എന്താണ് ഐമാക്‌സ് ?

Posted By: Staff

എന്താണ് ഐമാക്‌സ് ?

ലൈഫ് ഓഫ് പൈ കണ്ടവരെല്ലാം പറയുന്നത് കാണുവാണെങ്കില്‍ ഐമാക്‌സില്‍ കാണണമെന്നാണ്. അല്ല അതെന്താ അങ്ങനെ? ഐമാക്‌സിനെന്താ പ്രത്യേകത?

എന്താണ് ഐമാക്‌സ്?

ഐമാക്‌സ് എന്നത് ഇമേജ് മാക്‌സിമം എന്നതിന്റെ ചുരുക്കപ്പേരാണ്. ഐമാക്‌സ് കോര്‍പ്പറേഷന്‍ എന്ന കനേഡിയന്‍ കമ്പനി നിര്‍മ്മിച്ച ഈ ഫിലിം ഫോര്‍മാറ്റ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി വളരെ വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകള്‍ ചിത്രീകരിയ്ക്കാനും പ്രദര്‍ശിപ്പിയ്ക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. 2002 മുതല്‍ പല ഹോളിവുഡ് ചിത്രങ്ങളും ഐമാക്‌സ് ഫോര്‍മാറ്റിലേയ്ക്ക് കണ്‍വെര്‍ട്ട് ചെയ്തും, കുറേ ഭാഗങ്ങള്‍ ഐമാക്‌സില്‍ ഷൂട്ട് ചെയ്തും പ്രദര്‍ശിപ്പിയ്ക്കാറുണ്ട്.

എന്താണ് ഡോള്‍ബി ഡിജിറ്റല്‍ ?

നമ്മള്‍ തിയേറ്ററുകളില്‍ കാണുന്നഒരുമാതിരിപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ 35 മില്ലിമീറ്റര്‍ ഫോര്‍മാറ്റില്‍ ഉള്ളതാണ്. 35 മില്ലീമീറ്റര്‍ വീതിയുള്ള ഇത്തരം ഫ്രെയിമുകള്‍ക്ക് ഒരു സമചതുരത്തിനോട് സാമ്യമുള്ള രൂപമാണ്.  പക്ഷെ സിനിമാ സ്‌ക്രീനുകള്‍ സമചതുരാകൃതിയിലല്ല. അപ്പോള്‍ 35 എംഎം വലിപ്പത്തിലേയ്ക്ക് ചുരുക്കിയ വിശാലമായ ഫ്രെയിമുകളെ തിയേറ്ററിലെ പ്രൊജക്റ്റര്‍ വലിയതാക്കി സ്‌ക്രീന്‍ നിറച്ച് പ്രദര്‍ശിപ്പിയ്ക്കും.

ഇനി ചില ചിത്രങ്ങളുടെ പ്രിന്റ് 70എംഎം ഫോര്‍മാറ്റിലായിരിയ്ക്കും. ഏകദേശം രണ്ട് മടങ്ങ് റെസല്യൂഷനുമായി എത്തുന്ന ഇത്തരം ഫിലിമുകളെ തിയേറ്ററില്‍ വലിച്ചുനീട്ടേണ്ട ആവശ്യം വരില്ല.

എന്താണ് സിജിഐ ?

ഇനി ഐമാക്‌സ് ഫിലിമിന്റെ കാര്യമെടുത്താല്‍ അത് 15/70 ഫിലിം ഫോര്‍മാറ്റിലാണ്. ഇത് സാധാരണ 35എംഎം ഫിലിമിന്റെ ഏകദേശം 10 ഇരട്ടി വലിയതായിരിയ്ക്കും. ഈ ഫിലിം വലിപ്പം ഐമാക്‌സ് സിനിമകള്‍ക്ക് അസാധ്യമായ ദൃശ്യഭംഗി നല്‍കും.

എന്താണ് ഐമാക്‌സ് ?

ഐമാക്‌സ് ചിത്രങ്ങള്‍ പ്രത്യേകം ഐമാക്‌സ് ക്യാമറയില്‍, പ്രത്യേക 15/70 ഫിലിമം ഉപയോഗിച്ച് ഷൂട്ട് ചെയ്ത് പത്യേക പ്രൊജക്റ്ററിന്റെ സഹായത്തോടെയാണ് പ്രദര്‍ശിപ്പിയ്ക്കുക. ഒരു സാധാരണ ഐമാക്‌സ് തിയേറ്റര്‍ സ്‌ക്രീനിന് 22എംx 16.1എം വലിപ്പമുണ്ടാകും. അതിനു മുകളില്‍ വലിപ്പമുള്ള തിയേറ്ററുകളുമുണ്ട്. ഇത്രയും വലിയ സ്‌ക്രീനുകളില്‍ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനില്‍ സിനിമകള്‍ ആസ്വദിയ്ക്കുമ്പോള്‍ സ്‌ക്രീനിന് പുറത്ത് മറ്റൊന്നിനും കാഴ്ചക്കാരന്റെ ശ്രദ്ധ തിരിയ്ക്കാനാകില്ല എന്നതാണ് ഐമാക്‌സ് സിനിമാ അനുഭവത്തെ വ്യത്യസ്തമാക്കുന്നത്.

എന്താണ് ഐമാക്‌സ് ?

2008 മുതല്‍ ഐമാക്‌സ് ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയതോടെ ഫിലിം സ്റ്റോക്കിന്റെ വര്‍ദ്ധിച്ച ചെലവും, കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വളരെയധികം കുറഞ്ഞു.  ഐമാക്‌സ് 3ഡിയില്‍ ധാരാളം സിനിമകള്‍ ഇന്നെത്താറുണ്ട്.  ലൈഫ് ഓഫ് പൈ പോലെയുള്ള ചിത്രങ്ങള്‍ ഐമാക്‌സ് 3ഡിയുടെ സാധ്യതകളെ ശരിയ്ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

എന്താണ് HD വീഡിയോ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot