ് ഡോള്‍ബി. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം ഡോള്‍ബി ഡിജിറ്റലെന്ന്. ഇപ്പോള്‍ ഇതാ ടിവിയിലും, ഡിവിഡികളിലും, ക്യാമറകളിലും ഒക്കെ ഡോള്‍ബിയെ കാണാം. എന്താണ് ഈ ഡോള്‍ബി ഡിജിറ്റല്‍ എന്നറിയാമോ ?

ഡോള്‍ബി ലാബോറട്ടറീസ് വികസിപ്പിച്ചെടുത്ത ശബ്ദ സാങ്കേതികവിദ്യയാണ് ഡോള്‍ബി ഡിജിറ്റല്‍ എന്നറിയപ്പെടുന്നത്. 1994 വരെ ഡോള്‍ബി സ്റ്റീരിയോ ഡിജിറ്റല്‍ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്.  35 എംഎം സിനിമകളില്‍ ഡിജിറ്റല്‍ ശബ്ദം നല്‍കുവാന്‍ വേണ്ടിയായിരുന്നു ആദ്യ കാലങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്.  എന്നാല്‍ ഇന്ന് എച്ച്ഡിടിവി ബ്രോഡ്കാസ്റ്റ്, ഡിവിഡികള്‍, ബ്ലൂ റേ ഡിസ്‌ക്കുകള്‍, ഗെയിം കണ്‍സോളുകള്‍ തുടങ്ങി വ്യാപകമായ രീതിയില്‍ ഡോള്‍ബി ഡിജിറ്റല്‍ ഉപയോഗിയ്ക്കുന്നു.

ശബ്ദവിന്യാസത്തിന്റെ ഓറോ 3ഡി സാധ്യതയുമായി കമല്‍ ഹാസ്സന്റെ വിശ്വരൂപം

5.1 ചാനല്‍ ശബ്ദവിന്യാസത്തിനുപയോഗിയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഡോള്‍ബി ഡിജിറ്റല്‍. 1991ലാണ് ഡോള്‍ബി ലാബോറട്ടറീസ് ഈ മള്‍ട്ടി ചാനല്‍ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കുന്നത്. 2010 ല്‍ ഡിജിറ്റല്‍ സിനിമയില്‍ 7.1 ചാനലും ഡോള്‍ബി അവതരിപ്പിച്ചു. ടോയ് സ്‌റ്റോറി 3 എന്ന ആനിമേഷന്‍ ചിത്രത്തിലായിരുന്നു ഇത്. ഡോള്‍ബി ഡിജിറ്റല്‍ ശബ്ദവുമായെത്തിയ ആദ്യ സിനിമ 1992ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ റിട്ടേണ്‍സ് ആണ്.

എന്താണ് ഡോള്‍ബി ഡിജിറ്റല്‍ ?

ഡോള്‍ബി ഡിജിറ്റല്‍ ശബ്ദത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുവാന്‍ പ്രൊജക്റ്ററുകളില്‍ ഡോള്‍ബി ഡിജിറ്റല്‍ ഡീകോഡിംഗ് സംവിധാനം ആവശ്യമാണ്. ഈ സംവിധാനം ഫിലിമില്‍ ആലേഖനം ചെയ്തിരിയ്ക്കുന്ന ഡോള്‍ബി ശബ്ദത്തെ വായിച്ചെടുത്ത് 5.1 ചാനലുകളിലൂടെ അനുഭവവേദ്യമാക്കും. ഇന്നിപ്പോള്‍ ഫിലിമില്‍ നിന്നും സിനിമ ഏകദേശം പൂര്‍ണമായും ഡിജിറ്റലിലേയ്ക്ക് കൂടുമാറുന്ന കാലത്ത് ഈ പഴയ വിശദീകരണങ്ങളുടെ ആവശ്യം തന്നെയില്ല. തിയേറ്ററില്‍ നിന്നിറങ്ങി വീട്ടിലും പോക്കറ്റിലും വരെയെത്തി ഇന്ന് ഡോള്‍ബി ശബ്ദം.

ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡോള്‍ബി ട്രൂ എച്ച്ഡി തുടങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഡോള്‍ബി കാലാകാലങ്ങളില്‍ പുറത്തിറക്കിയിരുന്നു.

എന്താണ് HD വീഡിയോ?

മാക് vs പിസി : 9 പ്രധാന വ്യത്യാസങ്ങള്‍

30 ബെസ്റ്റ് ഗെയിമിംഗ് മൗസുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot