ഫോൺസ്പൈ, പേടിപ്പെടുത്തുന്ന സ്പൈവെയർ; ഇന്ത്യക്കാർ ഭയപ്പെടണമോ?

|

സ്മാർട്ട്ഫോണുകളെ ആക്രമിക്കുന്ന അപകടം പിടിച്ച മാൽവെയറുകളാണ് സ്പൈവെയറുകൾ. നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ നുഴഞ്ഞ് കയറുന്ന സ്പൈവെയറുകൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു. ഓൺലൈനിൽ അടക്കം നാം എന്തൊക്കെ ചെയ്യുന്നു എന്നതടക്കമുള്ള വിവരങ്ങളും ഇത്തരം സോഫ്റ്റ്വെയറുകൾ നിരീക്ഷിക്കുന്നു. നമ്മുടെ വിലപ്പെട്ട വിവരങ്ങൾ തട്ടിയെടുത്ത് വിലപേശുന്നതിൽ തുടങ്ങി സൈബ‍‍ർ ചാരപ്രവ‍ർത്തികൾക്ക് വരെ ഇത്തരം സോഫ്റ്റ്വെയറുകൾ ഉപയോ​ഗിക്കുന്നു. നമ്മുടെ ഡിവൈസുകളിൽ കയറിക്കൂടി കഴിഞ്ഞാൽ പിന്നെ അവയുടെ സാന്നിധ്യം പോലും ചിലപ്പോൾ നമ്മുക്ക് തിരിച്ചറിയാൻ കഴിയാതെ പോകും.

 

ഫോൺ

അത്തരത്തിൽ അപകടം പിടിച്ച ഒരു പുതിയ സ്പൈവെയറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗവേഷകർ. ആൻഡ്രോയിഡ് ഫോണുകളിൽ നുഴഞ്ഞ് കയറുന്ന "ഫോൺസ്പൈ" എന്ന പുതിയ സ്പൈവെയറിന്റെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡാറ്റാ മോഷണം മുതലുള്ള സ്ഥിരം തട്ടിപ്പുകൾക്ക് തന്നെയാണ് പുതിയ സ്പൈവെയറും ഉപയോ​ഗിക്കുന്നത്. ദക്ഷിണ കൊറിയയിലാണ് ഈ പുതിയ സ്പൈവെയർ കണ്ടെത്തിയിരിക്കുന്നത്. ആ രാജ്യത്തെ നല്ലൊരു ശതമാനം ആൻഡ്രോയിഡ് ഡിവൈസുകളെയും ഫോൺസ്പൈ ബാധിച്ചിരിക്കുന്നതായാണ് കണ്ടെത്തൽ. നിരുപ​ദ്രവകരമെന്ന് തോന്നിക്കുന്ന ആപ്ലിക്കേഷനുകളിലൂടെയാണ് സപൈവെയറുകളുടെ നുഴഞ്ഞ് കയറ്റം.

കഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകകഴിയുന്നതും വേഗം ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുക

സ്പൈ

ഫോൺസ്പൈ സ്പൈവെയർ നിലവിൽ ദക്ഷിണ കൊറിയയിൽ മാത്രമെ റിപ്പോർട്ട് ചെയപ്പെട്ടിട്ടുള്ളൂ എങ്കിലും ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും അതിവേഗം പടരുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഫോൺസ്പൈയുടെ പ്രവർത്തന രീതിയും പ്രത്യേകത ഉള്ളതാണ്. ഡിവൈസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളൊന്നും സ്പൈവെയർ ഉപയോഗപ്പെടുത്തുന്നില്ല. പകരം അംഗീകൃത ആപ്പുകളുടെ രൂപത്തിലാണ് സ്പൈവെയർ പ്രവർത്തിക്കുന്നത്. യോഗ ആപ്പുകൾ, ​​വീഡിയോകൾ സ്‌ട്രീമിങ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെയൊക്കെ പേരിലാണ് ഈ സ്പൈവെയർ നമ്മുടെ ഫോണുകളിൽ എത്തുക. വരാൻ പോകുന്ന അപകടം തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. ആപ്പുകൾ അത്രയധികം ജെന്യൂവിനിറ്റി കാണിക്കുന്നതിനാൽ സംശയം ഇല്ലാതെ നാം അവ ഡൗൺലോഡ് ചെയ്യുന്നു.

ആൻഡ്രോയിഡ്
 

ഇങ്ങനെ നമ്മുടെ ഫോണുകളിലെത്തുന്ന ഫോൺസ്പൈ ആദ്യം ചെയ്യുക നമ്മുടെ മൊബൈലിലെ സെക്യൂരിറ്റി ആപ്പുകൾ രഹസ്യമായി അൺ ഇൻസ്റ്റാൾ ചെയ്യുകയാണ്. ഫോൺസ്പൈ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഉയർത്തുന്ന ഏറ്റവും വലിയ അപകടവും ഇതാണെന്നാണ് മൊബൈൽ സുരക്ഷാ സ്ഥാപനമായ സിമ്പീരിയത്തിലെ ഗവേഷകരുടെ കണ്ടെത്തൽ. ജെന്യുവിൻ ആണെന്ന് തോന്നുന്ന 23 ആപ്ലിക്കേഷനുകളിൽ ഫോൺസ്പൈയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ആപ്പുകളുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതിനപ്പുറം വലിയ ഉപദ്രവം ഫോൺസ്പെ മൂലമുണ്ടാകും. നേരത്തെ തന്നെ നമ്മുടെ ഫോണിലെ സുരക്ഷാ മാർഗങ്ങൾ ഇല്ലാതാക്കുന്ന സ്പൈവെയർ, ഫോൺ ക്യാമറയുടെ ആക്സസും സ്വന്തമാക്കുന്നു. ഇതിലൂടെ ഉപയോക്താവിന്റെ അറിവില്ലാതെ തത്സമയം ഫോട്ടോയെടുക്കാനും വീഡിയോ റെക്കോർഡ് ചെയ്യാനും സ്പൈവെയറിനാകും. ഈ ഫോട്ടോകളും വീഡിയോകളും നമ്മെ വ്യക്തിപരമായോ കോർപ്പറേറ്റ് ബ്ലാക്ക് മെയിലിങിനോ ഉപയോഗിക്കാൻ തട്ടിപ്പുകാർക്കാകും. ഒപ്പം നമ്മുടെ വിവരങ്ങളും ഫോട്ടോകളും ദൃശ്യങ്ങളും ഉപയോ​ഗിച്ച് വ്യാജ ഐഡികളുണ്ടാക്കാനും സൈബർ ചാരവൃത്തി നടത്താനും അവ‍ർക്ക് സാധിക്കുന്നു.

ഗൂഗിൾ ഫോട്ടോസ് ലോക്ക്ഡ് ഫോൾഡർ ഫീച്ചർ; ചിത്രങ്ങൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ ഫോട്ടോസ് ലോക്ക്ഡ് ഫോൾഡർ ഫീച്ചർ; ചിത്രങ്ങൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

ഡാറ്റാ

പേടി തോന്നുണ്ടാവും, പക്ഷെ ജാഗ്രത പാലിച്ചാൽ ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാം. ഡൌൺലോഡ് ചെയ്യുന്നത് ഫോൺസ്പെ അഫക്റ്റഡ് ആയിട്ടുള്ള ആപ്പുകൾ ആണോ എന്ന് അറിയാൻ ചില വഴികൾ ഉണ്ട്. ഒന്ന് ഈ ആപ്പുകൾ അമിതമായി ഡിവൈസ് പെർമിഷനുകൾ ആവശ്യപ്പെടുന്നു എന്നതാണ്. ഇത് തന്നെ അപകടം തിരിച്ചറിയാനുള്ള ഒരു മാർഗമാണ്. ഇങ്ങനെ ഒരുപാട് പെർമിഷനുകൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നതാവും നല്ലത്. ഈ അപകടം തിരിച്ചറിയാതെ ആവശ്യപ്പെടുന്ന അനുമതികൾ നൽകിക്കഴിഞ്ഞാൽ പിന്നെ നമ്മുടെ ഫോൺ സ്പൈവെയറിന്റെ നിയന്ത്രണത്തിൽ ആകും. ഫോൺസ്പൈ ആപ്പ് നമ്മുടെ ഫോൺ മെനുവിൽ നിന്നും സ്വയം മറച്ചുവയ്ക്കും. ശേഷം നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനും ആരംഭിക്കും. നമ്മുടെ എല്ലാ നീക്കങ്ങളും അത് ട്രാക്ക് ചെയ്യുകയും ചെയ്യും. ആപ്പുകൾ ഫോണിൽ ഉണ്ടെന്നത് കാണാൻ കഴിയാത്തതിനാൽ ഡാറ്റാ മോഷണത്തിന് തടയിടാൻ ഉപയോക്താക്കൾക്കും കഴിയില്ല.

ഗൂഗിൾ

ഫോൺസ്പൈ ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. ആൻഡ്രോയിഡിലെ മറ്റ് ആപ്പ് മാർക്കറ്റ്‌ പ്ലേസുകളിലും ഇത് കണ്ടെത്തിയിട്ടില്ല. വെബ് ട്രാഫിക് റീഡയറക്‌ഷൻ അല്ലെങ്കിൽ സോഷ്യൽ എഞ്ചിനീയറിങ് അടിസ്ഥാനമാക്കിയുള്ള വിതരണ രീതികളിലൂടെ സ്‌പൈവെയർ ഫോണുകളിലേക്ക് വ്യാപിക്കുന്നു. ലളിതമായി പറഞ്ഞാൽ, റിവാർഡുകളും മറ്റും വാഗ്ദാനം ചെയ്ത് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ചും ഒക്കെ സ്പൈവെയറുകൾ വ്യാപിക്കുന്നു. ഇരകൾ തങ്ങളറിയാതെ വ്യാജ ആപ്പുകൾ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നു. ഈ രീതിയിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ തന്നെ വ്യക്തിപരവും രഹസ്യാത്മകവുമായ ഡാറ്റ തട്ടിപ്പുകാരുടെ കൈകളിൽ എത്തും.

ഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്റ്റാക്ക്‌വെയർ

ആയിരങ്ങളെയാണ് ദക്ഷിണ കൊറിയയിൽ ഫോൺസ്പൈ ബാധിച്ചിരിക്കുന്നത്. എന്നാൽ ഈ സ്പൈവെയർ ഏത് നിമിഷവും മറ്റ് രാജ്യങ്ങളിലേക്കും പടരാം. എപ്പോൾ ബാധിക്കുമെന്നോ എത്രയധികം ആളുകളിലേക്ക് പടരുമെന്നോ ഇപ്പോൾ പറയാൻ കഴിയാത്ത സാഹചര്യം ആണ്. ഓറിജിനൽ ആപ്ലിക്കേഷനുകളുടെ മുഖം മൂടി അണിഞ്ഞെത്തുന്നതിനാൽ ഫോൺസ്പൈയുടെ വ്യാപനം ട്രാക്ക് ചെയ്യുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. മുമ്പ് കണ്ടെത്തിയ സ്‌പൈവെയറുകളുമായും സ്റ്റാക്ക്‌വെയർ പ്രോഗ്രാമുകളുമായും ഇതിന് സമാനതകൾ ഉണ്ട്. ഗവേഷകർ പറയുന്നത് അനുസരിച്ച്, ആക്രമണകാരികൾ വ്യത്യസ്ത പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്ത സവിശേഷതകൾ സംയോജിപ്പിച്ചാവാം ഫോൺസ്പൈ തയ്യാറാക്കിയിരിക്കുന്നത്. പ്രോഗ്രാമിങിന് ഓഫ് ദി ഷെൽഫ് കോഡുകൾ ഉപയോഗിച്ച് സ്പൈവെയറിന്റെ ഐഡന്റിറ്റി മറയ്ക്കാനും തട്ടിപ്പുകാർ വിജയിച്ചിരിക്കുന്നു. ഇതും ഫോൺസ്പൈയെ കൂടുതൽ അപകടകാരിയാക്കുന്നു.

മൊബൈൽ

മൊബൈൽ സുരക്ഷാ സ്ഥാപനമായ സിമ്പേരിയം ഫോൺസ്പൈ വിതയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന സ്ഥാപനമാണ്. പുതിയ സ്പൈവെയറിനെക്കുറിച്ച് ദക്ഷിണ കൊറിയയിലെയും യുഎസിലെയും അധികാരികളെ അറിയിച്ചതായി സിമ്പീരിയം അവകാശപ്പെടുന്നുണ്ട്. അതിവേഗത്തിലാണ് ഫോൺസ്പൈ പോലെയുള്ള സ്പൈവെയറുകൾ വ്യാപിക്കുന്നത്. ജാഗ്രത പാലിക്കുക മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക പോംവഴി. ഡാറ്റ മോഷണത്തിന് ഇരയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ സംശയാസ്പദമായ എല്ലാ ആപ്പുകളിൽ നിന്നും അകലം പാലിക്കുക.

ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!

Most Read Articles
Best Mobiles in India

English summary
Researchers have warned of a dangerous new spyware. The presence of a new spyware called "PhoneSpy" has been detected on Android phones. The new spyware is also used for routine scams ranging from data theft. This new spyware has been found in South Korea.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X